പാട്ടിന്റെ പാലാഴിയായി ഈ സൈറ്റുകള്‍



സംഗീതം മനസ്സിന് നല്‍കുന്ന സുഖം നിര്‍വ്വചിക്കാന്‍ പ്രയാസമാണ്. ദു:ഖം വരുമ്പോഴും സന്തോഷം വരുമ്പോഴും നമ്മോടൊപ്പം നില്‍ക്കുന്ന സുഹൃത്താണ് സംഗീതം. സിനിമാ ഗാനങ്ങളാണ് സംഗീതത്തെ കൂടുതല്‍ ജനകീയമാക്കിയത്. ജോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സംഗീതത്തിന് കഴിയും. കുറഞ്ഞ ശബ്ദത്തില്‍ അടുത്തിരിക്കുന്നവര്‍ പോലും കേള്‍ക്കാത്ത രീതിയില്‍ ഇയര്‍ഫോണുകള്‍ വെച്ച് സംഗീതം ആസ്വദിക്കാം. അതിനായി ഇന്റര്‍നെറ്റില്‍ എണ്ണമറ്റ വെബ്‌സൈറ്റുകള്‍ ഉണ്ട്. അതില്‍ ഏറെ പേരുകേട്ട ചില ഇന്ത്യന്‍ സംഗീത വെബസൈറ്റുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

സാവ്ന്‍

Advertisement

ഹിന്ദി ഗാനങ്ങളുടെ ഒരു വന്‍ ശേഖരമാണ്‌സാവ്ന്‍ വെബ്‌സൈറ്റിലുള്ളത്. 50കളില്‍ തുടങ്ങി 90കള്‍ വരെയുള്ള ക്ലാസിക് ഹിന്ദി ഗാനങ്ങള്‍ക്കൊപ്പം ഏറ്റവും പുതിയ ബോളിവുഡ് ഗാനങ്ങള്‍ക്കും ആശ്രയിക്കാവുന്ന സൈറ്റാണിത്. സൗത്ത് ഏഷ്യന്‍ ഓഡിയോ വീഡിയോ നെറ്റ്‌വര്‍ക്കിന്റെ ചുരുക്കിയ രൂപമാണ് സാവ്ന്‍ എന്ന പേരിന് പിന്നില്‍. ഹിന്ദിയെ കൂടാതെ തമിഴ് ഗാനങ്ങളും സാവ്‌നില്‍ ലഭിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷനും സാവ്‌നില്‍ ഉണ്ട്. 90 ലക്ഷം സജീവ ഉപയോക്താക്കളുള്ള സാവ്‌നില്‍ ഒരു ദിവസം 10 ലക്ഷം മ്യൂസിക് സ്ട്രീമിംഗ് നടക്കുന്നുണ്ട്.

Advertisement

ധിന്‍ഗാന

ഹിന്ദിയെ കൂടാതെ എല്ലാ പ്രാദേശിക ഭാഷാ ഗാനങ്ങളും നല്‍കുന്ന വെബ്‌സൈറ്റാണ് ധിന്‍ഗാന. ഹിന്ദി ഓള്‍ഡീസ്, ഹിന്ദി പോപ്, ഹിന്ദി റീമിക്‌സ് തുടങ്ങി ഹിന്ദി സംഗീതത്തെ തന്നെ പല വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുള്ളതിനാല്‍ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ പെട്ടെന്ന് തെരഞ്ഞെടുക്കാന്‍ ഇതില്‍ സാധിക്കും. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യന്‍ ഭാഷകളിലും മറ്റ് എല്ലാ ഇന്ത്യന്‍ ഭാഷകളിലുള്ള ഗാനങ്ങളും ഇവിടെ ലഭിക്കും. സംസ്‌കൃത ഭക്തിഗാനങ്ങള്‍ക്കും ഒരു നല്ല വെബ്‌സൈറ്റാണിത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണുകളില്‍ ഈ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കും.

രാഗ

വളരെ ഉചിതമായ പേരാണ് ഈ വെബ്‌സൈറ്റിന്റേത്. ഈ പേര് കേട്ടാല്‍ ഓര്‍മ്മ വരിക ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെക്കുറിച്ചാണ്. എന്നാല്‍ ക്ലാസിക്കല്‍ സംഗീത്തെ മാത്രമല്ല ഈ സൈറ്റ് ഉള്‍ക്കൊള്ളുന്നത്. എല്ലാ വിഭാഗത്തില്‍ പെട്ടതും എല്ലാ ഭാഷകളിലുള്ളതുമായ ഗാനങ്ങള്‍ ഇതില്‍ ലഭിക്കും. വിദേശഭാഷ ഗാനങ്ങള്‍ വരെ ഇതിലുണ്ട്. ഭക്തിഗാനങ്ങളുടേയും ഒരു പ്രധാന കലവറയാണ് രാഗ. നിങ്ങളുടെ സ്വന്തമായ ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കാനും മറ്റുള്ളവരുമായി ഗാനങ്ങള്‍ ഷെയര്‍ ചെയ്യാനും ഇതില്‍ സാധിക്കും. മ്യൂസിക്കല്‍ ഇ-ഗ്രീറ്റിംഗ് കാര്‍ഡുകളും ഇവിടെ നിന്ന് ലഭിക്കും. രാഗയുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷനുകളുമുണ്ട്. എംപി3 ഡൗണ്‍ലോഡുകള്‍ ചെയ്യാനും രാഗയില്‍ കഴിയും.

