ടര്‍ട്ടില്‍ ബീച്ച് എക്‌സ്പി500, വയര്‍ലെസ് ഗെയിമിംഗ് ഹെഡ്‌ഫോണ്‍



വളരെ മികച്ച ഒരു വയര്‍ലെസ് ഗെയിമിംഗ് ഹെഡ്‌ഫോണ്‍ ആണോ നിങ്ങള്‍ അന്വേശിക്കുന്നത്?  എങ്കില്‍ ടര്‍ട്ടില്‍ ബീച്ചിന്റെ പുതിയ ഉല്‍പന്നം നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും.  ടര്‍ട്ടില്‍ ബീച്ച് എക്‌സ്പി500 എന്നാണ് ഈ പുതിയ ഗെയിമിംഗ് ഹെഡ്‌ഫോണിന്റെ പേര്.

ഫീച്ചറുകള്‍:

Advertisement
  • ബ്ലൂടൂത്ത് അഡാപ്റ്റര്‍ വഴി വയര്‍ലെസ് കണക്റ്റിവിറ്റി

  • 7.1 ഡോള്‍ബി സറൗണ്ട് സൗണ്ട്

  • ഓഡിയോ ഈക്വലൈസറിന് 8 പ്രീസെറ്റുകള്‍

  • രണ്ട് എഎ ബാറ്ററിയുടെ സപ്പോര്‍ട്ട്

  • വളരെ മികച്ച ശബ്ദ സംവിധാനം

  • ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദം
ഈ ഹെഡ്‌ഫോണിന്റെ ആകര്‍ഷണീയമാണ്.  ഇതിന്റെ ഇയര്‍ കപ്പുകള്‍ വലുതും വട്ടത്തിലുള്ളതും ആണ്.  അവ നമ്മുടെ ചെവി പൂര്‍ണ്ണമായും മൂടത്തക്കവണ്ണം ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഇയര്‍ കപ്പുകളിലും ഹെഡ്ബാന്റിലും പാഡുകള്‍ ഉണ്ട്.

ഇയര്‍ കപ്പുകലിലെ പാഡിംഗ് പുരമെ നിന്നുള്ള ശല്യങ്ങളില്‍ നിന്നുള്ള ശബ്ദങ്ങളെ അകത്തേക്കു കടത്തിവിടാതെ മികച്ച ശ്രവ്യാനുഭവം നല്‍കുന്നു.  അതുപോലെ ഹെഡ്ബാന്റിലുള്ള പാഡിംഗ് ഹെഡ്‌ഫോണിന്റെ ഉപയോഗം എളുപ്പമാക്കുന്നു, പ്രത്യേകിച്ചും മണിക്കൂറുകള്‍ നീണ്ട ഗെയിമുകളില്‍.

Advertisement

എഎ ബാറ്ററിയാണ് ഈ ഹെഡ്‌ഫോണിന്റെ എടുത്തു പറയാവുന്ന ഒരേയൊരു പോരായ്മ.  യുഎസ്ബി വഴിയുള്ള ചാര്‍ജിംഗ് അനുവദിക്കാത്ത രണ്ട് എഎ ബാറ്ററികളാണ് ഈ ഹെഡ്‌ഫോണുകളില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  അതിനാല്‍ ഇടയ്ക്കിടയ്ക്ക് ബാറ്ററി മാറ്റിക്കൊണ്ടേയിരിക്കേണ്ടി വരും കൂടുതല്‍ സമയം ഗെയിം കളിക്കണമെങ്കില്‍.

ബ്ലൂടൂത്ത് വയര്‍ലെസ് കണക്റ്റിവിറ്റി, സറൗണ്ട് സൗണ്ട് എന്നിവയ്ക്ക് കൂടുതല്‍ പവര്‍ ആവശ്യം വരുന്നതിനാലാണ് ബാറ്ററി ലൈഫ് ഇത്ര കുറയുന്നത്.  ബ്ലൂടൂത്ത് അഡാപ്റ്റര്‍ ഗെയിമിംഗ് കണ്‍സോലുമായി ബന്ധിപ്പിച്ച് ഹെഡ്‌ഫോണുമായി പെയര്‍ ചെയ്തു കഴിഞ്ഞാല്‍ വളരെ മികച്ച കണക്റ്റിവിറ്റി റേഞ്ച് ലഭിക്കും.

14,000 രൂപയാണ് ടര്‍ട്ടില്‍ ബീച്ച് എക്‌സ്പി 500 ഹെഡ്‌ഫോണിന്റെ വില.

Best Mobiles in India

Advertisement