ടിവോളി റേഡിയോയ്‌ക്കൊപ്പം സംഗീതം പോട്ടബിള്‍


ഒരു പോട്ടബിള്‍ റേഡിയോ സ്വന്തമാക്കൂ, നിങ്ങളുടെ സംഗീതാസ്വദന ശൈലി തന്നെ മാറും. എണ്ണമററ റേഡിയോ സ്‌റ്റേഷനുകള്‍ കൂടിയുണ്ടെങ്കിലോ, നിങ്ങളുടെ ലോകമേ മാറിപ്പോകും. ഇത്തരത്തില്‍ സംഗീത പ്രേമികളെ ആവേശത്തിലാക്കുന്ന ഒരു പോട്ടബിള്‍ റേഡിയോയാണ് ടിവോളി ഓഡിയോയുടെ ഏറ്റവും പുതിയ ഉല്‍പന്നം.

ടിവോളി പിഎഎല്‍+ ആണ് ഈ പുതിയ പോട്ടബിള്‍ റേഡിയോ. ഇതിനു മുന്‍പും ടിവോളിക്ക് പോട്ടബിള്‍ ഓഡിയോ ലബോറട്ടറി റേഡിയോകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ റേഡിയോ മൊഡലിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനായ ഡിഎബി, ഡിഎബി+, ഡിഎംബി എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന, എഫ്എം ആര്‍ഡിഎസ് ഉള്‍പ്പെടുത്തിയ പുതിയ മോഡല്‍ റേഡിയോ ആണ് ടിവോളി പിഎഎല്‍+.

Advertisement

പരിസ്ഥിതിയ്ക്ക് ഏറ്റവും അനുകൂലമായ നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് (NiMH) ബാറ്റിയാണ് ഈ പോട്ടബിള്‍ റേഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ചാര്‍ജ് ചെയ്തതിനു ശേഷം തുടര്‍ച്ചയായി പത്തു മണിക്കൂര്‍ വരെ ഈ പോട്ടബിള്‍ റേഡിയോ ഉപയോഗിക്കാന്‍ സാധിക്കും.

Advertisement

ചുവപ്പ്, വെള്ള, മഞ്ഞ, ഇളം നീല, കറുപ്പ് നിറങ്ങളില്‍ തികച്ചും ആകര്‍ഷണീയമായ ഡിസൈനുകളിലാണ് ഇവയുടെ വരവ്. കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കുന്ന ഡിസൈന്‍ ആണിതിന്റേത്. സ്‌നൂസ് ഫംഗ്ഷനുള്ള ഒരു ഡ്യുവല്‍ അലാറം സംവിധാനവും ഈ റേഡിയോയില്‍ ഉണ്ട്.

ബാക്ക്‌ലൈറ്റോഡു കൂടിയ ഇതിന്റെ ഡിസ്‌പ്ലേയില്‍ പാടിക്കൊിരിക്കുന്ന പാട്ടിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പെട്ടെന്നു ലഭിക്കുന്നു.

റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഈ റോഡിയോയില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിക്കാത്തപ്പോള്‍ വെക്കാന്‍ സൗകര്യപ്രദമായ ഒരു ഹോള്‍ഡറും ഉണ്ട്.

ഇതിന്റെ പിന്‍വശത്തായുള്ള ഒരു 3.5 എംഎം ഓക്‌സ് ഇന്‍പുട്ട് ഏതെങ്കിലും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണോ, ആപ്പിള്‍ ഐഫോണോ തൂക്കിയിടാനുള്ള സൗകര്യമൊരുക്കുന്നു.

Advertisement

ഒരു സ്റ്റീരിയോ ഹെഡ്‌ഫോണും ഇതിനു്. 6.5 സെന്റീമീറ്റര്‍, പൂര്‍ണ്ണമായും കാന്തിക വലയത്തിനുള്ളിലുള്ള ഡ്രൈവര്‍ ഉള്ളതുകൊണ്ട് ഇതിന്റെ ശബ്ദ സംവിധാനം വളരെ മികച്ചതാണ്.

വെറും ഒരു കിലോഗ്രാമിനു താഴേ മാത്രം ഭാരമുള്ള, കാഴ്ചയില്‍ വളരെയധികം ആകര്‍ഷണീയമായ ടിവോളി പിഎഎല്‍+ന്റെ വില ഏതാ് 19,196 രൂപയാണ്.

Best Mobiles in India

Advertisement