ഗിന്നസ് വേൾഡ് റെക്കോഡിലേക്ക് നടന്നുകയറി റിയല്‍മീ; 1024 സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് ഏറ്റവും വലിയ മൊബൈല്


ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പുത്തന്‍ താരമായ റിയല്‍മീ ഗിന്നസ് റെക്കോഡ് സ്വന്തമാക്കി. 1024 റിയല്‍മീ 3 സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വാചകമെഴുതിയാണ് കമ്പനി റെക്കോഡിട്ടത്.

Advertisement

മാത്രമാണ് ഉപയോഗിച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് റിയല്‍മീയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. രൂകല്‍പ്പനയിലെ മനോഹാരിതയും സുന്ദര വര്‍ണ്ണങ്ങളും കൊണ്ട് ജനഹൃയങ്ങള്‍ കവര്‍ന്ന ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് റിയല്‍മീ. ഗിന്നസ് റെക്കോഡിന് വേണ്ടി റിയല്‍മീ 3 റേഡിയന്റ് ബ്ലൂ മോഡല്‍ മാത്രമാണ് ഉപയോഗിച്ചത്.

Advertisement
ഡല്‍ഹിയിലായിരുന്നു ചടങ്ങ്

ഹോളിയോട് അനുബന്ധിച്ച് മാര്‍ച്ച് 16-ന് ഡല്‍ഹിയിലായിരുന്നു ചടങ്ങ്. ക്ഷണിക്കപ്പെട്ട 500 റിയല്‍മീ ആരാധകര്‍ ചടങ്ങിന്റെ ഭാഗമായി. കമ്പനിയുടെ സ്ലോഗനായ 'പ്രൗഡ് ടു ബീ യംഗ്' എന്ന വാചകമാണ് 1024 റിയല്‍മീ 3 സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് എഴുതിയത്. 1024 ഫോണുകള്‍ ഉപയോഗിക്കാനുളള കാരണം റിയല്‍മീ ഇന്ത്യ സിഇഒ മാധവ് സേത്ത് വ്യക്തമാക്കി. 'ടെക്‌നോളജി വ്യവസായവുമായി ബന്ധപ്പെട്ട വളരെ ജനപ്രിയമായ ഒരു സംഖ്യയാണ് 1024. ഞങ്ങളുടെ കമ്പനിയുടെ നയം വ്യക്തമാക്കുന്നതിനായി ഈ സംഖ്യ ഉപയോഗിക്കുകയായിരുന്നു.' അദ്ദേഹം പറഞ്ഞു.

ഉള്‍പ്പെടുത്തിയിരിക്കുന്നു.

720X1520 പിക്‌സല്‍സ് റെസല്യൂഷനോട് കൂടിയ 6.2 ഇഞ്ച് HD+ ഡിസ്‌പ്ലേ, 19:9 അസ്‌പെക്ട് റേഷ്യോ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണം, 2..1 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P70 പ്രോസസ്സര്‍, 4230mAh ബാറ്ററി എന്നിവയാണ് റിയല്‍മീ 3-ന്റെ പ്രധാന സവിശേഷതകള്‍. പിന്നില്‍ 13MP, 2MP ക്യാമറകളുണ്ട്. പോട്രെയ്റ്റ് മോഡ്, സീന്‍ റെക്കഗ്നിഷന്‍, PDAF, നൈറ്റ്‌സ്‌കേപ് മോഡ്, ഹൈബ്രിഡ് HDR, ക്രോമാ ബൂസ്റ്റ് തുടങ്ങിയ നിരവധി ആകര്‍ഷക ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മിഴിവേറിയ ചിത്രങ്ങള്‍ നല്‍കാന്‍ കഴിയുമെന്നതാണ് ക്രോ ബൂസ്റ്റ് എഐയുടെ പ്രത്യേകത.

വിപണിയിലെത്തിയിട്ടുണ്ട്.

ഇതിനോടകം 5 ദശലക്ഷം റിയല്‍മീ 3 സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റുകഴിഞ്ഞു. 3GB റാം+32GB റോം മോഡലിന്റെ വില 8999 രൂപയും 4GB റാം+64GB റോം മോഡലിന്റെ വില 10999 രൂപയുമാണ്. റിയല്‍മീ 3 ഡൈനാമിക് ബ്ലാക്ക് മോഡലും വിപണിയിലെത്തിയിട്ടുണ്ട്. റേഡിയന്റ് ബ്ലൂ മോഡല്‍ മാര്‍ച്ച് 26 ഉച്ചയ്ക്ക് 12 മണി മുതല്‍ വാങ്ങാന്‍ കഴിയും.

