ഒരു ട്രാന്‍സെന്റ് ഫാഷനബിള്‍ മ്യൂസിക് പ്ലെയര്‍


പ്രമുഖ മള്‍ട്ടി മീഡിയ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ ട്രാന്‍സെന്റ് ഇന്‍ഫോര്‍മേഷന്റെ ഏറ്റവും പുതിയ ഉല്‍പന്നമാണ് എംപി300 കോമ്പാക്റ്റ് ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍. വ്യത്യസ്ത ആളുകളുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ ഈ മ്യൂസിക് ഗാഡ്ജറ്റിന് നിര്‍വ്വഹിക്കാന്‍ കഴിയും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

പ്രശംസിക്കപ്പെടത്തക്ക പ്രത്യേകതകള്‍ ഈ ട്രാന്‍സെന്റ് ഉല്‍പന്നത്തിനുണ്ടെന്നതാണ് വാസ്തവം. ഈ പ്രത്യേകതകളില്‍ നമ്മെ ഏറ്റവും ആദ്യം ആകര്‍ഷിക്കുക ഇതിന്റെ നീണ്ട ബാറ്ററി ലൈഫ് ആയിരിക്കും. തുടര്‍ച്ചയായ നീണ്ട 15 മണിക്കൂര്‍ നേരത്തെ തുടര്‍ച്ചയായ ഉപയോഗം ഉറപ്പു നല്‍കുന്നതാണ് ഈ എംപി3 പ്ലെയര്‍. വളരെ ഭാരം കുറഞ്ഞ ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Advertisement

എവിടെ എങ്ങനെ പോകുമ്പോഴും കൊണ്ടു പോകാം എന്നതാണ് ഈ മ്യൂസിക് ഗാഡ്ജറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. ഭാരം വളരെ കുറവാണെന്നതും, നല്ല ഒതുക്കമുള്ള ഡിസൈനാണെന്നതുമാണ് ഇതിനുള്ള കാരണം. വെറും 15 ഗ്രാം ആണിതിന്റെ ഭാരം എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നതില്‍ ഒരു അത്ഭുതവുമില്ല.

Advertisement

ഒതുക്കവും ഭാരക്കുറവും മാത്രമല്ല, കാഴ്ച്ചയ്ക്കും വളരെ ആകര്‍ഷണീയമാണ് ഈ ട്രാന്‍സെന്റ് മ്യൂസിക് പ്ലെയര്‍. ഒറ്റ കൈക്കൊണ്ടു തന്നെ ഇതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാമെന്നതാണ് ഇനിയുള്ളൊരു പ്രത്യേകത. മികച്ച ശ്രവ്യാനുഭവം നല്‍കുന്ന സ്പീക്കര്‍ഫോണുകളും ഉണ്ട്.

വളരെ പെട്ടെന്ന കണക്റ്റഡ് ആയി പാട്ടുകള്‍ പാടി തുടങ്ങുന്നു എന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത.

രണ്ടു തരം ട്രാന്‍സെന്റ് എംപി3 കോമ്പാക്റ്റ് മ്യൂസിക് പ്ലെയറുകള്‍ ലഭ്യമാണ്. ഒരെണ്ണെ 4 ജിബിയുടേതും, ഒരെണ്ണം 8 ജിബിയുടേതും. 2 വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട് കമ്പനി ഈ പ്ലെയറിന് എന്നതും എടുത്തു പറയേണ്ടതാണ്.

4 ജിബി എംപി3 പ്ലെയറിന്റെ വില 2,100 രൂപയും, 8 ജിബിയുടേത് 2,600 രൂപയും ആണ്. ഫാഷനും ടെക്‌നോളജിയും സമ്മേളിക്കുന്ന ഈ മ്യൂസിക് ഗാഡ്ജറ്റ് ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ് എന്നതില്‍ ഒരു സംശയവും ഇല്ല.

Best Mobiles in India

Advertisement