2010ലെ മറക്കാനാവാത്ത 10 സയന്‍സ് ആന്‍ഡ് ടെക്ക് ഇവന്റുകളെ പരിചയപ്പെടാം


2018 ടെക്ക് പ്രേമികളെ സംബന്ധിച്ച് മറക്കാനാകാത്ത വര്‍ഷമാണ്. നല്ലതും അല്ലാത്തതുമായ നിരവധി മാറ്റങ്ങള്‍ സയന്‍സ്-ടെക്ക് മേഖലില്‍ സംഭവിച്ച വര്‍ഷം. ചില ആഗോള ടെക്ക് ഭീമന്മാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിംഗിലും ബഹിരാകാശ കണ്ടുപിടിത്തങ്ങളിലുമെല്ലാം മികവു പുലര്‍ത്തിയപ്പോള്‍ സ്റ്റീഫന്‍ ഹോക്കിംഗിനെപ്പോലെയുള്ള എക്കാലത്തെയും മികച്ച ഭൗതിക ശാസ്ത്രജ്ഞനെ നമുക്ക് നഷ്ടമായി. ഇവിടെ ഈ എഴുത്തിലൂടെ 2018ല്‍ സംഭവിച്ച നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്.

ക്രിപ്‌റ്റോ കറന്‍സിക്ക് നിരോധനം

2018ല്‍ ബജറ്റ് അവതരണ വേളയില്‍ കേട്ടതായിരുന്നു ക്രിപ്‌റ്റോ കറന്‍സിയുടെ ഇന്ത്യയിലെ നിരോധനം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ക്രിപ്‌റ്റോ കറന്‍സി ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നിരോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ബ്ലോക്ക് ചെയിന്‍ സംവിധാനത്തെ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഏറ്റവും ഒടുവിലുണ്ടായ സംഭവവികാസങ്ങള്‍ പ്രകാരം ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ളവയ്ക്കു ഇന്ത്യയില്‍ നിരോധനമുണ്ടാകാം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെ നേരിടാനായി നിയമപരമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സിയെ രൂപയിലാക്കി വിപണിയിലിറക്കാനുള്ള എല്ലാ നീക്കങ്ങളും തടയുകയാണ് ലക്ഷ്യം.

പോണ്‍ ബാന്‍

ക്രിപ്‌റ്റോ കറന്‍സിക്കു മാത്രമല്ല 2018ല്‍ നിയോധനമുണ്ടായത്. പോണ്‍ സൈറ്റുകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഒക്ടോബര്‍ 27ന് വാര്‍ത്താവിനിമയ മന്ത്രാലയം 827 പോണ്‍ സൈറ്റുകളാണ് നിരോധിച്ചത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. പോണ്‍സൈറ്റുകളുടെ നിരോധനം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ? കമന്റിലൂടെ അഭിപ്രായം രേഖപ്പെടുത്തൂ....

ഇലോണ്‍ മസ്‌ക്കിന്റെ ട്വീറ്റുകള്‍ വരുത്തിയ വിവാദങ്ങള്‍

2018ല്‍ ദേശീയ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നയാളാണ് ഇലോണ്‍ മസ്‌ക്ക്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഉടമകൂടിയായ മസ്‌ക്കിന്റെ ഒരു ട്വീറ്റിന് പിഴയിട്ടത് 20 മില്ല്യണ്‍ ഡോളറാണ്. രണ്ടു തവണയാണ് ഇലോണ്‍ മസ്‌ക്ക് വിവാദ ട്വീറ്റുകളിട്ട് വാര്‍ത്തകളില്‍ ഇടം നേടിയത്. ടെസ്ലയെ സ്വകാര്യവത്കരിക്കാന്‍ പോകുന്നു എന്നതായിരുന്നു വിവാദത്തിനിടയാക്കിയ ആദ്യത്തെ ട്വീറ്റ്.

ബഹിരാകാശ രംഗത്തെ കണ്ടുപിടിത്തങ്ങള്‍

2018 ബഹിരാകാശ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന വര്‍ഷമാണ്. ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സേപ്സ് എക്സ് അഡ്വാന്‍സ്ഡ് ജി.പി.എസ് 3 സാറ്റലൈറ്റിനെ ബഹിരാകാശത്ത് എത്തിച്ചു. സൂര്യന്റെ ഏറ്റവും അടുത്തു നിന്നുള്ള ചിത്രം നാസയുടെ പാര്‍ക്കര്‍ പ്രോബ് പകര്‍ത്തി. ഇത്രയും അടുത്തുനിന്നും ചിത്രമെടുക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. നാസയുടെ വോയേജര്‍ 2നെ 41 വര്‍ഷങ്ങള്‍ക്കു ശേഷം ബഹിരാകാശത്തു നിന്നും തിരിച്ചെത്തിച്ചു.

