നോയിസ് കാന്‍സലേഷന്‍ ഫീച്ചറുള്ള ക്ലിപ്ഷ് ഹെഡ്‌ഫോണ്‍



മികച്ച ഹെഡ്‌ഫോണ്‍ പുരത്തിറക്കുന്നതില്‍ മുന്‍പന്തിയിലാണ് ക്ലിപ്ഷ്.  എന്നാല്‍ അവര്‍ ഇതുവരെ ഒരു നോയിസ് കാന്‍സലേഷന്‍ സംവിധാനമുള്ള ഒരു ഹെഡ്‌ഫോണ്‍ നിര്‍മ്മിച്ചിട്ടില്ല.  എന്നാലിപ്പോള്‍ ക്ലിപ്ഷ് പുറത്തിറക്കുന്ന ക്ലിപ്ഷ് മോഡ് എം40 ഹെഡ്‌ഫോണില്‍ നോയിസ് കാന്‍സലേഷന്‍ ഫീച്ചര്‍ ഉണ്ട്.

ഫീച്ചറുകള്‍:

Advertisement
  • കാഴ്ചയില്‍ വളരെ ആകര്‍ഷണീയം

  • 40 എംഎം വൂഫര്‍

  • 15 എംഎം ട്വീറ്റര്‍

  • 20 ഹെര്‍ഡ്‌സ് - 20 കിലോഹെര്‍ഡ്‌സ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ്

  • 1 കിലോഹെര്‍ഡ്‌സ് : 320 ഓംസ് ഇന്‍പുട്ട് ഇന്‍ഡിപെന്‍ഡന്‍സ്

  • 97.5 ഡിബി സെന്‍സിറ്റിവിറ്റി

  • ഭാരം 356 ഗ്രാം
ഈ ഹെഡ്‌ഫോണിന്റെ ഇയര്‍ കപ്പുകള്‍ ഓവല്‍ ആകൃതിയിലാണ്.  ഇവ നമ്മുടെ ചെവി പൂര്‍ണ്ണമായും കവര്‍ ചെയ്യും വിധമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഇയര്‍ഫോണുകള്‍ക്കും, ഹെഡ്ബാന്റുകളിലും പാഡുകളുള്ളത് ഉപയോഗം സുഗമമാക്കുന്നു. മണിക്കൂറുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാലും ഒരു അലോസരവും അനുഭവപ്പെടുകയില്ല.

ഐഫോണിനൊപ്പം ഉപയോഗിക്കാവുന്ന ഒരു ഇന്‍ലൈന്‍ മൈക്രോഫോണും ഈ ഹെഡ്‌ഫോണില്‍ ഉണ്ട്.  ഇയര്‍ കപ്പിനു മുകളിലായാണ് ബട്ടണുകള്‍ എല്ലാം ക്രമീകരിച്ചിരിക്കുന്നത്.  അതുകൊണ്ട് തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവയുടെ നിയന്ത്രണം അല്പം ബുദ്ധിമുട്ടായി തുടക്കത്തിലെങ്കിലും അനുഭവപ്പെട്ടേക്കാം.  കാരണം തലയില്‍ വെച്ചു കഴിഞ്ഞാല്‍ ഈ ബട്ടണുകള്‍ നമുക്ക് കാണാന്‍ സാധിക്കില്ലല്ലോ.

Advertisement

നോയിസ് കാന്‍സലേഷനോടെ 45 മണിക്കൂര്‍ സംഗീതാസ്വാദനം ഇതിലൂടെ സാധ്യമാണ്.  വോയിസ് കാന്‍സലേഷന് ബാറ്ററി അത്യാവശ്യം ആയതിനാല്‍ ബാറ്ററി ചാര്‍ജ് കഴിഞ്ഞാല്‍ നോയിസ് കാന്‍സലേഷന്‍ നില്‍ക്കും.  എന്നാല്‍ അപ്പോഴും പാട്ടു കേട്ടുകൊണ്ടേയിരിക്കും.  ഇതു ദൂര യാത്രകളില്‍ ഏറെ പ്രയോജന പ്രദമായിരിക്കും.

ഐപോഡ് നാനോ, ഐഫോണ്‍ 4എസ്, ഐപോഡ് ടച്ച് തുടങ്ങിയ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ് ഇതിലെ മൂന്ന് ബട്ടണുകളുള്ള മൈക്ക്.  ക്ലിപ്ഷ് മോഡ് എം40 ഹെഡ്‌ഫോണിന്റെ വില 15,000 രൂപയ്ക്കും മുകളിലാണ്.  ഒരു ഹെഡ്‌ഫോണിന് ഇത്രയും വില എന്നത് അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്ന് വരില്ല.  എന്നാല്‍ മികച്ച ശ്രവ്യാനുഭവത്തിന് അല്പം പണം ചിലവാക്കിയേ പറ്റൂ.

Best Mobiles in India

Advertisement