സുക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ്, ഇലോണ്‍ മസ്‌ക് — പറഞ്ഞാല്‍ വിശ്വസിക്കില്ല ഇവരുടെ തുടക്കം


പ്രയത്‌നിച്ചാല്‍ ആര്‍ക്കും കോടീശ്വരനാകാന്‍ കഴിയുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിന് വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കേണ്ട കാര്യമില്ല. സ്റ്റാര്‍ട്ട്അപ്പുകളുമായി വരുന്ന മിടുക്കന്മാര്‍, സാധാരണ സംരംഭകര്‍ തുടങ്ങി പലരും കോടീശ്വരന്മാരുടെ ക്ലബ്ബിലേക്ക് നടന്നുകയറുന്നത് നമ്മള്‍ കണ്ടുകഴിഞ്ഞു. വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്ത് സമ്പാദിച്ച് കൂട്ടിയ 10 കോടീശ്വരന്മാരെ പരിചയപ്പെടാം.

Advertisement

ഇലോണ്‍ മസ്‌ക്

ഒമ്പതാം വയസ്സില്‍ പ്രോഗ്രാമിംഗ് പഠിച്ച ഇലോണ്‍ 28-ാം വയസ്സില്‍ തന്റെ ആദ്യ സ്റ്റാര്‍ട്ട്അപ്പ് വിറ്റു. പ്രായം മുപ്പതിലെത്തിയപ്പോള്‍ പേപാല്‍ സ്ഥാപിച്ചു. 32-ല്‍ ടെസ്ല മോട്ടോഴ്‌സ് തുറന്നു. ചൊവ്വയില്‍ കോളനികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് ഇതിന് ഒരുവര്‍ഷം മുമ്പ്. ഇപ്പോള്‍ ഇലോണിന് 47 വയസ്സുണ്ട്. ലോകമറിയുന്ന എന്‍ജിനീയര്‍, സംരംഭകന്‍, കോടീശ്വരന്‍- എല്ലാമാണ് അദ്ദേഹം.

Advertisement
ബില്‍ ഗേറ്റ്‌സ്

സ്‌കൂള്‍ കാലം മുതലേ ഗേറ്റ്‌സ് പഠനത്തില്‍ പുറകിലായിരുന്നു. കോളേജില്‍ എത്തിയിട്ടും കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല. രണ്ടാംവര്‍ഷം കോളേജില്‍ നിന്ന് പുറത്ത്. പക്ഷെ അപ്പോഴും പ്രോഗ്രാമിംഗിനോടുള്ള സ്‌നേം അദ്ദേഹം കൈവിട്ടില്ല. 21-ാം വയസ്സില്‍ ഗേറ്റ്‌സും സുഹൃത്ത് പോള്‍ അലെനും ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ചു.

2018-ല്‍ ഫോബ്‌സ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ളവരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്‌സ് ഏഴാമനാണ്.

ക്രിസ് ജെന്നര്‍

ക്രിസ് ജെന്നര്‍ വല്ലാതെ വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയാണ്. അച്ഛന്‍ എന്‍ജീനിയര്‍. അമ്മ വീട്ടമ്മ. ഫ്‌ളൈറ്റ് അറ്റന്‍ഡന്റായാണ് ക്രിസ് ജെന്നര്‍ തൊഴില്‍ ജീവിതം ആരംഭിച്ചത്. വിവാഹശേഷം സ്വന്തം ബിസിനസ്സ് സ്ഥാപനം തുടങ്ങി. പ്രതീക്ഷിച്ചത് പോലെ അത് മുന്നോട്ട് പോകാതെ വന്നപ്പോള്‍ തന്റെ ഏഴ് മക്കളെ കുറിച്ച് റിയാലിറ്റി ഷോ ഉണ്ടാക്കി. ഇപ്പോള്‍ അമ്മയും മക്കളും സന്തുഷ്ടര്‍.

ലാറി പേജും സെര്‍ഗി ബ്രിനും

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വച്ച് 1995-ല്‍ ആണ് ലാറി പേജും സെര്‍ഗി ബ്രിനും ആദ്യമായി കണ്ടുമുട്ടിയത്. അവര്‍ പലതിനെ കുറിച്ചും സംസാരിച്ചു. സുഹൃത്തുക്കളായി. അന്ന് അവരുടെ മനസ്സില്‍ മുളപൊട്ടിയ ആശയമാണ് ഇന്ന് നാം കാണുന്ന ഗൂഗിള്‍.

