ഫെയ്‌സ്ബുക്ക് മ്യൂസിക് ബാന്‍ഡ് പേജുകളില്‍ നിന്ന് ഇനി പാട്ടും കേള്‍ക്കാം



ഫെയ്‌സ്ബുക്കിലെ മ്യൂസിക് ബാന്‍ഡുകളുടെ പേജുകളില്‍ ലിസണ്‍ ബട്ടണ്‍ ചേര്‍ത്തു. ഈ ബട്ടണ്‍ ക്ലിക് ചെയ്ത് ഇനി ആ ബാന്‍ഡിന്റെ പാട്ടുകള്‍ ആസ്വദിക്കാനാകും. മൈസ്‌പേസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ സംഗീതാസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ട സൗകര്യമായിരുന്നു വിവിധ പാട്ടുകള്‍ കേള്‍ക്കാനുള്ള സൗകര്യം. അതിനെയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം മ്യൂസിക് ബാന്‍ഡ് (മ്യുസീഷ്യന്‍) പേജുകള്‍ ഫെയ്‌സ്ബുക്കില്‍ ഉണ്ട്. എന്നാല്‍ അവരുടെ സംഗീതം ആസ്വദിക്കാന്‍ മറ്റ് ഫോളോവേഴ്‌സിനും പുതിയ രചനകള്‍ അപ്‌ലോഡ് ചെയ്യാന്‍ മ്യൂസിക് ബാന്‍ഡുകള്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ പുതിയ പാട്ടുകള്‍ ഇവര്‍ക്ക് ആരാധകര്‍ക്കായി അപ്‌ലോഡ് ചെയ്യാനാകും.

Advertisement

മ്യൂസീഷ്യന്‍ പേജുകളിലെ ലൈക്ക് ബട്ടണ് തൊട്ടടുത്തായാണ് ലിസണ്‍ ബട്ടണ്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലൈക്ക് ബട്ടണിനോട് അടുത്ത് നില്‍ക്കുന്നതിനാല്‍ ഏതെങ്കിലും ഒരു മ്യുസീഷ്യന്‍ പേജില്‍ ചെന്ന് ലൈക്ക് ചെയ്യുന്നതിന് മുമ്പായി അവരുടെ സംഗീതം വിലയിരുത്താനും ലിസണ്‍ ബട്ടണ്‍ സഹായിക്കും.

Advertisement

ലിസണ്‍ ബട്ടണ്‍ ക്ലിക് ചെയ്യുന്ന ഉപയോക്താവിന് അയാളുടെ സിസ്റ്റത്തിലുള്ള മ്യൂസിക് പ്ലെയര്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കാനാകും. ഇനി മ്യൂസിക് പ്ലെയര്‍ പ്രോഗ്രാം ഇല്ലാത്തവരോട് മ്യൂസിക് പ്ലെയര്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തേണ്ട കാര്യം ഫെയ്‌സ്ബുക്ക് ഓര്‍മ്മിപ്പിക്കും. മ്യൂസിക് വാങ്ങാനുള്ള സൗകര്യം ഇതിന് മുമ്പേ ഫെയ്‌സ്ബുക്ക് മ്യൂസിക് ബാന്‍ഡ് പേജുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Best Mobiles in India

Advertisement