സെല്‍ഫിയെടുത്ത് അകത്തായവര്‍...


സെല്‍ഫിയാണ് ഇപ്പോഴത്തെ തരംഗം. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് സ്വന്തം ചിത്രങ്ങള്‍ സ്വയം പകര്‍ത്തുന്ന ഏര്‍പ്പാട്. എന്നാല്‍ സെല്‍ഫിയെടുത്ത് അഴിയെണ്ണിയവരെ കുറിച്ച് കേട്ടിട്ടുണ്ടോ?... അങ്ങനെയും ഉണ്ട് ചിലര്‍.

Advertisement

ഇതുകേള്‍ക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നത് ഇത്രവലിയ തെറ്റാണോ എന്ന് സംശയിച്ചേക്കാം. ഒരിക്കലുമല്ല. എന്നാല്‍ കള്ളന്‍മാരും മോഷ്ടാക്കളുമൊക്കെ സെല്‍ഫി എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അത് എന്തുകൊണ്ടാണെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.

Advertisement

#1

സ്വീഡനില്‍ രണ്ട് പെണ്‍കുട്ടികള്‍ ഒരു റെസ്‌റ്റോറന്റില്‍ മോഷ്ടിക്കാന്‍ കയറി. മോഷണത്തിനു മുമ്പ് മുഖംമൂടിയണിഞ്ഞ് രണ്ടുപേരും സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നെ എങ്ങനെ അകത്തായി എന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ...

 

#2

സാങ്കേതിക ഒരുപാട് പുരോഗമിച്ചു. ക്ലൗഡിന്റെ സഹായത്തോടെ ആര്‍ക്കും എവിടെയിരുന്നും തന്റെ ഫോണിലെയോ ടാബ്ലറ്റിലേയോ ഡാറ്റകള്‍ വീണ്ടെടുക്കാന്‍ പറ്റും. ഇതറിയാത്ത കള്ളന്‍ ഐ പാഡ് മോഷ്ടിച്ച് അതില്‍ സെല്‍ഫി എടുത്തു. ഐപാഡിന്റെ ഉടമസ്ഥന്‍ ഐക്ലൗഡിന്റെ സഹായത്തോടെ ഈ ഫോട്ടോകള്‍ കണ്ടു. പിന്നെ കള്ളനെ അറസ്റ്റ് ചെയ്യാന്‍ അധികം സമയം വേണ്ടിവന്നില്ല.

 

#3

മിഷിഗണിലെ 21 കാരനായ ജസ്റ്റിന്‍ ബാലര്‍ ഒരു ബാങ്കില്‍ കവര്‍ച്ച നടത്തി. അതിനു മുമ്പായി തോക്കും പിടിച്ചുകൊണ്ട് തന്റെ ഫോണില്‍ സെല്‍ഫിഎടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കവര്‍ച്ചയെ കുറിച്ച അന്വേഷിക്കാനെത്തിയ പോലീസ് ബാങ്കിലെ സി.സി.ടി.വിയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞു. ഫേസ്ബുക്കിലെ ഫോട്ടോ കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.

 

#4

മോഷ്ടിച്ച ഫോണ്‍ പള്ളിയില്‍ മറന്നുവച്ച ആഡത്തിനും സെല്‍ഫി പണികൊടുത്തു. തശന്റ സെല്‍ഫി എടുത്തശേഷമാണ് ഇയാള്‍ ഫോണ്‍ മറന്നത്. ഫോണ്‍ കണ്ടെടുത്തവര്‍ ഉടമസ്ഥന്റെ നമ്പറില്‍ വിളിച്ച് തിരിച്ചേല്‍പിച്ചു. എന്നാല്‍ സെല്‍ഫി കണ്ടതോടെ മോഷ്ടാവിനെ ഫോണിന്റെ ഉടമ തിരിച്ചറിഞ്ഞു. അങ്ങനെ അകത്താവുകയും ചെയ്തു.

 

#5

ഐ ഫോണ്‍ മോഷ്ടിച്ച 19 കാരനും ക്ലൗഡിന്റെ സഹായത്തോടെ പിടിയിലായി. മോഷ്ടിച്ച ഫോണില്‍ ഇയാള്‍ എടുത്ത സെല്‍ഫി ഫോണിന്റെ ഉടമസ്ഥന്‍ ഐ ക്ലൗഡിന്റെ സഹായത്തോടെ കണ്ടെത്തി. ഈ ഫോട്ടോ പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നുകാണിച്ചായിരുന്നു ഫേസ്ബുക് പോസ്റ്റ്. അങ്ങനെ അയാളും അകത്ത്.

 

#6

സുരക്ഷാ ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ച് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഏറ്റവും മുകളിലെത്തി സെല്‍ഫി എടുത്ത 16-കാരനാണ് അടുത്തതായി കുടുങ്ങിയത്. വേള്‍ഡ് ട്രേഡ് സെന്ററിനു മുകളില്‍ നില്‍ക്കുന്ന ഫോട്ടോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നു മാത്രമല്ല, ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പണി പോവുകയും ചെയ്തു.

 

#7

ചിത്രത്തില്‍ കാണുന്ന 19-ഉം 16-ഉം വയസുള്ള രണ്ടുപേര്‍ ഐ ഫോണ്‍ മോഷ്ടിച്ച ശേഷം അതില്‍ തങ്ങളുടെ ചിത്രം പകര്‍ത്തി. ഐ ക്ലൗഡിന്റെ സഹായത്തോടെ ഉടമസ്ഥന്‍ ഈ ഫോട്ടോകള്‍ കാണുകയും ഈ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. അങ്ങനെ കുട്ടിക്കള്ളന്‍മാര്‍ അകത്തായി.

 

#8

23 വയസുള്ള ലാ വോണ്‍ ലീ ഒരാളുടെ ഐ ഫോണും പണവും തട്ടിയെടുത്ത് മുങ്ങിയ ആളാണ്. മോഷ്ടിച്ച ഫോണില്‍ ഇയാളെടുത്ത സെല്‍ഫി ഉടമസ്ഥന്‍ ഐ ക്ലൗഡിന്റെ സഹായത്തോടെ കണ്ടെത്തി. അത് പോലീസിന് കൈമാറുകയും ചെയ്തു.

 

#9

ആഷ്‌ലി കീസ്റ്റ് എന്നയാള്‍ മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്ന് കിട്ടിയ ഫോണില്‍ സെല്‍ഫയെടുത്തു. പക്ഷെ അബദ്ധത്തില്‍ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന പലര്‍ക്കും അത് അയയ്ക്കുകയും ചെയ്തു. പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ...

 

#10

പ്രശസ്ത ഗായിക റിഹാനയുടെ സെല്‍ഫികാരണം രണ്ടുപേരുടെ പണി പോയി. സംരക്ഷിത വിഭാഗത്തില്‍ പെട്ട ഒരു ജീവിയേയും പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് റിഹാന സോഷ്യല്‍ മീഡിയയില്‍ പോസ്്റ്റ് ചെയ്തത്. ഇത്തരം ജീവികള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ടൂറിസ്റ്റുകളെ അനുവദിച്ചതിനാണ് ജീവനക്കാര്‍ക്ക് പണിപോയത്.

 

വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: Business Insider

Best Mobiles in India