ആപ്പിളില്‍ നിന്നും ഹെയര്‍ബാന്റ് ഹെഡ്‌ഫോണ്‍ വരുന്നു



ആപ്പിള്‍ ഉല്‍പന്നങ്ങള്‍ എന്നും കാഴ്ചയില്‍ മികച്ചതായിരിക്കും.  ആപ്പിള്‍ മാക്, ഐഫോണ്‍ തുടങ്ങിയവയെല്ലാം സ്‌റ്റൈലിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചം.  ഇപ്പോഴിതാ വളരെ ആകര്‍ഷണീയായ ഡിസൈനില്‍ ആപ്പിള്‍ ഹെഡ്‌ഫോണും വരുന്നു.  ഇചതു കാഴ്ചയില്‍ ഒരു ഹെയര്‍ബാന്റിനെ പോലെയാണ്.

പ്രശസ്ത ഡിസൈനര്‍ ആയ ശ്രീ.സാംഗ് ഹൂന്‍ ലീ ആണ് ഈ ഹെയര്‍ബാന്റ് ഡിസൈനിലുള്ള ആപ്പിള്‍ ഹെഡ്‌ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഈ പുതുമയുള്ളതും വ്യത്യസ്തവും, അതിലുപരി ആകര്‍ഷണീയവുമായ ഹെഡ്‌ഫോണ്‍ ആപ്പിള്‍ ആരാധകരല്ലാത്തവരെ പോലും ആകര്‍ഷിപ്പിക്കും.

Advertisement

ആപ്പിള്‍ ഹെയര്‍ബാന്റ് ഹെഡ്‌ഫോണ്‍, ആപ്പിള്‍ ഐമാക്, മാക്ബുക്കുകള്‍ എന്നിവയിലെല്ലാം ചില പൊതു സ്വഭാവങ്ങള്‍ കാണാം.  സ്റ്റൈല്‍, അലൂമിനിയം ഫിനിഷ് എന്നിവയാണിവ.  ഈ ആപ്പിള്‍ ഹെഡ്‌ഫോണില്‍ ശബ്ദ ക്രമീകരണം വളരെ ലളിതമാണ്.  ഇതിന്‍മേലുള്ള ആപ്പിള്‍ ലോഗോയുടെ മറവില്‍ പെട്ടെന്നു കാണാത്ത വിധത്തിലാണ് ഈ ശബ്ദ ക്രമീകരണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

ഹെഡ്‌ഫോണിന്റെ വലിപ്പം ഉപയോക്താവിന്റെ സൗകര്യാര്‍ത്ഥം മാറ്റാന്ഡ സാധിക്കും വിധമാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഹെഡ്‌ഫോണിന്റെ ഇരു വശങ്ങളിലായുള്ള ആപ്പിള്‍ ലോഗോകള്‍ ആണ് ഹെഡ്‌ഫോണ്‍ ഓണ്‍ ചെയ്യാനും, ഓഫ് ചെയ്യാനും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഫീച്ചറുകള്‍:

  • ഒരു ഹെയര്‍ബാന്റിനെ ഓര്‍മ്മിപ്പിക്കുന്ന ആകര്‍ഷണീയമായ ഡിസൈന്‍

  • ഐമാക്, മാക്ബുക്ക് എന്നിവയിലെ പോലെ അലൂമിനിയം ഫിനിഷ്

  • ശബ്ദക്രമീകരണ സംവിധാനം ആപ്പിള്‍ ലോഗോയുടെ മറവില്‍

  • സൗകര്യാര്‍ത്ഥം ക്രമീകരിക്കാവുന്ന വലിപ്പം
ഇവയ്ക്ക് ഇയര്‍പാഡുകള്‍ ഇല്ല എന്നതിനാല്‍ ശബ്ദത്തിന്റെ മികവിനെ കുറിച്ച് സ്വാഭാവികമായും സംശയങ്ങള്‍ ഉയര്‍ന്നേക്കാം.  എന്നാല്‍ ഇത്തരം സംശയങ്ങള്‍ അസ്ഥാനത്താണ് എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Best Mobiles in India

Advertisement