ശ്രദ്ധിക്കുക! ഈ ഫേസ്ബുക്ക് പോസ്റ്റുകൾ നിങ്ങളെ ജയിലിൽ എത്തിച്ചേക്കാം!!


ഒരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങളെ ചിലപ്പോൾ ജയിലിൽ വരെ എത്തിച്ചേക്കാം. ഫേസ്ബുക്ക് വഴി പലതും എഴുതി വിടുമ്പോൾ അല്പമൊന്ന് ശ്രദ്ധിക്കുക. കാരണം താഴെ പറയാൻ പോകുന്നത് ഇതുപോലെ പല രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടത് കാരണം ജയിലിൽ പോയവരെ കുറിച്ചാണ്.

Advertisement

ഈ ഓരോ ഉദാഹരണങ്ങളും നമുക്ക് ഒരു പഠമായിരിക്കട്ടെ. ഇനിയെങ്കിലും സോഷ്യൽ മീഡിയ വഴി ഓരോന്ന് ചെയ്തുകൂട്ടുമ്പോൾ ഇതെല്ലാം ഒന്ന് ആലോചിച്ചു മാത്രം ചെയ്യുക.

Advertisement

പെണ്കുട്ടിയുടെ ഫേക്ക് എഫ്ബി അക്കൗണ്ട് വഴി 30 പേരെ ബ്ലാക്ക്‌മെയിൽ ചെയ്ത സംഭവം

ഒരു പെണ്കുട്ടിയുടെ പേരിൽ ആന്റണി സ്ടാങ്കിൽ എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതുപയോഗിച്ച് തന്റെ ക്ലസ്സിൽ തന്നെയുള്ള മുപ്പതോളം ആണ്കുട്ടികളെ വശീകരിക്കുകയും ശേഷം അവരെ കൊണ്ട് നഗ്ന ചിത്രങ്ങൾ അയപ്പിക്കുകയും ശേഷം ആ ചിത്രങ്ങൾ കൊണ്ട് പണം തട്ടിയെടുക്കാനായി ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമിച്ചതിന്റെ പേരിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 15 വർഷമാണ് ഇയാൾക്ക് ജയിൽ ശിക്ഷ ലഭിച്ചത്.

ഭാംങ്ക് വലിക്കുന്ന കുട്ടി

പത്തൊമ്പതുകാരിയായ ഒരു അമ്മ തന്നെ കുട്ടി ഭാംങ്ക് വലിക്കുന്ന ഫോട്ടോ ഫേസ്ബുക്ക് വഴി പങ്കുവെച്ചതിനാണ് അറസ്റ്റിലായത്. സംഭവം തമാശയാണെന്ന് പറഞ്ഞു എഴുതിത്തള്ളാൻ യുവതി ശ്രമിച്ചെങ്കിലും ഗുരുതരമായ മാനസിക ചികിത്സ അടക്കമുള്ള നടപടികൾക്ക് ഈ അമ്മ വിധേയമാക്കപ്പെട്ടു.

വന്യജീവിയെ വേട്ടയാടുകയും പാചകം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങൾ ഇട്ടതിനാൽ

വാളരെ ചുരുക്കം മാത്രം ലോകത്ത് അവശേഷിക്കുന്ന ഇഗുന വിഭാഗത്തിൽ പെട്ട ജീവിയെ വേട്ടയാടുകയും പിടിച്ച ശേഷം അതിനെ പാചകം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങൾ ഫേസ്ബുക്ക് വഴി ഇട്ടതിനു അമേരിക്കൻ ദമ്പതികളെ ബഹാമിയൻ പോലീസ് പിടികൂടുകയായിരുന്നു. ശേഷം വിൽഡ്ലൈഫ് സംഘടനകളിൽ നിന്നടക്കം ഗുരുതരമായ നടപടികൾക്ക് ഇവർ വിധേയമായി.

മകന്റെ ഫേസ്ബുക്ക് ഉപയോഗിച്ച അമ്മ

ആർക്കൻസാസിലെ ഡെന്നീസ് ന്യൂ എന്ന സ്ത്രീക്ക് സംഭവിച്ചത് തന്റെ മകന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പല തരത്തിലുള്ള പോസ്റ്റുകൾ ഇട്ടു എന്നതായിരുന്നു. മകന്റെ ഫ്ബി വഴി "തനിക്ക് ഒരു മകൻ ഉണ്ടായത് മാത്രമാണ് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം" എന്നുവരെ ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. 435 ഡോളർ പിഴയും ശിശുപരിപാലനത്തിനുള്ള ക്ലസ്സിൽ പങ്കെടുക്കാനുമായിരുന്നു ഇവർക്ക് കോടതി ശിക്ഷ വിധിച്ചത്.