Advertisement

ഗാന

രാഗ പോലെ പേരില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു സംഗീത സൈറ്റാണ് ഗാന. പാട്ടുകളെ പുതിയ റിലീസ്, പ്രശസ്തമായത്, പ്ലേലിസ്റ്റ്, ആര്‍ടിസ്റ്റ്, ആല്‍ബം, റേഡിയോ സ്‌റ്റേഷന്‍ എന്നീ ഗണങ്ങളിലായി വേറിട്ട് തെരഞ്ഞെടുക്കാവുന്നതാണ്. ഫെയ്‌സ്ബുക്ക് ടൈംലൈന്‍ സവിശേഷത ഉപയോഗപ്പെടുന്ന വെബ്‌സൈറ്റാണിത്. ഇതിലൂടെ മറ്റുള്ളവര്‍ അധികവും കേള്‍ക്കുന്ന ഗാനങ്ങളേതെന്ന് കണ്ടെത്താനാകും മറ്റുള്ളവരുമായി ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനുമാകും. ഇന്ത്യന്‍ സംഗീതത്തെ കൂടാതെ ചില അന്താരാഷ്ട്ര ഗാനങ്ങളും ഇതില്‍ ലഭിക്കും. സൈറ്റിന്റെ ഐപാഡ് വേര്‍ഷനും ഉണ്ട്.

മ്യൂസിക് ഇന്ത്യ ഓണ്‍ലൈന്‍

ബഹുഭാഷാ ഇന്ത്യന്‍ സംഗീതമാണ് ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാനാകുക. പോപ്, ഫ്യൂഷന്‍, ഗസല്‍ എന്നിങ്ങനെ പോകുന്നു പാട്ടുകളിലെ വിഭാഗങ്ങള്‍. പ്ലേലിസ്റ്റുണ്ടാക്കാനും, പാട്ട് അപ്‌ലോഡ് ചെയ്യാനും. ഫേവറൈറ്റ്‌സ് സെറ്റ് ചെയ്യാനും ഇതില്‍ സാധിക്കും. ഓണ്‍ലൈന്‍ റേഡിയോയും ഇതിലുണ്ട്.

Advertisement

മലയാളം മാത്രം വേണ്ടവര്‍ക്ക്

ജോണ്‍സണ്‍ മാഷിന്റേയും രവീന്ദ്രന്‍ മാഷിന്റേയുമെല്ലാം സംഗീതത്തെ മറക്കാന്‍ കഴിയാത്തവര്‍ക്ക്, 80കളിലേയും 90കളിലേയും മലയാള ഗാനങ്ങളെ ഉള്ളിലിട്ട് മൂളുന്നവര്‍ക്ക് ദേവരാഗം എന്ന സംഗീത സൈറ്റിനെക്കുറിച്ച് അറിയാതിരിക്കില്ല. മുമ്പ് പറഞ്ഞ എല്ലാ സൈറ്റുകളും ബഹുഭാഷാ സംഗീത പോര്‍ട്ടലെന്ന പേരില്‍ ശ്രദ്ധ നേടുമ്പോള്‍ മലയാളത്തിലെ മാത്രം ഏറ്റവും പഴയതും മായാമോഹിനി ഉള്‍പ്പടെ ഏറ്റവും പുതിയതുമായ ഓഡിയോ ഗാനങ്ങളാണ് ദേവരാഗം വെബ്‌സൈറ്റില്‍ ലഭിക്കുക. എല്ലാ മതങ്ങളുടേയും ഭക്തിഗാനങ്ങള്‍, പഴയകാല ഗാനങ്ങള്‍, ദുഖഗാനങ്ങള്‍ എന്നിവങ്ങനെ വ്യത്യസ്ത ഗാനവിഭാഗങ്ങളാണ് ദേവരാഗത്തില്‍ ഉള്ളത്. സിനിമകളുടെ അക്ഷരമാല ക്രമത്തിലും രചയിതാക്കള്‍, ഗായകര്‍, സംഗീത സംവിധായകര്‍ എന്നിവരുടെ പേരുകളുടെ അക്ഷരമാല ക്രമത്തിലും പാട്ടുകള്‍ തെരഞ്ഞെടുത്ത് ആസ്വദിക്കാനാകും.

Advertisement

പാട്ടുകള്‍ കേള്‍ക്കാനുള്ള കുറച്ചു സൈറ്റുകളുടെ പേരുകള്‍ ഇവിടെയായി. ഇനി സംഗീതത്തോടൊപ്പം അതിലെ ഓരോ വാക്കുകളും പഠിച്ച് മൂളാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാകില്ലേ? മലയാള ഗാനരചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കുന്ന വെബ്‌സൈറ്റാണ് മലയാളംസോംഗ്‌സ്‌ലിറിക്‌സ് ഡോട്ട് കോം. സംഗീത സംവിധായകന്‍, രചയിതാവ്, ഗായകന്‍, പാട്ടിന്റെ പേര്, സിനിമ, രാഗം എന്നിവയെ ആധാരമാക്കി ഗാനരചനകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ ഇതില്‍ കഴിയും. മലയാളം ഫോണ്ട് പിന്തുണക്കാത്ത സിസ്റ്റങ്ങളില്‍ ഇത് മംഗ്ലീഷില്‍ വായിക്കാം.എല്ലാ മ്യൂസിക് സൈറ്റുകളുടേയും പേരുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. നിങ്ങള്‍ക്കറിയുന്നതും ഏറെ യൂസര്‍ഫ്രണ്ട്‌ലിയുമായ സൈറ്റുകളുണ്ടെങ്കില്‍ അത് ഞങ്ങളുമായി പങ്കുവെക്കൂ.

Best Mobiles in India