സംഗീതം ആസ്വദിക്കാം ഈ ആന്‍ഡ്രോയിഡ് മീഡിയ പ്ലെയറിലൂടെ


കൊറിയന്‍ കമ്പനിയായ കൊവോന്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ പ്ലെയര്‍ അവതരിപ്പിച്ചു. പ്ലന്യൂ ഇസഡ്2 എന്ന് പേര് നല്‍കിയിരിക്കുന്ന ഇത് 16 ജിബി, 32 ജിബി സ്റ്റോറേജുകളിലാണ് കമ്പനി അവതരിപ്പിക്കുന്നത്. 14,000 രൂപയാണ് 16ജിബി മോഡലിന്റെ വില. അതിനേക്കാള്‍ രണ്ടായിരം രൂപ അധികം നല്‍കി 32 ജിബി മോഡല്‍ സ്വന്തമാക്കാം.

പ്രധാന സവിശേഷതകള്‍

 • 3.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് പാനല്‍

 • എച്ച്ഡിഎംഐ ഒട്ട്പുട്ട്

 • മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

 • ബില്‍റ്റ് ഇന്‍ എഫ്എം റേഡിയോ ട്യൂണര്‍

 • ഇന്റേണല്‍ മൈക്രോഫോണ്‍

 • ഓഡിയോ ഫില്‍റ്റര്‍

 • കലണ്ടര്‍

 • വെബ് ബ്രൗസര്‍

 • ട്വിറ്റര്‍ ആപ്ലിക്കേഷന്‍

 • മൈക്രോ യുഎസ്ബി പോര്‍ട്ട്

 • ബ്ലൂടൂത്ത്

 • ഇമെയില്‍ പിന്തുണ

20 ഹെര്‍ട്‌സ് മുതല്‍ 20,000 ഹെര്‍ട്‌സ് വരെ ഓഡിയോ ഫ്രീക്വന്‍സിയെ കോവോന്‍ പ്ലന്യൂ ഇസഡ്2 പിന്തുണക്കുന്നുണ്ട്. 22മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്കും 8.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ഇത് വാഗ്ദാനം ചെയ്യുന്നു. ഒട്ടുമിക്ക ഓഡിയോ വീഡിയോ ഫോര്‍മാറ്റുകള്‍ ഇതില്‍ പ്രവര്‍ത്തിക്കും.

Most Read Articles
Best Mobiles in India

Have a great day!
Read more...