ജീവിതവിജയത്തിന് ഐന്‍സ്റ്റീനില്‍ നിന്ന് പഠിക്കേണ്ട 10 പാഠങ്ങള്‍


1900-ല്‍ ഐന്‍സ്റ്റീന്‍ വെറുമൊരു തൊഴില്‍ അന്വേഷകനായിരുന്നു. ജോലി തേടി അലഞ്ഞ് മനസ്സുമടുത്ത ഐന്‍സ്റ്റീന്‍ ഒടുവില്‍ സ്വിസ് പേറ്റന്റ് ഓഫീസല്‍ ഗുമസ്തനായി ചേര്‍ന്നു. വിരസമായ ജോലിക്കിടെ അദ്ദേഹത്തിന് ഏക ആശ്വാസം പഠനമായിരുന്നു. 1905-ല്‍ ലോകശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കുന്ന നാല് പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതില്‍ ഫോട്ടോ ഇലക്ട്രിക് ഇഫക്ടിനെ കുറിച്ചുള്ള പഠനത്തിനാണ് ഐന്‍സ്റ്റീന് നോബല്‍ സമ്മാനം ലഭിച്ചത്.

Advertisement

പിന്നെ അദ്ദേഹത്തിന് ജീവിതത്തില്‍ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 1909-ല്‍ അദ്ദേഹത്തിന് അസിസ്റ്റന്റ് പ്രൊഫസറായി ജോലി കിട്ടി. 1911-ല്‍ പ്രൊഫസറായി. ഇത് എങ്ങനെ സാധിച്ചു. അതിനുള്ള ഉത്തരം പലപ്പോഴായി ഐന്‍സ്റ്റീന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

Advertisement

1. 'അറിയാന്‍ ഏത് വിഡ്ഢിക്കും പറ്റും. അതുകൊണ്ട് കാര്യമില്ല, മനസ്സിലാക്കാന്‍ കഴിയണം'

ജീവിതവിജയത്തിന്റെ അടിസ്ഥാനം എന്ത് അറിയാമെന്നതിലല്ല. അറിയാവുന്ന കാര്യങ്ങള്‍ എപ്പോള്‍ എങ്ങനെ ചെയ്യുന്നുവെന്നതിലാണ്.

2. 'സന്തോഷവാന്‍ സംതൃപ്തനായിരിക്കും. അവന് നാളെയും അങ്ങനെ ജീവിക്കാനാകും'

നിരാശനായി ജീവിതം തള്ളിനീക്കിയത് കൊണ്ട് ഒന്നും നേടാനാകില്ല. സംതൃപ്തിയോടെ ജീവിക്കുക. ചെയ്യാന്‍ കഴിയാത്തതിനെ കുറിച്ചോ കിട്ടാത്തതിനെ പറ്റിയോ നിരാശപ്പെടരുത്.

3. 'ചിന്തിക്കാതെ വിശ്വസിക്കുന്നതാണ് വലിയ തെറ്റ്'

നിങ്ങള്‍ ലക്ഷ്യത്തിനായി പരിശ്രമിക്കുമ്പോള്‍ അത് എങ്ങനെ സാധിക്കുമെന്ന് ചിന്തിക്കുക. എന്തെങ്കിലും നിങ്ങളുടെ ശ്രമത്തിന് തടസ്സം നില്‍ക്കുന്നുണ്ടോയെന്ന് അറിയുക.

4. 'കൂറേ കാര്യങ്ങള്‍ പഠിക്കുന്നതല്ല വിദ്യാഭ്യാസത്തിന്റെ മഹത്വം, ചിന്തിക്കാന്‍ ശീലിക്കലാണ്'

മനസ്സ് നിരന്തരം പഠിച്ചുകൊണ്ടിരിക്കണം.

5. 'ഒരുപ്രായം കഴിഞ്ഞ് ധാരാളം വായിക്കുന്നവരുടെ സര്‍ഗ്ഗശേഷി വഴിമാറിപ്പോകും. ഒരുപാട് വായിക്കുന്നവര്‍ അലസചിന്തകളില്‍ വീണുപോകാന്‍ സാധ്യത കൂടുതലാണ്. നാടകങ്ങളില്‍ മുഴുകി ജീവിക്കുന്നവന്‍ സ്വയം ജീവിക്കാന്‍ മറക്കുന്നത് പോലെയാണത്.'

ചെയ്യുന്നതിലല്ല, അതിന് ഫലമുണ്ടാക്കുന്നതാണ് പ്രധാനം.

6. 'ഞാന്‍ പ്രചോദനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്. അക്കാര്യത്തില്‍ എനിക്ക് ഉറപ്പില്ലെങ്കില്‍ പോലും.'

പരിചയസമ്പത്തും തോന്നലുകളും മനുഷ്യനെ സംബന്ധിച്ച് പ്രധാനമാണ്. ആദ്യം സ്വയം വിശ്വസിക്കുക.

7. 'അറിവിനെക്കാള്‍ പ്രധാനമാണ് ഭാവന. അറിവിന് പരിധിയുണ്ട്. ഭാവനയുടെ സഹായത്താല്‍ ലോകം ചുറ്റാന്‍ സാധിക്കും.'

ഭാവനയില്ലാതെ പുതുതായി ഒന്നും ഉണ്ടാക്കാന്‍ കഴിയുകയില്ല. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഭാവന മുറുകെപ്പിടിക്കുക.

8. 'ജീവിതം സൈക്കില്‍ സവാരി പോലെയാണ്. വീഴാതിരിക്കാന്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരിക്കണം.'

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് പെരുകുന്നത് പോലെയാണ് മനുഷ്യന്റെ കാര്യവും. ഒഴുകിക്കൊണ്ടിരിക്കണം. ശരീരവും മനസ്സും എപ്പേഴും പുതുമയോടെ സൂക്ഷിക്കുക.

9. 'ഒരുപരിധി വരെ ഞാന്‍ ഏകാകിയാണ്. സത്യത്തിനും സൗന്ദര്യത്തിനും നീതിക്കും വേണ്ടി അലയുന്നവരാണ് എന്റെ കൂട്ടുകാര്‍'

ആധുനികലോകത്ത് പലരും ജീവിക്കുന്നത് ഏകാന്തതയിലാണ്. നമ്മളെ മനസ്സിലാക്കുന്നവര്‍ക്കായി എഴുതി അവരുമായി മാനസികമായി അടുപ്പം ഉണ്ടാക്കുക. മറ്റുള്ളവരെ പ്രചോദിപ്പിച്ചും സന്തോഷിപ്പിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കണം.

10. 'മഹാന്മാരെല്ലാം അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ധീരമായും സത്യസന്ധമായും അഭിപ്രായങ്ങള്‍ പറയുന്നവരെ മനസ്സിലാക്കാന്‍ എതിരാളികള്‍ക്ക് കഴിയുകയില്ല.'

നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക. ധീരവും സത്യസന്ധവുമായ നിലപാട് നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും.

Best Mobiles in India

English Summary

10 Lessons from Einstein to Make Your New Year Revolution Stick