123 മില്യൺ ഡോളറിന്റെ വീട്ടിനുള്ളിൽ അരുവി, ബീച്ച്, ലൈബ്രറി, വിമാനം.. ബിൽ ഗെറ്റ്സിന്റെ സ്വത്തുക്കൾ


ടെക്ക് ഭീമനായ ബിൽ ഗേറ്റ്സിനെ സംബന്ധിച്ചെടുത്തോളം ലോകത്ത് പലർക്കും സ്വന്തമാക്കാൻ സാധിക്കാത്ത പല കാര്യങ്ങളും സ്വന്തമായി ഉള്ള ഒരു വ്യക്തിയാണ്. മൈക്രോസോഫ്റ്റിന്റെ ഉടമയായ അദ്ദേഹം അത്തരത്തിൽ സ്വന്തമാക്കിയിട്ടുള്ള ചില കാര്യങ്ങൾ പറയുകയാണ് ഇവിടെ. ഓരോന്നും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്.

Advertisement

123 മില്യൺ ഡോളറിന്റെ വീട്

ബിൽ ഗേറ്റ്സിനെ സംബന്ധിച്ചെടുത്തോളം എല്ലാ നിലക്കും കോടീശ്വരൻ തന്നെയാണ് അദ്ദേഹം. അത് വീടിൽ നിന്നും തന്നെ തുടങ്ങാം. 2014 ലെ ഒരു കണക്ക് പ്രകാരം 123 മില്യൺ ആണ് അദ്ദേഹത്തിന്റെ വീടിന്റെ മൊത്തം വില വരുന്നത്. 7 വര്ഷമെടുത്താണ് ഈ വീട് പണികഴിപ്പിച്ചത്. 63 മില്യൺ ആയിരുന്നു പ്രാഥമിക ചിലവ്. ഇപ്പോൾ എല്ലാ വീട്ടിലെ വസ്തുക്കളും ഉൾപ്പെടെ വില 123 മില്യൺ. വര്ഷം ഒരു മില്യൺ ഈ വീടിന്റെ ടാക്സ് ഇനത്തിൽ മാത്രം ഇദ്ദേഹം അടയ്ക്കുന്നു.

Advertisement
ഒന്ന് തൊട്ടാൽ മാറുന്ന ആർട്ട് വർക്ക്

ബിൽ ഗേറ്റ്സ് താമസിക്കുന്ന വീട്ടിലെ ആർട്ട് വർക്കുകൾക്ക് വരെ പറയാൻ ആഡംബരത്തിന്റെയും സാങ്കേതികതയുടെയും കഥകൾ ഉണ്ട്. മെമ്മറിയിൽ സൂക്‌ഷിച്ചു വെച്ച ഓരോ പെയിന്റിങ്ങുകളും ചിത്രങ്ങളും ഒരു സ്പർശത്തിൽ തന്നെ മാറും.

60 അടി വിസ്തീർണ്ണമുള്ള സ്വിമ്മിങ് പൂള്

തന്റെ 3900 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീട്ടിൽ 60 അടിയുടെ ഒരു സ്വിമ്മിങ് പൂള് സ്ഥിതി ചെയ്യുന്നുണ്ട്. അതും വെള്ളത്തിനിടയിൽ മ്യൂസിക്ക് കേൾക്കാനുള്ള സൗകര്യത്തോട് കൂടിയും.

ഭീമൻ ട്രംപോലിൻ

തന്റെ കൊട്ടാര സദൃശ്യമായ വീട്ടിൽ ഒരു ഭീമൻ ട്രംപോലിൻ കൂടെ ബിൽ ഗേറ്റ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ജിം ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്ന ഇത് സൂക്ഷിച്ചിട്ടുള്ള മുറിയുടെ സീലിംഗ് തന്നെ ഇരുപത് അടി മുകളിലാണ്.

