പാട്ടുകേള്‍ക്കാന്‍ സാംസംഗ് ഗാലക്‌സി പ്ലെയര്‍ 70 പ്ലസ്



മ്യൂസിക് പ്ലെയര്‍ രംഗത്തേക്ക് സാംസംഗ് ഗാലക്‌സി ബ്രാന്‍ഡ് വീണ്ടും. ഗാലക്‌സി പ്ലെയര്‍ 50 പ്ലസിന്റെ പിന്‍ഗാമിയായെത്തുന്ന ഇതിന്റെ പേര് ഗാലക്‌സി പ്ലെയര്‍ 70 പ്ലസ് എന്നാണ്. സെല്ലുലാര്‍ കണക്റ്റിവിറ്റി ഒഴിച്ച് സ്മാര്‍ട്േഫാണിന്റെ എല്ലാ സൗകര്യത്തോടും കൂടിയാണ് ഈ ഉത്പന്നം എത്തുന്നത.

Advertisement

പ്ലെയര്‍ 50യില്‍ നിന്നും ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ തലത്തില്‍ ധാരാളം വ്യത്യാസങ്ങള്‍ പുതിയ മോഡലിന് ഉണ്ട്. 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍, 5 മെഗാപിക്‌സല്‍ ക്യാമറ, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, ബ്ലൂടൂത്ത്, വൈഫൈ, ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് വേര്‍ഷന്‍, എഫ്എം റേഡിയോ, 2500mAh ബാറ്ററി എന്നിവയാണവ.

Advertisement

ദക്ഷിണകൊറിയയിലാണ് ഈ ഉത്പന്നം ആദ്യം എത്തുക. 18,000 രൂപ മുതല്‍ വില വരുന്ന ഇത് 16 ജിബി, 32 ജിബി വേര്‍ഷനുകളിലാണെത്തുന്നത്. 32 ജിബിയുടെ വില 21,000 രൂപയാണ്. ഗാലക്‌സി നോട്ട് സ്മാര്‍ട്‌ഫോണിന്റെ ഡിസൈനാണ് ഇതിനും ഉള്ളത്.

ഈ ഉത്പന്നം എന്ന് ഇന്ത്യയുള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളില്‍ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചോ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്‌ഡേറ്റ് ഇതില്‍ വരുമോ എന്നതിനെക്കുറിച്ചോ വിശദാംശങ്ങള്‍ ഇത് വരെ ലഭിച്ചിട്ടില്ല.

Best Mobiles in India

Advertisement