ബഹിരാകാശത്തിനും അതീതമായ കണ്ടുപിടിത്തങ്ങള്‍

ആകാശം മാത്രമല്ല 2018ല്‍ സയന്‍സ് വാര്‍ത്തകളില്‍ ഇടം നേടിയത്. മനുഷ്യര്‍ നടത്തിയ മറ്റനേകം കണ്ടുപിടിത്തങ്ങളും 2018ന് വ്യത്യസ്തമാക്കി. ശാസ്ത്രജ്ഞന്മാര്‍ മറ്റനേകം കണ്ടുപിടിത്തങ്ങള്‍ ഈ വര്‍ഷം നടത്തി. ചിത്രങ്ങളിലും പെയിന്റിംഗിലും കാണുന്ന പോലുള്ള രൂപമല്ല യേശുവിന് എന്ന വാദവുമായി ഗവേഷകര്‍ രംഗത്ത്. ഇരുണ്ട നിറമുള്ള യേശു പഴയ ഘടനയില്‍ നിന്ന് വിഭിന്നമായ രൂപമാണ്. ആരോഗ്യമുള്ള ശരീരമുള്ള യേശുവിന് നീളം കുറവുള്ള ചുരുണ്ട മുടിയാണുള്ളത്. മാത്രമല്ല നീളം കുറഞ്ഞ താടിയും കണ്ണുകള്‍ക്ക് ഇരുണ്ട നിറമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വലിയ വാര്‍ത്താപ്രാധാന്യമാണ് ഇതിനു ലഭിച്ചത്.

ഐ.എസ്.ആര്‍.ഒ തിളങ്ങിയ വര്‍ഷം

വലിയ നേട്ടങ്ങളിലൂടെ ഐ.എസ്.ആര്‍.ഒ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ വര്‍ഷമായിരുന്നു 2018. ജി.സാറ്റ്-7എ, ജിസാറ്റ്-11, ഹൈസിസും ഒപ്പം 30 സാറ്റലൈറ്റുകളും, ജിസാറ്റ്-29 തുടങ്ങിയ വികഅഷേപണങ്ങള്‍ വിജയകരമായിരുന്നു. ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യമായിരുന്ന ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണവും വിജയകരമായി.

സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണം

ശാസ്ത്ര ലോകത്തെ വിഷമത്തിലാഴ്ത്തുന്നതായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ വിയോഗം. ലോകമറിയപ്പെടുന്ന ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണം ഇംഗ്ലണ്ടിലെ ക്യാംബ്രിഡ്ജിലുള്ള സ്വ വസതിയില്‍വച്ചായിരുന്നു. കോസ്‌മോളജിയില്‍ ഹോക്കിംഗിന്റെ സംഭാവന എക്കാലവും സ്മരിക്കപ്പെടും.

5ജി സാങ്കേതികവിദ്യ

2018ല്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ്. 4ജിയുടെ പിന്മുറക്കാരനായ 5ജി ഇന്റര്‍നെറ്റ് രംഗത്തും സയന്‍സ് രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉതകുന്നതാണ്. ഹുവായ്, സാംസംഗ്, എറിക്‌സണ്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ 5ജി ഉത്പന്നങ്ങളെ വിപണിയിലേക്ക് അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള ആദ്യ 5ജി ട്രയലിന് സാംസംഗ് തുടക്കമിടുകയും ചെയ്തു. 2019 ആദ്യ പാദത്തില്‍ ടെലികോം മന്ത്രാലയവുമായി സാംസംഗ് കൈകോര്‍ക്കും.

മേജര്‍ ഡാറ്റാ ബ്രീച്ചസ്

ഇന്റര്‍നെറ്റ് ചരിത്രത്തില്‍ത്തന്നെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ബ്രീച്ചിംഗിന് സാക്ഷ്യം വഹിച്ച വര്‍ഷം കൂടിയായിരുന്നു 2018. 50 മില്ല്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത ഏവരെയും അമ്പരപ്പിച്ചു. ബ്രിട്ടീഷ് എയര്‍വേസിന്റെയും, ടി-മൊബൈല്‍സിന്റെയും, ക്വാറയുടേയുമെല്ലാം വിവരങ്ങള്‍ ചോര്‍ന്നതും വലിയ വാര്‍ത്തയായി.

സ്മാര്‍ട്ട്‌ഫോണ്‍ വിപണി

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ 2018നായി. മികച്ച ഫീച്ചറുകള്‍, ക്യാമറ മികവുകള്‍ എന്നിവയെല്ലാം വിപണിയില്‍ തരംഗമായി. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും, റീട്രാക്റ്റബിള്‍ ക്യാമറകളുമെല്ലാം സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ നെഞ്ചിലേറ്റി. സാംസംഗ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എഫിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ശ്രദ്ധേയമായി. ഓപ്പോ, ഹുവായ്, ഷവോമി എന്നീ ചൈനീസ് ബ്രാന്‍ഡുകള്‍ നിരവധി മോഡലുകളെ വിപണിയിലെത്തിച്ചു. വണ്‍പ്ലട് ടിയുടെ 10ജിബി സ്മാര്‍ട്ട്‌ഫോണ്‍ വ്യത്യസ്തമായി.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

10 unforgettable Science & Tech events in the year 2018