വെറും 2 രൂപയ്ക്ക് 100 എംബി ഡാറ്റയോ? ജിയോ ഞെട്ടുമോ?


ടെലികോം മേഖലയില്‍ വീണ്ടുമൊരു യുദ്ധം തുടങ്ങുന്നു. ആരേയും ഞെട്ടിച്ചു കൊണ്ട് വന്‍ ഓഫറുമായി നിങ്ങള്‍ പ്രതീക്ഷിക്കാത്ത കമ്പനി എത്തുന്നു. ജിയോ വിപണിയില്‍ എത്തിയിട്ട് ഇപ്പോള്‍ 13 മാസം കഴിഞ്ഞു.

Advertisement

ഹോണര്‍ വി10 സവിശേഷതകള്‍ TENAA-യില്‍!!

ഇതിനകം തന്നെ ജിയോയുമായി മത്സരിക്കാന്‍ അനേകം ടെലികോം കമ്പനികള്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇന്ത്യയിലെ ഡാറ്റ നിരക്കുകള്‍ വളരെ കൂടുതല്‍ എന്നാണ്.

Advertisement

നിലവില്‍ വൈഫൈ ഡബ്ബാ എന്നു പറയുന്ന കമ്പനിയാണ് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനവുമായി എത്തിയിരിക്കുന്നത്. അതും ബംഗ്ലൂരുവില്‍. മൂന്നു പ്ലാനുകളാണ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 100എംബി ഡാറ്റ 2 രൂപ, 500എംപി ഡാറ്റ 5 രൂപ, 1ജിബി ഡാറ്റ 20 രൂപ എന്നിങ്ങനെ. ഈ പ്ലാനുകളുടെ വാലിഡിറ്റി ഒരു ദിവസം മാത്രമാണ്.

പ്രീ പെയ്ഡ് ടോക്കണുകള്‍ എന്ന രീതിയിലാണ് വൈഫൈ ഡബ്ബാ ഓഫറുകള്‍ ചെയ്യുന്നത്. ബംഗ്ലൂരുവിലെ ചില തേയില സ്‌റ്റോറുകളിലും ബേക്കറികളിലുമാണ് ഇത് ലഭിക്കുന്നത്.

ബാന്‍ഡ്‌വിഡ്ത് നിയന്ത്രിക്കുന്ന 5 മികച്ച വിന്‍ഡോസ് 10 ടൂളുകള്‍

ഇത് ഉപയോഗിക്കാനായി നിങ്ങള്‍ ഒരു ആപ്പും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു കീ ആവശ്യമാണ്, പരിശോധനക്കായി OTP പൂരിപ്പിച്ച് ഇന്റര്‍നെറ്റിലേക്ക് കണക്ടു ചെയ്യുകയും വേണം. 100 മുതല്‍ 200 മീറ്റര്‍ വ്യത്യാസത്തില്‍ 50Mbps ഇന്റര്‍നെറ്റ് സ്പീഡ് വരെ ലഭിക്കും എന്നു കമ്പനി അവകാശപ്പെടുന്നു. ഇതിനകം തന്നെ നഗരത്തില്‍ 350 റൗട്ടറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുമുണ്ട്. കൂടാതെ 1800 കണക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

Reliance changed the rules of the game by launching Jio; forcing the other telecom operators to either play by those rules or lose customers.