രാജകുടുംബത്തിന്റെ പേരിൽ വ്യാജ പ്രൊഫൽ ഉണ്ടാക്കി

മൊറോക്കോകാരനായ ഫുഹാദ് അറസ്റ്റിലായത് ഒരു വ്യാജ ഫേസ്ബുക് പ്രൊഫൈൽ ഉണ്ടാക്കിയതിനായിരുന്നു. അതും ചെറിയ വ്യാജനൊന്നുനല്ല, മൊറോക്കൻ രാജാവിന്റെ സഹോദരന്റെ പേരിലായിരുന്നു ഈ പ്രൊഫൽ. ഏതായാലും ഫുഹാദിന് 3 വർഷം ജയിലിൽ കഴിയാനുള്ള വക ഇത് ഉണ്ടാക്കിക്കൊടുത്തു.

പോലീസിനെ വെല്ലുവിളിച്ചു; അതും തന്നെ പിടികൂടാൻ പറ്റാത്തതിൽ പരിഹസിച്ചുകൊണ്ട്

ഒരു മോഷണത്തിനിടെ പോലീസിന്റെ കയ്യിൽ നിന്നും തടിയൂരിയതായിരുന്നു ക്രെയ്ഗ് ലിഞ്ച്. എന്നാൽ സ്വസ്ഥമായി എവിടെയെങ്കിലും പോയി ജീവിക്കുന്നതിന് പകരം ഫേസ്ബുക്കിൽ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് പോസ്റ്റ് ഇട്ടു. സംഭവം ഒരുപാട് ഫോളോവേസിനെ ലിഞ്ചിന് ഈ പോസ്റ്റ് ഉണ്ടാക്കി കൊടുത്തെങ്കിലും വൈകാതെ തന്നെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ഗൂഗിളും ആപ്പിളും ഫേസ്ബുക്കുമെല്ലാം പ്രവർത്തിക്കുന്നത് ഇവിടെ

ഫേസ്ബുക്ക് ഫോട്ടോ സീരിയൽ കില്ലറെ പിടികൂടാൻ കാരണമായത്

ഒമ്പത് കൊലപാതകങ്ങൾ ചെയ്ത മാർക്ക് ഡിസോണ് എന്ന കൊടുംകുറ്റവാളിയെ വലയിലാക്കാൻ ഫിലിപ്പിനോ പൊലീസിന് സാധിച്ചത് അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉള്ള ഫോട്ടോസ് ആയിരുന്നു. അതുപയോഗിച്ച് നടത്തിയ പരിശോധനയിൽ ദൃക്‌സാക്ഷികളിൽ ഒരാൾ അയാളെ തിരിച്ചറിയുകയായിരുന്നു.

പതിമൂന്നുകാരിയായ മകളോട് ഫേസ്ബുക്ക് വഴി ലൈംഗികബന്ധത്തിൽ അഭ്യർത്ഥിച്ച പിതാവ്

39 വയസ്സുള്ള ജോണ് ഫോർഹൻഡ് സ്വന്തം മകളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഫേസ്ബുക്ക് വഴി അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് ഒരു സ്ഥലത്തെക്ക് വരാൻ പറയുകയും ചെയ്തു. എന്നാൽ പെണ്കുട്ടി വിവരം അമ്മയെ അറിയിക്കുകയും അമ്മ പോലീസിനെ അറിയിക്കുകയും പോലീസ് മകളോട് ഇയാൾ പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തി ഇയാളെ പികൂടുകയുമായിരുന്നു.

പോലീസ് വാഹനത്തിൽ കിടന്ന് ഒരു ഫേസ്ബുക്ക് ഫോട്ടോ

ഓസ്‌ട്രേലിയൻ ചെറുപ്പക്കാരനായ ഇരുപതുകാരൻ നയ്റ്റ്‌ ഷോ അറസ്റ്റിലായത് പോലീസ് വാഹനത്തിൽ കയറി കിടന്ന് കോപ്രായം കാണിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഇടതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു.

എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ..

പിടികിട്ടാപ്പുള്ളി ആയ വിക്ടർ ബർഗോസ് ഫേസ്ബുക്ക് വഴി ഞാൻ ഇപ്പോൾ ബ്രുക്ലിനിൽ ഉണ്ട്, എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്ക് എന്ന് വീരവാദം മുഴക്കി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതായിരുന്നു. ഇട്ടപാടെ പോലീസ് ബ്രുക്ലിനിൽ എത്തി വിശദമായി അന്വേഷിക്കുകയും ഇയാളെ പിടികൂടുകയും ചെയ്തു. അങ്ങനെ അയാൾ വീരവാദം മുഴക്കിയത് പോലെ അയാളെ പിടികൂടി പോലീസിന്റെ കഴിവ് അയാൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.

Best Mobiles in India

English Summary

10 Dump Facebook Posts Lead People in Trouble with Law