ലോകത്തിലെ പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പുതിയ ഇന്ത്യക്കാരെ പരിചയപ്പെടാം


ജയ് ചൗധരിയെപ്പറ്റി നിങ്ങളില്‍ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. സൗബര്‍ സെക്യൂരിറ്റി കമ്പനിയായ സ്‌കാലറിന്റെ ഉടമ. ബ്ലൂംബെര്‍ഗ് ബില്ല്യണെയര്‍ ഇന്റക്‌സ് പ്രകാരം 3.4 ബില്ല്യണ്‍ ഡോളറിന്റെ ആസ്ഥിയുള്ള വ്യക്തിയാണ് ചൗധരി. ഹിമാചല്‍ പ്രദേശിലെ ചെറിയൊരു ഗ്രാമത്തില്‍ ജനിച്ച ചൗധരി ഇന്ന് വലിയ ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞു.

Advertisement

60 വയസാണ് ഇപ്പോഴത്തെ പ്രായം. 2008ലാണ് സ്‌കാലര്‍ എന്ന കമ്പനിക്ക് രൂപം നല്‍കുന്നത്. ഒരു സ്റ്റാര്‍ട്ട് ആയാണ് തുടക്കമെങ്കിലും ഉയര്‍ച്ച വേഗത്തിലായിരുന്നു. ജയ് ചൗധരി ഒരു ഉദാഹരണം മാത്രമാണ് ഇത്തരത്തിലുള്ള പത്ത് പുതുമുഖങ്ങളായ കോടീശ്വരന്മാരെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

Advertisement

ഗ്രാമത്തില്‍ നിന്നും ഉയരങ്ങളിലേക്ക്

ഹിമാചല്‍പ്രദേശിലെ ഉനാ ജില്ലയിലെ പനോഹ് എന്നൊരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ചൗധരി. വളരെ പാവപ്പെട്ട കുടുംബം. ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ ചൗധരി തന്റെ നാട്ടിലെത്തും.

ഹവാര്‍ഡ് സര്‍വകലാശാലയും ഐ.ഐ.റ്റിയും

ചൗധരി തന്റെ ബിടെക്ക്(ഇലസക്ട്രോണിക്‌സ്) പൂര്‍ത്തിയാക്കിയത് വാരണാസിയിലെ ഐ..ഐ.റ്റിയില്‍ നിന്നാണ്. ശേഷം ഹവാര്‍ഡ്‌സ് സര്‍വകലാശാലയില്‍ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കി.

3.4 ബില്ല്യണ്‍ യു.എസ് ഡോളര്‍

3.4 ബില്ല്യണ്‍ യു.എസ് ഡോളറാണ് ചൗധരിയുടെ ഇപ്പോഴത്തെ ആസ്ഥി. ബ്ലൂംബെര്‍ഗ് ബില്ല്യണെയര്‍ ഇന്റക്‌സ് പ്രകാരമാണിത്.

വളരെ മുന്‍പില്‍

സൈബര്‍ സെക്യൂരിറ്റി രംഗത്തെ മറ്റ് മൂന്ന് വ്യക്തികളെക്കാള്‍ ഏറെ മുന്നിലാണ് പണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാരനായ ചൗധരി.

1996ല്‍ തുടക്കം

ചൗധരി തന്റെ ആദ്യ ഐറ്റി കമ്പനിയായ സെക്യുര്‍ ഐറ്റി ആരംഭിക്കുന്നത് 1996ലാണ്. അതുപിന്നെ 1998ല്‍ വെരിസണ്‍ വാങ്ങി. അവിടെ ജോലി ചെയ്തിരുന്ന 80ഓളം പേര്‍ ഇന്ന് കോടീശ്വരന്മാരാണെന്ന് ഈയിടെ ചൗധരി പറഞ്ഞിരുന്നു.

നാല് കമ്പനികള്‍ വേറെ

എയര്‍ഡിഫന്‍സ് എന്നൊരു കമ്പനിക്ക് ചൗധരി തുടക്കമിട്ടിരുന്നു. ഇതിപുന്നെ മോട്ടോറോള സ്വന്തമാക്കി. 2008ലാണ് സ്‌കാലറിനു തുടക്കമിടുന്നത്.

25 വര്‍ഷത്തെ അനുഭവം

കമ്പനിയുടമ ആകുന്നതിനു മുന്‍#പേ മാര്‍ക്കറ്റിംഗ് രംഗത്ത് തന്റെ കഴിവ് തെളിയിച്ച ആളാണ് ചൗധരി. അതിനാല്‍തന്നെ പുതിയ സംരംഭത്തെ വിജയത്തിലെത്തിക്കുക അത്ര പ്രയാസമായില്ല. 25 വര്‍ഷത്തെ അനുഭവമാണ് ചൗധരിക്ക് ഈ രംഗത്തുള്ളത്.

6ബില്ല്യണ്‍ മാര്‍ക്കറ്റ് വാല്യു

ചൗധരിയുടെ കമ്പനിയായ സ്‌കാലറിന് നിലവില്‍ 6 ബില്ല്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് വാല്യുവാണുള്ളത്.

ഭാര്യയോടൊപ്പം ജീവിതം

ഭാര്യയോടൊപ്പമാണ് ചൗധരി വിദേശത്തു താമസിക്കുന്നത്. രണ്ട് കുട്ടികളുണ്ട്. ഇവര്‍ കാലിഫോര്‍ണിയയിലാണ്.

ക്ലഡാണ് സുരക്ഷിതയിടം

ബ്ലൂംബെര്‍ഗുമായുള്ള ഇന്റര്‍വ്യൂവില്‍ ചൗധരി പറയുകയുണ്ടായി പണത്തിനോട് തനിക്ക് വളരെ കുറച്ച് അഭിനിവേശം മാത്രമേയുള്ളുവെന്ന്. മാത്രമല്ല ബിസിനസ് ചെയ്യാന്‍ ഇന്റര്‍നെറ്റും ക്ലൗഡുമാണ് സുരക്ഷിതയിടങ്ങളെന്നും ചൗധരി പറയുന്നു.


Best Mobiles in India

English Summary

10 things to know about the newest ‘Indian entry’ in the world's billionaires’ club