ഈ സോണി ഉല്‍പന്നം നിങ്ങള്‍ വാങ്ങുമോ?



ഡബ്ല്യുഎച്ച്ജി-എസ്എല്‍കെ20ഡി എന്ന പേരില്‍ ഒരു മൈക്രോ ഹൈ-ഫൈ സിസ്റ്റം ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് സോണി.  ഓണ്‍ലൈന്‍ റീറ്റെയിലിംഗ് ഷോപ്പുകളില്‍ ഏതാണ്ട് 20,000 രൂപയോളമാണ് ഈ ഗാഡ്ജറ്റിന്റെ വില.

ഇത്രയും വിലയുള്ള ഈ സോണി ഉല്‍പന്നത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നു നോക്കാം.  കാഴ്ചയില്‍ ഇതു വളരെ ശ്രദ്ധയോടെ വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഒരു മ്യൂസിക് ഗാഡ്ജറ്റ് ആണെന്നു കാണാം.  കറുപ്പ് നിറത്തിലുള്ള ഇതിന് ഒരു ഗ്ലാസ് ഫ്രെയിം ഉണ്ട്.

Advertisement

ഒരു എല്‍സിഡി പാനലും ഇതിനുണ്ട്.  ഇതിന്റെ ഇരു വശങ്ങളിലുമായി സ്ഥാപിക്കാന്‍ രണ്ടു സ്പീക്കറുകളും ഉണ്ട്.

Advertisement

പ്രത്യേകതകള്‍:

  • ഡബ്ല്യുഎംഎ, എംപി3, എഎസി ഓഡിയോ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • എംപിഇജി-4, ദിവ്എക്‌സ് എന്നീ വീഡിയോ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • ജെപിഇജി ഫോര്‍മാറ്റിലുള്ള ചിത്രങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • ബാസ് ബൂസ്റ്റര്‍, ഇക്യു പ്രീസെറ്റ്, സറൗണ്ട് സൗണ്ട് എന്നിവ ഇഷ്ടാനുസരണം സെറ്റ് ചെയ്യാം

  • 40 എംഎം ട്വീറ്റര്‍ യുനൈറ്റ്, 130എംഎം വൂഫര്‍ ബില്‍ട്ട് ഇന്‍, 90ഡബ്ല്യുx2 ആര്‍എംഎസ് പവര്‍ ഔട്ട്പുട്ട് എന്നിവയോടുകൂടിയ സ്പീക്കര്‍
ഇതിന്റെ ഏറ്റവും വലിയൊരു പ്രത്യേകത ഇതിന്റെ കാഴ്ചയിലുള്ള ആകര്‍ഷണീയത തന്നെയാണ്.  എന്നാല്‍ ഇതിന് ചില പോരായ്മകളും ഉണ്ട്.

പോരായ്മകള്‍:

  • പരിമിതമായ വീഡിയോ പ്ലേബാക്ക് ഒപ്ഷന്‍

  • പരിമിതമായ കണക്റ്റിവിറ്റി സൗകര്യം

  • ഒട്ടും യൂസര്‍ ഫ്രന്റ്‌ലി അല്ലാത്ത ഇന്റര്‍ഫെയ്‌സ്

  • ചെറിയ എല്‍സിഡി സ്‌ക്രീന്‍

  • ഇതിന്റെ പരിമിതമായ ഫീച്ചറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലരെ വലിയ വില
എച്ച്ഡിഎംഐ ഔട്ട്പുട്ടിന്റെ അഭാവം വീഡിയോ പ്ലേബാക്കിന്റെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു.  ചെറിയ എല്‍സിഡി സ്‌ക്രീനിലേക്ക് ദൂരെ നിന്നും കാണാന്‍ സാധിക്കാത്തതുകൊണ്ട് റിമോട്ട് കണ്‍ട്രോളുകൊണ്ട് വല്യ കാര്യമില്ലാത്ത ഒരു അവസ്ഥയാണുള്ളത്.

എന്നാല്‍ ഈ അപര്യാപ്തത ഇതിനെ ഒരു ടിവി സ്‌ക്രീനുമായി ബന്ധിപ്പിച്ച് പരിഹരിക്കാന്‍ സാധിക്കുമായിരുന്നു ഈ ഗാഡ്ജറ്റില്‍ സോണി അതിനുള്ള സൗകര്യം ഒരുക്കിയിരുന്നെങ്കില്‍.  എന്നാല്‍ അവിടെയും നിരാശയാണ് ഫലം.  അങ്ങനെ വരുമ്പോള്‍ ചെറിയ സ്‌ക്രീനില്‍ കഷ്ടപ്പെട്ട് വീഡിയോ കാണേണ്ട ഗതികേടാകും.

Advertisement

എന്നാല്‍ പ്രവര്‍ത്തനക്ഷമതയും ശബ്ദ സംവിധാനവും എല്ലാം ഈ സോണി ഉല്‍പന്നത്തിന്റെ എടുത്തു പറയേണ്ട ഗുണങ്ങളാണ്.

ഏതായാലും ഇതിന്റെ വലിയ വില ഇതു വാങ്ങാന്‍ തീരുമാനിക്കും മുമ്പ് ആരെയും വീണ്ടും വീണ്ടും ചിന്തിപ്പിക്കും.

Best Mobiles in India

Advertisement