എന്‍ട്യൂണുകളുമായി മോണ്‍സ്റ്റര്‍ എന്‍ക്രെഡിബിള്‍ ഹെഡ്‌ഫോണ്‍



ഓഡിയോ ഗാഡ്ജറ്റ് ലോകത്ത് ഏറെ സുപരിചിതമായ ഒരു പേരാണ് മോണ്‍സ്റ്റര്‍.  ഇപ്പോള്‍ നിക്ക് കാനണുമായി ചേര്‍ന്ന് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നതാണ് എന്‍ക്രെഡിബിള്‍ നിരയിലെ ഹെഡ്‌ഫോണുകള്‍.  എന്‍ട്യൂണുകളാണ് ഈ ഹെഡ്‌ഫോണുകളുടെ ഏറ്റവും മികച്ച ഫീച്ചര്‍.

ഡോ.ഡ്രീയുടെ സോളോ ബീറ്റ്‌സിന് എതിരായി മോണ്‍സ്റ്റര്‍ ഇറക്കിയതാണ് എന്‍ട്യൂണുകള്‍.  കണ്‍ട്രോള്‍ടോക്ക്, മികച്ച ഓഡിയോ നിലവാരം എന്നിവയാണ് ഈ എന്ഡട്യൂണുകളുടെ പ്രത്യേകതകള്‍.  ഏറെ കാലം നിലനില്‍ക്കുന്ന പ്ലാസ്റ്റിക്കിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.  ഇവ ഭാരം വളരെ കുറഞ്ഞവയുമാണ്.

Advertisement

ഭാരം കുറവായതിനാല്‍ ഇവ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.  മടക്കാന്‍ സാധിക്കുന്നവയല്ല ഈ ഹെഡ്‌ഫോണുകള്‍.  ചെവിയില്‍ നല്ലവണ്ണം ചേര്‍ന്നു നില്‍ക്കും വിധമാണ് ഈ ഹെഡ്‌ഫോണുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Advertisement

ഗ്രേ, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ഇറങ്ങുന്നുണ്ട് എന്‍ക്രെഡിബിള്‍ ഹെഡ്‌ഫോണുകള്‍.  ഹെഡ്‌ഫോണുകളുടെ ഇയര്‍ കപ്പുകളുടെ മുകളിലായി മോണ്‍സ്റ്ററിന്റെ ലോഗോ കാണാം.

ഫീച്ചറുകള്‍:

  • ഏറെ കാലം നിലനില്‍ക്കുന്ന ഹെഡ്ബാന്റുകള്‍

  • പെട്ടെന്നു പൊട്ടുകയോ കേടു വരികയോ ഇല്ല

  • അനാവശ്യ ശബ്ദങ്ങളെ തടഞ്ഞു നിര്‍ത്തുന്നു

  • മൂന്നു തരത്തില്‍ മടക്കാവുന്ന ഡിസൈന്‍

  • മോണ്‍സ്റ്ററിന്റെ ക്ലീനിംഗ് ക്ലോത്ത്

  • ക്രോം സ്പീക്കര്‍ റിം

  • സുതാര്യമായ ഹൗസിംഗ് പാനല്‍

  • ഭാരം കുറവ്

  • അടര്‍ത്തി മാറ്റാവുന്ന കണ്‍ട്രോള്‍-ടോക്ക് യൂണിവേഴ്‌സല്‍ കേബിള്‍
എന്‍ക്രെഡിബിള്‍ ഹെഡ്‌സെറ്റിന്റെ കേബിള്‍ വേര്‍പ്പെടുത്താവുന്നതാണ്.  ഈ കേബിള്‍ വളരെ കട്ടിയുള്ളതും കെട്ടു പിണയാത്തതും ആണ്.  ഇയര്‍ കപ്പിനു കുറച്ചു താഴേയായി കണ്‍ട്രോള്‍ടോക്ക്, യൂണിവേഴ്‌സല്‍ ബട്ടണ്‍, മൈക്രോബട്ടണ്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

വോയ്‌സ് ആക്റ്റിവേഷന്‍, മ്യൂസിക്, ഫോണ്‍ കോളുകള്‍ എന്നിവ നിയന്ത്രിക്കാം യൂണിവേഴ്‌സല്‍ ബട്ടണ്‍ ഉപയോഗിച്ച്.

Best Mobiles in India

Advertisement