ഈ ഉപകരണങ്ങള്‍ കാണാന്‍ കൊള്ളാം... ഉപയോഗിക്കാന്‍ കൊള്ളില്ല!!!


ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എല്ലാം നമ്മുടെ നിത്യ ജീവിതം സുഖകരമാക്കാന്‍ വേണ്ടിയുള്ളതാണ്. സ്മാര്‍ട്‌ഫോണും കമ്പ്യൂട്ടറും ടി.വിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമെല്ലാം ഇതിനുദാഹരണങ്ങള്‍.

Advertisement

ഓരോദിവസവും പുതിയ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവയെല്ലാം നിലവിലുള്ളതിനെ പരിഷ്‌കരിച്ച് പരമാവധി ഉപയോഗം സാധ്യമാക്കുന്നതാണ്. എന്നാല്‍ ഇതിന് അപവാദങ്ങളുമുണ്ട്. അടുത്തിടെ ഇറങ്ങിയ പല ഉപകരണങ്ങളും കാഴ്ചയ്ക്ക് ഏറെ മനോഹരമാണ്. എന്നാല്‍ ഉപയോഗമെന്തെന്ന് ചോദിച്ചാല്‍ മറുപടിയുണ്ടാവില്ല.

Advertisement

ഉദാഹരണത്തിന് വസ്തുക്കളുടെ തൂക്കം നോക്കാന്‍ കൂടി കഴിയുന്ന കമ്പ്യൂട്ടര്‍മൗസ്. ആരെങ്കിലും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ തൂക്കം നോക്കുമോ. സാധ്യതയില്ല. എങ്കിലും ജ്വല്ലറിയിലും മറ്റും ചിലപ്പോള്‍ ഉപയോഗപ്പെട്ടേക്കാം.

ഏതായാലും അത്തരത്തിലുള്ള ഏതാനും ഉപകരണങ്ങള്‍ കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1

ഈ മൗസില്‍ ചെറിയ ഉപകരണങ്ങള്‍ തൂക്കി നോക്കാം. 0.1 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള വസ്തുക്കള്‍ മാത്രമെ തൂക്കാനാവു.

 

#2

ടോയ്‌ലറ്റില്‍ പോകുമ്പോഴും പാട്ടുകേള്‍ക്കണമെന്ന് നിര്‍ബന്ധമുള്ള ആളാണോ നിങ്ങള്‍. എങ്കില്‍ ഈ ഉപകരണം നല്ലതാണ്. ടോയ്‌ലറ്റില്‍ ടിഷ്യു പേപ്പര്‍ വയ്ക്കാനുപയോഗിക്കുന്ന റോളില്‍ ഘടിപ്പിച്ചിരിക്കുന്ന ഐ പോഡ് സ്റ്റാന്‍ഡാണ് ഇത്.

 

#3

നിങ്ങളുടെ വളര്‍ത്തുമൃഗം 24 മണിക്കൂറും എങ്ങനെ കഴിയുന്നു എന്നറിയണമെങ്കില്‍ ഈ ഗാഡ്ജറ്റ് വാങ്ങിയാല്‍ മതി. വെറും 1647 രൂപയേ ഉള്ളു. ക്യാമറ ഘടിപ്പിച്ച ഈ ഉപകരണം വളര്‍ത്തു മൃഗത്തിന്റെ കഴുത്തില്‍ കെട്ടിയാല്‍ മതി. ഓരോ മിനിറ്റിലും ഓരോ ഫോട്ടോ വീതം ക്യാമറ എടുത്തുകൊണ്ടിരിക്കും.

 

#4

വാഹനം ഓടിക്കുന്നതിനിടെ ലാപ്‌ടോപ് പരിശോധിക്കുന്ന സ്വഭാവം ഉള്ളവര്‍ക്ക് വേണ്ടിയാണ് ഈ ഉപകരണം. എന്നാല്‍ ഇതുകൊണ്ട് എന്താണു പ്രയോജനമെന്ന് ഉണ്ടാക്കിയവരോട് തന്നെ ചോദിക്കണം.

 

#5

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടയ്ക്ക് ആരെങ്കിലും വ്യായാമം ചെയ്യുമോ. ഉണ്ടാവും എന്ന ധാരണയിലാണ് ഇത്തരമൊരു ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ടേബിളുമായി ഘടിപ്പിക്കാവുന്ന ഈ ഉപകരണത്തിലൂടെ വിവിധ തരത്തിലുള്ള 120-ഓളം വ്യായാമം ചെയ്യാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

 

#6

മസാജ് എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. എന്നാല്‍ വലിയൊരു ഹെല്‍മറ്റിന്റെ രൂപത്തിലുള്ള ഉപകരണം തലയില്‍ എടുത്തുവച്ച് മസാജ് ചെയ്യാന്‍ എത്രപേര്‍ തയാറാവും. ഈ ഉപകരണം അത്തരത്തിലൊന്നാണ്.

 

#7

ഇത് വീട്ടിലിരുന്ന് മാത്രം പാട്ടുകേള്‍ക്കാന്‍ കൊള്ളാവുന്ന മ്യൂസിക് പ്ലെയറാണ്. പ്ലെയറിനു നടുവിലെ വടിയില്‍ പിടിച്ച് ബിക്കിനി മാത്രം ധരിച്ച് ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനനുയോജ്യമായ ലൈറ്റിംഗും ഉണ്ട്.

 

#8

1950-കളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വാങ്ങാം. സെല്‍ഫോണ്‍ കോളുകള്‍ എടുക്കാന്‍ അതിനേക്കാള്‍ വലിയ ഒരു ഉപകരണം. അതും പണ്ടത്തെ ഫോണ്‍ റിസീവറിനു സമാനമായ ഒന്ന്.

 

Best Mobiles in India