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്ന പത്തൊമ്പത് കാരനെ കുറിച്ച് അറിയാത്തവര്‍ അധികമുണ്ടാവില്ല. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന ഒറ്റവരിയില്‍ എല്ലാമുണ്ട്. ഇപ്പോള്‍ സുക്കര്‍ബര്‍ഗിന് പ്രായം 34. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍, ഫോബ്‌സ് പ്രസിദ്ധീകരിച്ച ലോകത്തിലെ സ്വാധനീശക്തികളായ വ്യക്തികളുടെ പട്ടികയില്‍ 13-ാം സ്ഥാനം അങ്ങനെ പോകുന്നു നേട്ടങ്ങള്‍.

ടിം കുക്ക്

അലബാമ സര്‍വ്വകലാശാലയിലെ ശാന്തനായ വിദ്യാര്‍ത്ഥിയില്‍ നിന്ന് ആപ്പിളിന്റെ അമരത്തെത്തിയ കഥയാണ് ടിം കുക്കിന് പറയാനുള്ളത്. ആദ്യ ജോലി ഐബിഎമ്മില്‍. തുടര്‍ന്ന് ഇന്റലിജന്റ് ഇലക്ട്രോണിക്‌സ്, കോമ്പാക്ക്, ആപ്പിള്‍ എന്നിവയില്‍ ജോലി ചെയ്തു. 1998-ല്‍ ആപ്പിളില്‍ എത്തിയത് മുതല്‍ കുക്ക് സ്റ്റീവ് ജോബ്‌സിന്റെ വലംകൈ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം കുക്ക് ആപ്പിളിന്റെ സിഇഒ ആയത് സ്വാഭാവികം.

റിച്ചാര്‍ഡ് ബ്രാന്‍സണ്‍

എന്നും വിവാദങ്ങളും തോഴനായിരുന്നു ബ്രാന്‍സണ്‍. സ്‌കൂള്‍ പഠനം കഴിഞ്ഞുടന്‍ പ്രിന്‍സിപ്പല്‍ ബ്രാന്‍സണോട് പറഞ്ഞു, 'ഒന്നുകില്‍ നീ ജയിലില്‍ പോകും. അല്ലെങ്കില്‍ ഒരു കോടീശ്വരനായി മാറും.' അധ്യാപകന്റെ വാക്കുകള്‍ തെറ്റിയില്ല. സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ലോകത്തിലെ ഏറ്റവും പ്രശസ്തരായ കോടീശ്വരന്മാരില്‍ ഒരാളാണ്. വിര്‍ജിന്‍ കോര്‍പ്പറേഷന്റെ ഉടമ, രസികന്‍ അങ്ങനെ നിരവധി വിശേഷണങ്ങള്‍് ഉടമ കൂടിയാണ് ബ്രാന്‍സണ്‍.

സൂസണ്‍ വോജ്‌സിക്കി

ഐടിയില്‍ വന്‍ വിജയം നേടിയ വനിതയാണ് സൂസണ്‍. ഗൂഗിളിന്റെ ആദ്യ മാര്‍ക്കറ്റിംഗ് മാനേജറായിരുന്നു. യൂട്യൂബിനെ ഗൂഗിള്‍ വാങ്ങുമെന്ന് ആദ്യം സൂചിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇവരുമുണ്ടായിരുന്നു. 2014 വരെ യൂട്യൂബിന്റെ സിഇഒ സ്ഥാനവും സൂസണ്‍ അലങ്കരിച്ചു.

സ്റ്റീവ് വോസ്‌നിയാക്

സര്‍ഗ്ഗാത്മകത വേണ്ടുവോളമുള്ള എന്‍ജിനീയറായിരുന്നു സ്റ്റീവ്. സമീപത്തെ വീടുകളിലെ ആറ് കുട്ടികള്‍ക്ക് ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനം ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സ്റ്റീവ് ജോബ്‌സുമായി ചേര്‍ന്ന് ആദ്യ ആപ്പിള്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കി.

വാട്‌സാപ്പ് സ്റ്റിക്കര്‍ ഉണ്ടാക്കുന്നത് എങ്ങനെ?

Best Mobiles in India

English Summary

10 Millionaires Who Were Very Different People at the Beginning of Their Careers