സ്റ്റീല്‍സീരീസ് ഡയബ്ലോ 3, ഒരു ഹൈ എന്റ് ഹെഡ്‌ഫോണ്‍



ഹൈ എന്റ് ഹെഡ്‌ഫോണുകള്‍ക്ക് ആവശ്യക്കാരേറെയാണ്.  ശ്രവ്യാനുഭവത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്ക് ഇന്നത്തെ തലമുറ തയ്യാറല്ല എന്നതാണ് ഇതിനു കാരണം.  ഏറ്റവും നല്ല രീതിയില്‍ തന്നെ സംഗീതം ആസ്വദിക്കണം എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.  അതുകൊണ്ട് തന്നെ ഇത്തരം മികച്ച അനേകം ഹൈ എന്റ് ഹെഡ്‌ഫോണുകളും സ്പീക്കറുകളും വിപണിയിലെത്തുന്നുണ്ട്.

സ്റ്റീല്‍സീരീസ് പുകുതായി പുറത്തിറക്കുന്ന ഹെഡ്‌ഫോണ്‍ ആണ് ഡയബ്ലോ 3.  പ്രീമിയം ഓഡിയോ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഇത്.

Advertisement

ഫീച്ചറുകള്‍:

  • മികച്ച ശബ്ദ സംവിധാനം

  • ചുരുട്ടി വെക്കാവുന്ന മൈക്രോഫോണ്‍

  • ഭാരക്കുറവ്

  • എല്‍ഇഡി ലൈറ്റിംഗ്

  • ഇന്‍-ലൈന്‍ റിമോട്ട്

  • സൗണ്ട് ഈക്വലൈസര്‍

  • മൈക്രോഫോണ്‍ മ്യൂട്ട് സ്വിച്ച്
വളരെയേറെ ആകര്‍ഷണീയമായ ഡിസൈന്‍ ആണ് ഡയബ്ലോ 3 ഹെഡ്‌ഫോണിന്.  വയറുകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഇതിലെ ഹെഡ്ബാന്റ് ഓരോരുത്തരുടേയും സൗകര്യാര്‍ത്ഥം വലിപ്പം ക്രമീകരിക്കാന്‍ സാധിക്കുന്നു.

ആകെ 18 എല്‍ഇഡി ലൈറ്റുകളുണ്ട് ഈ ഹെഡ്‌ഫോണില്‍.  ഇവ ഓണ്‍ ചെതും ഓഫ് ചെയ്തും ഹെഡ്‌ഫോണ്‍ ഉപയോഗിക്കാനുള്ള ഒപ്ഷന്‍ ഉണ്ട്.  ഇതിന്റെ വയറുകള്‍ക്ക് ഒരു സംരക്ഷണ കവറിംഗ് ഉള്ളത് കൊണ്ട് ഏറെ കാലം ഉപയോഗിക്കാന്‍ സാധിക്കും.  ഈ ഹെഡ്‌ഫോണ്‍ വളരെ ഭാരം കുറഞ്ഞവ ആയതുകൊണ്ട് മണിക്കൂറുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാലും യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുകയില്ല.

Advertisement

ഇതൊരു യുഎസ്ബി ഹെഡ്‌സെറ്റ് ആണ്.  അതായത് ഇതിന്റെ കണക്ഷന്‍ യുഎസ്ബി മോഡിലുള്ളതാണ്.  മൂന്ന് മീറ്റര്‍ നീളമുള്ള ഇതിന്റെ വയര്‍ ഒരു വയര്‍ കൂടി ഉപയോഗിച്ച് 6 മീറ്റര്‍ വരെ ഉയര്‍ത്താവുന്നതാണ്.  ഒരു ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറോടെയാണ് ഈ സ്റ്റീല്‍സീരീസ് ഡയബ്ലോ 3 ഹെഡ്‌ഫോണ്‍ വരുന്നത്.

ഈ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേ,ന്‍ ഇല്ലാതെയും ഈ ഹെഡ്‌ഫോണ്‍ പ്രവര്‍ത്തിക്കും.  ഇത് കമ്പ്യൂട്ടറില്‍ ഒന്നു പ്ലഗ് ഇന്‍ഡ ചെയ്താല്‍ മാത്രം മതി.  വേണമെങ്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയും ആവാം.  സ്റ്റീല്‍സീരീസ് ഉപകരണങ്ങളുടെയെല്ലാം പ്രധാന നിയന്ത്രണ കേന്ദ്രമായി പ്രവര്‍ത്തിക്കുക.

5,500 രൂപയാണ് സ്റ്റീല്‍സീരീസ് ഡയബ്ലോ 3 ഹെഡ്‌ഫോണിന്റെ വില.

Best Mobiles in India

Advertisement