സാംസംഗ് ഗാലക്‌സി പ്ലെയര്‍ 4.2: ആന്‍ഡ്രോയിഡ് മ്യൂസിക് പ്ലെയര്‍



സാംസംഗില്‍ നിന്നുള്ള ഏറ്റവും പുതിയ മ്യൂസിക് ഗാഡ്ജറ്റാണ് സാംസംഗ് ഗാലക്‌സി പ്ലെയര്‍ 4.2. ഗാലക്‌സി 3.6ന്റെ പിന്‍ഗാമിയാണ് ഗാലക്‌സി 4.2. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മ്യൂസിക് പ്ലെയറിന്റെ പ്രവര്‍ത്തനം. ഈ ഗാഡ്ജറ്റിന്റെ നടുക്കുള്ള ബട്ടണ്‍ ക്ലിക് ചെയ്താല്‍ ഇതില്‍ ലഭ്യമായ എല്ലാ ആപ്ലിക്കേഷനുകളും കാണാനാകും. മെനു ബട്ടണ്‍ അമര്‍ത്തി ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സില്‍ എത്താം. ഇതിന്റെ വലതുവശത്തായുള്ള ബട്ടണുപയോഗിച്ച് എളുപ്പത്തില്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. ഡിസ്‌പ്ലെ, വോള്യം എന്നിവ ക്രമീകരിക്കാനും ഈ ബട്ടണുകളിലൂടെ കഴിയും.

മികച്ച മ്യൂസിക് ഇഫക്റ്റിനായി രണ്ട് സ്പീക്കറുകളാണ് മുന്‍ഭാഗത്തുള്ളത്. ഒരു സ്മാര്‍ട്‌ഫോണിനേക്കാള്‍ മ്യൂസിക്, സിനിമ, ഗെയിം എന്നിവ ആസ്വദിക്കാനുള്ള ഒരു ഉത്പന്നമാണ് ഗാലക്‌സി 4.2യെന്നാണ് സാംസംഗും വിശദീകരിക്കുന്നത്.

Advertisement

ഓള്‍ഷെയര്‍, ബ്ലൂടൂത്ത്, വൈഫൈ, സൗജന്യ ഡെസ്‌ക്ടോപ് കണക്ഷന്‍ ആപ്ലിക്കേഷനായ സാംസംഗ് കീസ്, യുഎസ്ബി 2.0 കണക്റ്റിവിറ്റികളാണ് ഇതിലുള്ളത്. ഡാന്‍സ്, ജാസ്സ്, റോക്ക്, ഓട്ടോ ഉള്‍പ്പടെയുള്ള വിവിധ വിഭാഗം ശബ്ദങ്ങളെ തെരഞ്ഞെടുക്കാന്‍ സൗണ്ട്എലൈവ് എന്ന സൗണ്ട് ലെവല്‍ കണ്‍ട്രോളറും ഇതിലുണ്ട്.

Advertisement

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡാണ് ഇതിലെ ഒഎസ് വേര്‍ഷന്‍. വീഡിയോ ചാറ്റിന് സഹായിക്കുന്ന ഒരു ക്യാമറ മുന്‍ഭാഗത്തും ചിത്രങ്ങളെടുക്കാന്‍ 2 മെഗാപിക്‌സലിന്റെ ക്യാമറ പിറകിലുമായുണ്ട്. 10,000 രൂപയ്ക്കാണ് ഗാലക്‌സി 4.2 ലഭിക്കുക.

Best Mobiles in India

Advertisement