എച്ച്ടിസി എത്തുന്നു കോണ്‍ഫറന്‍സ് സ്പീക്കറുമായി



മൊബൈല്‍ വിപണിയിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് എച്ച്ടിസി.  ബിസിനസ് ഹാന്‍ഡ്‌സെറ്റുകളുടെ കാര്യത്തില്‍ എച്ച്ടിസി എന്നും മുന്നിലാണ്.  ഇതു തന്നെയാണ് ആക്‌സസറികളുടെ കാര്യത്തിലും.  ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ആക്‌സസറികളുടെ നിര്‍മ്മാണത്തിലും ഈ മികവ് കാണാം.

പുതുതായി എച്ച്ടിസി ഗാഡ്ജറ്റ് വിപണിയിലെത്തിക്കുന്ന ഉല്‍പന്നം ഒരു കോണ്‍ഫറന്‍സ് സ്പീക്കറാണ്.  എച്ച്ടിസി ബിഎസ് പി100 എന്നു പേരിട്ടിരിക്കുന്ന കോണ്‍ഫറന്‍സ് സ്പീക്കര്‍ ഒരു പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍ ആണ്.

Advertisement

കാഴ്ചയിലും വളരെയേറെ ആകര്‍ഷണീയമാണ് എച്ച്ടിസിബിഎസ് പി100.  മെറ്റാലിക് ബോഡിയാണ് ഈ കോണ്‍ഫറന്‍സ് സ്പീക്കറിന്.  ഇതിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ ഇത് പ്രവര്‍ത്തിച്ചു തുടങ്ങും.  അടുത്തുള്ള രണ്ട് ബ്ലൂടൂത്ത് സംവിധാനമുള്ള ഉപകരണങ്ങളുമായി അത് ബന്ധിപ്പിക്കപ്പെടുകയും ചെയ്തു.

Advertisement

ഫീച്ചറുകള്‍:

  • കരുത്തുറ്റ മെറ്റല്‍ ബോഡി

  • ആകര്‍ഷണീയമായ ഡിസൈന്‍

  • 200 - 300 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 8 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് സമയം

  • 10 മണിക്കൂര്‍ കോണ്‍ഫറന്‍സ് ടോക്ക് ടൈം

  • 12 മണിക്കൂര്‍ സാധാരണ ടോക്ക് ടൈം

  • 6 മണിക്കൂര്‍ ട്രൂവയര്‍ലെസ് സ്റ്റീരിയോ പ്ലേബാക്ക് സമയം

  • പ്രവര്‍ത്തിക്കുമ്പോള്‍ ഉയരം 35 എംഎം, ഓഫ് ആയിരിക്കുമ്പോള്‍ ഉയരം 28 എംഎം

  • 82.4 എംഎം വ്യാസം
ഇത്രയേറെ മികച്ച സ്‌പെസിഫിക്കേഷനുകള്‍ സ്വന്തമായ ഈ എച്ച്ടിസി കോണ്‍ഫറന്‍സ് സ്പീക്കര്‍ എന്തുകൊണ്ടും വളരെ മികച്ചതായിരിക്കും.  ഇന്ത്യയില്‍ ഈ എച്ച്ടിസി ഉല്‍പന്നത്തിന്റെ വില 6,000 രൂപയാണ്.
Best Mobiles in India

Advertisement