ഇന്‍ബില്‍ട്ട് റിമോട്ടുമായി ഒരു ഹെഡ്ഫോണ്
ഹെഡ്ഫോണ് ബിസിനസ് ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വിപണിയിലിറങ്ങുന്ന ഹെഡ്ഫോണുകളുടെ എണ്ണവും കൂടുതലാണ്. ഫൊണാക് പുതുതായി പുറത്തിറക്കിയ ഹെഡ്ഫോണ് ആണ് പിഎഫ്ഇ 232 ഹെഡ്ഫോണ്. മനോഹരമായ ഡിസൈനും, മികച്ച ശ്രവ്യാനുഭവവും ഈ ഹെഡ്ഫോണുകളുടെ പ്രത്യേകതകളാണ്.
ഫീച്ചറുകള്‍:
Advertisement
- റിമൂവബിള്‍ കേബിളുകള്‍
- ബില്‍ട്ട് ഇന്‍ റിമോട്ട് കണ്ട്രോള്
- ഇന്‍-ലൈന്‍ മൈക്രോഫോണ്‍
- ആര്‍മെച്വര്‍ ഡ്രൈവറുകള്‍
- സൗണ്ട് ഓള്ട്ടറിംഗ് ഫില്‍ട്ടറുകള്‍
- വ്യക്തതയുള്ള ശബ്ദം
- റബറിന്റെ അറ്റങ്ങള്‍
പ്ലാസിറ്റിക് കൊണ്ടുണ്ടാക്കിയ ഇയര്‍ ബഡ്ഡുകളാണ് ഈ പുതിയ ഹെഡ്ഫോണില്. ഉപയോഗിക്കാന്‍ സുഖമുണ്ട് ഈ ഇയര്‍ ബഡ്ഡുകള്‍. ഓരോ ഇയര്ബഡ്ഡിലും രണ്ടു ഡ്രൈവറുകള്‍ വീതം ഉണ്ട്. റിമൂവബിള്‍ കേബിള്‍ വളരെ മികച്ച ഒരു ഫീച്ചറാണ്. കാരണം ഇതുവഴി ഈ ഹെഡ്ഫോണ് കൊണ്ടു നടക്കുന്നത് എളുപ്പമാകുന്നു.
Advertisement
കേബിള്‍ കേടു വന്നാല്‍ അവ എളുപ്പത്തില്‍ മാറ്റാനും ഇതുവഴി കഴിയുന്നു. കണക്റ്റിംഗ് ജാക്കുകളും മികച്ചവയാണ്. ഇതിലെ ശബ്ദസംവിധാനം വളരെ മികച്ചവയാണ്. ഇന്‍സ്ട്രുമെന്റല്‍ സംഗീതവും, വോക്കലും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കും ഈ ഹെഡ്ഫോണിലൂടെ.
30,000 ൂപയാണ് ഫൊണക് പിഎഫ്ഇ 232 ഹെഡ്ഫോണിന്റെ വില. വില അല്പം കൂടുതല്‍ അല്ലേ എന്നു തോന്നാമെങ്കിലും, സംഗാതം ഇഷ്ടപ്പെടുന്നവര്‍ക്ക് ചിലവാക്കുന്ന പണം മുതലാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Best Mobiles in India
Best Camera
Best Selling
Upcoming