2100 ചതുരശ്ര അടിയുള്ള ഒരു ലൈബ്രറി

തന്റെ ഈ വീട്ടിൽ ഒരു പടുകൂറ്റൻ ലൈബ്രറിയും ബിൽ ഗേറ്റ്സ് ഒരുക്കിയിട്ടുണ്ട്. നീണ്ട ഷെൽഫുകളും രഹസ്യ അറകളും എല്ലാമായി നിലകൊള്ളുന്ന ഈ ലൈബ്രറിയിൽ പതിനാറാം നൂറ്റാണ്ടിലെ ലിയനാർഡോ ഡാവിഞ്ചിയുടെ മനുസ്ക്രിപ്റ്റുകൾ വരെയുണ്ട്. 1994 ൽ നടന്ന ഒരു ലേലത്തിൽ 30.8 മില്യൺ കൊടുത്താണ് അദ്ദേഹം ഇത് സ്വന്തമാക്കിയത്.

വീട്ടിനുള്ളിലൊരു തീയേറ്റർ

ഇതിപ്പോൾ പല ആഡംബര വീടുകളിലും ഇന്നത്തെ കാലത്ത് തീയേറ്ററുകൾ ഉണ്ടെന്നതിനാൽ ഇത്ര മാത്രം അതിശയപ്പെടാൻ എന്തെന്ന് ചോദിക്കാൻ വരട്ടെ, കാരണം ബിൽ ഗേറ്റ്സിന്റെ വീട്ടിലെ പ്രത്യേകമായി ഡിസൈൻ ചെയ്ത തിയേറ്റർ ഏതൊരാളെയും ആകർഷിക്കുന്നതാണ്. 20 പേർക്കിരിക്കാനുള്ള സൗകര്യവും ഈ തിയേറ്ററിൽ ഉണ്ട്.

വീട്ടിനുള്ളിൽ ഒരു അരുവിയും ഒരു ബീച്ചും

വീട്ടിനുള്ളിൽ തന്നെ സ്വന്തമായി അരുവികളും ബീച്ചും ഉള്ള ആൾ കൂടെയാണ് ബിൽ ഗേറ്റ്സ്. കൃത്വിമമായി നിർമ്മിച്ച ഈ അരുവിയും അതിനോടൊപ്പമുള്ള ബീച്ചിന് സമാനമായ കാര്യങ്ങളും എല്ലാം തന്നെ മണൽ തരികൾ കൊണ്ടും കടൽ മൽസ്യങ്ങൾ കൊണ്ടുമെല്ലാം സമ്പന്നവുമാണ്.

ആർട്ട് വർക്കുകളുടെ ശേഖരം

ആർട്ട് വർക്കുകളെയും കരകൗശല വസ്തുക്കളെയും തുടങ്ങി അത്തരത്തിലുള്ള എന്തിനെയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ബിൽ ഗേറ്റ്സ്. അതിനാൽ തന്നെ തന്റെ വീട്ടിലും അതിന് നല്ലൊരു സ്ഥാനം നൽകിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായുള്ള പല തരത്തിലുള്ള ഇത്തരം ആർട്ട് വർക്കുകൾ അദ്ദേഹത്തിന്റെ വീട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്വന്തം വിമാനം

ലോകത്ത് ചുരുക്കം ആളുകൾക്ക് മാത്രം അവകാശപ്പെടാൻ പറ്റുന്ന ഒന്നാണ് പ്രൈവറ്റ് ജെറ്റുകൾ. ഇന്ത്യയിൽ തന്നെ അംബാനിയെ പോലെ ചിലർക്ക് മാത്രമേ സ്വന്തമായി ഒരു ജെറ്റ് ഉള്ളൂ. ബോംബ് റൈഡർ BD 700 എന്ന ഈ വിമാനം നിലവിലുള്ള മറ്റു പല വിമാനങ്ങളെയും തോൽപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ആഗസ്റ്റ് 1 മുതല്‍ മുഖം തിരിച്ചറിയല്‍ സംവിധാനം ആധാറില്‍ എത്തുന്നു

കാറുകളുടെ വിപുലമായ ശേഖരം

ഏതൊരു സമ്പന്നനെയും പോലെ തന്നെ വിപുലമായ ഒരു കാർ ശേഖരം ബിൽ ഗേറ്റ്സിനും സ്വന്തമായി ഉണ്ട്. ആധുനിക മോഡൽ കാറുകളും വിൻറ്റെജ് കാറുകളും അടക്കം വളരെ വിപുലമായ ഒരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. 1988 മോഡൽ പോർഷെ 959 Coupe, പോർഷെ 911 Carrera അടക്കം പലതും ഇതിൽ പെടും.

Best Mobiles in India

English Summary

10 Luxurious Things Bill gates Owns