പോക്കറ്റിലിട്ടു നടക്കാവുന്ന സ്പീക്കറുകള്‍



സാറ്റെക്കി ഈയിടെയായി പുറത്തിറക്കിയ സ്പീക്കറിന് പ്രത്യേകതകള്‍ ഏറെയാണ്.  സാറ്റെക്കി ബിടി വയര്‍ലെസ് പോക്കറ്റ് സ്പീക്കര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ സ്പീക്കര്‍ എവിടെ വേണമെങ്കിലും കൊണ്ടു പോകാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് പോക്കറ്റിലിട്ടു കൊണ്ടു നടക്കുന്നതിലും എളുപ്പത്തില്‍ ഇവ കൊണ്ടു നടക്കാം.

സാറ്റെക്കിയുടെ ഫോള്‍ഡ്-ഔട്ട് റെസൊണേറ്റര്‍ സാങ്കേതികവിദ്യ ഈ പുതിയ സ്പീക്കറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഇതിന്റ ബാസ് കൂടുതല്‍ മികച്ചതാക്കാന്‍ ഈ റെസൊണേറ്റര്‍ സഹായിക്കുന്നു.  അങ്ങനെ ബാസ് മികച്ചതാക്കാന്‍ സ്പീക്കറിന്റെ വലിപ്പം കൂട്ടേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.

Advertisement

വളരെ ആകര്‍ഷണീയമായ ഡിസൈന്‍ ആണ് ഈ പുതിയ സാറ്റെക്കി സ്പീക്കറിന്റേത്.  ഒരു ആമയുമായി ഈ സ്പീക്കറിന് രൂപസാദൃശ്യം കാണാം.  ബട്ടണുകള്‍ എടുത്തുപിടിച്ചു കാണാത്ത വിധം ആണ്.

Advertisement

മിനി യുഎസ്ബി കേബിള്‍ ഉള്ള ഈ സ്പീക്കര്‍ യുഎസ്ബി ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്നതാണ്.  ഇതിന്റെ കൂടെ ഒരു പൗച്ചും ലഭിക്കും.  ഐഫോണുകളുടെയും മറ്റു ഹാന്‍ഡ്‌സെറ്റുകളുടെയും ഹെഡ്‌ഫോണ്‍ ജാക്കുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കും ഈ സ്പീക്കര്‍.  അതുപോലെ ഒരു കൂട്ടം സ്പീക്കറുകളുമായി ബന്ധിപ്പിക്കാനും, അതുവഴി സ്പീക്കറിനെ ഒരു മെഗാ സ്പീക്കറാക്കാനും കഴിയും.

ബ്ലൂടൂത്ത് സംവിധാനമുള്ള എല്ലാ ഉപകരണങ്ങള്‍ക്കൊപ്പവും സാറ്റെക്കി ബിടി വയര്‍ലെസ് സ്പീക്കര്‍ ഉപയോഗിക്കാവുന്നതാണ്.  പവര്‍ ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍, ക്രോം ബെസല്‍ യൂണിറ്റില്‍ നീല ലൈറ്റ് കത്തും.  അപ്പോള്‍ സെറ്റിംഗ്‌സില്‍ ചെന്ന് ബ്ലൂടൂത്ത് തിരഞ്ഞെടുക്കുക.  എന്നിട്ട് 0000 എന്ന് പെയറിംഗ് കോഡ് എന്റര്‍ ചെയ്യുക അതോടെ സ്പീക്കര്‍ ബ്ലൂടൂത്ത് സംവിധാനമുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിക്കപ്പെടും.

Advertisement

ഒരേ സമയം ഒരു കൂട്ടം സ്പീക്കറുകളുമായി ബന്ധിപ്പിക്കുക വഴി കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കും.  ഇതിലെ ശബ്ദസംവിധാനം അത്ര മികച്ചതാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും, ഒരു പോര്‍ട്ടബിള്‍ സ്പീക്കറില്‍ നിന്നും ഇതിലധികം പ്രതീക്ഷിക്കുക പറ്റില്ല.

ഫീച്ചറുകള്‍:

  • ഒരു ആമയുമായി സാമ്യം തോന്നിക്കുന്ന, ആകര്‍ഷണീയമായ ഡിസൈന്‍

  • ബാസ് മികച്ചതാക്കാന്‍ ഫോള്‍ഡ് ഔട്ട് റെസൊണേറ്റര്‍

  • ബ്ലൂടൂത്ത് സംവിധാനമുള്ള ഉപകരണങ്ങളില്‍ ഉപയോഗപ്പെടുത്താം

  • ഫോണ്‍ വിളിക്കാന്‍ ഉപയോഗിക്കാവുന്ന സ്പീക്കര്‍ ഫോണ്‍ ആയി ഉപയോഗിക്കാം.

  • മിനി യുഎസ്ബി കേബിള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം

  • ഒരു കൂട്ടം പോക്കറ്റ് സ്പീക്കറുകളുമായി ബന്ധിപ്പിച്ച് മെഗാ സ്പീക്കറാക്കി മാറ്റാം

  • താങ്ങാവുന്നവില
2,400 രൂപയാണ് സാറ്റെക്കി ബിടി വയര്‍ലെസ് സ്പീക്കറുകളുടെ വില.
Best Mobiles in India

Advertisement