ടിഡികെയുടെ പുതിയ ഹെഡ്‌ഫോണ്‍, എസ്ടി700



ടിഡികെയുടെ ഹെഡ്‌ഫോണ്‍ ആണ് എസ്ടി700.  മികച്ച ശബ്ദസംവിധാനം കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, വളരെ നേരം തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ അസുഖകരമായ അനുഭവം ഉണ്ടാകും.

മടക്കാവുന്ന എസ്ടി700 ഹെഡ്‌ഫോണിന്റെ കൂടെ ലഭിക്കുന്നവ:

Advertisement
  • മൃദുവായ ഇയര്‍ കപ്പുകള്‍

  • 40 എംഎം ഡ്രൈവറുകള്‍

  • 0.79 മീറ്റര്‍ നീളവും, 6.3 എംഎം കട്ടിയുമുള്ള എക്സ്റ്റന്‍ഷന്‍ കേബിള്‍

  • 3.5 എംഎം അഡാപ്റ്ററുകള്‍
മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കാന്‍ ടിഡികെയുടെ ഓഡിയോ റിസര്‍ച്ച് ലാബ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് ഈ ഹെഡ്‌ഫോണിന്റെ നിര്‍മ്മാണത്തില്‍.  ഏറ്റവും ശുദ്ധമായ ശബ്ദമാണ് ഈ ഹെഡ്‌ഫോണ്‍ വഴി ലഭിക്കുക.  ശബ്ദസംവിധാനത്തില്‍ ഒരു തടസ്സവും ഉപയോക്താവിന് നേരിടേണ്ടി വരാതിരിക്കാന്‍ ടിഡികെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

വീട്ടിലായാലും, എത്ര ബഹളമയമായ അന്തരീക്ഷത്തിലും ഇഷ്ട പാട്ടുകള്‍ തടസ്സങ്ങളില്ലാതെ ആസ്വദിക്കാന്‍ എസ്ടി700 ഹെഡ്‌ഫോണ്‍ ഏറെ അനുയോജ്യമാണ്.  ചെവിയുമായി നല്ല രീതിയില്‍ ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഇവയുടെ ഡിസൈനിംഗ്.  അതുപോലെ ഏറെ കാലം ഉപയോഗപ്പെടുത്താനും സാധിക്കും.

Advertisement

ഏറെ സമയം തുടര്‍ച്ചായായ ഉപയോഗത്തില്‍ ഈ ഹെഡ്‌ഫോണുകള്‍ ഉപയോഗത്തിന് അത്ര അനുയോജ്യമല്ല എന്നൊരു റിപ്പോര്‍ട്ട് പൊതുവെയുണ്ടെങ്കിലും.  ഇത് ഓരോ ഉപയോക്താവിനും ഓരോ അനുഭവമാണെന്നും പറയുന്നു.

വലിപ്പെ ക്രമീകരിക്കാവുന്ന ഹെഡ്ബാന്റ് ആണ് ഈ ഹെഡ്‌ഫോണിനുള്ളത്.  ഇയര്‍ കപ്പുകള്‍ മുതല്‍ 30 ഇഞ്ച് വലിപ്പമുള്ള എക്സ്റ്റന്‍ഷന്‍ കേബിള്‍ ഉണ്ട്.  ഈ ഹെഡ്‌ഫോണിനെ കുറിച്ച് ഉയര്‍ന്നിരിക്കുന്ന മറ്റൊരു പുരാതി ഇതിന്റെ ഹെഡ്ബാന്റ് തലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു എന്നതാണ്.

അതുപോലെ ഏറെ സമയം തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഹെഡ്‌ഫോണ്‍ എടുത്തു മാറ്റേണ്ടി വരേണ്ടി വരും.  അതുപോലെ ഉച്ചത്തില്‍ പാട്ടു വെച്ചാല്‍ ശബ്ദം പുറത്തുവരുന്നു.

Advertisement

ഫീച്ചറുകള്‍:

  • മികച്ച പ്രവര്‍ത്തനക്ഷമതയുള്ള 40 എംഎം ഡ്രൈവര്‍മാര്‍

  • കൂടുതല്‍ കാലത്തെ ഉപയോഗം ഉറപ്പാക്കാന്‍ മികച്ച ഘടക ഭാഗങ്ങള്‍

  • പുറത്തു നിന്നുള്ള ശബ്ദം തടയാന്‍ അക്കൗസ്റ്റിക് സീല്‍

  • ഭാരക്കുറവ്, എളുപ്പത്തില്‍ മടക്കാന്‍ കഴിയുന്നു
ടിഡികെ എസ്ടി700 ഹെഡ്‌ഫോണിന്റെ വില ഇതുവരെ അറിവായിട്ടില്ല.
Best Mobiles in India

Advertisement