ഈ സാഹചര്യങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍ബന്ധമായും ഒഴിവാക്കുക

ഈ സാഹചര്യങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍ബന്ധമായും ഒഴിവാക്കുക

നിങ്ങള്‍ ഡ്രൈവിംഗ് ചെയ്യുമ്പോള്‍ ഒരു കാരണവശാലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കരുത്. അതു പോലെ പഠന സമയത്ത് ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് പഠിത്തത്തെ തീര്‍ച്ചയായും ബാധിക്കും.

അതു പോലെ പ്രധാനപ്പെട്ട പല കാര്യങ്ങളിലും ഫോണ്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇവ ഏതൊക്കെ എന്നു ചുവടെ കൊടുക്കുന്നു.

കാര്‍/ബൈക്ക് ഓട്ടിക്കുമ്പോള്‍

ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒന്നാണ്. നിങ്ങള്‍ ബൈക്ക് ഓട്ടിക്കുമ്പോള്‍ ഒന്നുങ്കില്‍ ഫോണ്‍ ഡ്രൈവ് അല്ലെങ്കില്‍ ബൈക്ക് മോഡില്‍ ഫോണ്‍ ഇടുക. അങ്ങനെ യാത്ര ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് കോളോ സന്ദേശങ്ങളോ ലഭിക്കില്ല.

പഠന സമയത്ത്

ശോഭനമായ ഒരു ജീവിതം നേടുന്നതിന് ഏറ്റവും പ്രധാനം എന്നു പറയുന്നത് പഠനമാണ്. പഠന സമയത്ത് ഏകാഗ്രതയാണു വേണ്ടത്. അതിനാല്‍ ചില ലക്ഷ്യങ്ങള്‍ വയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ അകറ്റി നിര്‍ത്തുന്നതാണ് വളരെ നല്ലത്.

പാചകം ചെയ്യുമ്പോള്‍

നിങ്ങളുടെ വീട്ടിലെത്തിയ അധിതികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ പാചകത്തില്‍ നിങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഉപ്പ്, മുളക്, കുരുമിളക് എന്നിവയുടെ അളവ് വ്യത്യസപ്പെടുകയും കൂടാതെ ഭക്ഷണം പാത്രത്തില്‍ കരിഞ്ഞു പിടിച്ചുവെന്നും വരാം.

കുളിക്കുമ്പോള്‍

കുളിക്കുന്ന സമയത്ത് ഫോണില്‍ പാട്ടു കേള്‍ക്കുന്നവര്‍ ഒരുപാടു പേര്‍ ഉണ്ടാകും. എന്നാല്‍ കുളിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്.

സിനിമ കാണുമ്പോള്‍

ഒരു സിനിമ കാണുന്ന സമയം, പ്രത്യേകിച്ച് അതൊരു ത്രില്ലര്‍ ചിത്രമാകുമ്പോള്‍, അതിനിടയില്‍ നിങ്ങള്‍ക്കൊരു കോള്‍ വന്ന് നിങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ മറ്റുളളവര്‍ക്ക് അതൊരു ബുദ്ധിമുട്ട് ആകുകയും നിങ്ങള്‍ക്കെതിര സെക്യൂരിറ്റിയോടു പരാതി നല്‍കുകയും ചെയ്യും. അതിനാല്‍ സിനിമ കണ്ടു കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഫോണ്‍ ചെയ്യുന്നതാണ് ഏറെ നല്ലത്.

ബസ് കാത്തു നില്‍ക്കുമ്പോള്‍

ബസ് കാത്തു നില്‍ക്കുന്ന നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ബസ് നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. ഒരു ബസ് നഷ്ടപ്പെട്ടാല്‍ അടുത്ത ബസിന് വീണ്ടും നിങ്ങള്‍ക്ക് കുറഞ്ഞത് അര മണിക്കൂറെങ്കിലും കാത്തു നില്‍ക്കേണ്ടി വരും

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍

നിങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ക്യാബിന്‍ ക്രൂസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനോ അല്ലെങ്കില്‍ ഫ്‌ളൈറ്റ് മോഡില്‍ ആക്കാനോ അവര്‍ നിര്‍ദ്ദേശിക്കും.

റോഡ് മുറിച്ചു കടക്കുമ്പോള്‍

റോഡ് മുറിച്ചു കടക്കുമ്പോള്‍ ഫോണ്‍ പോക്കറ്റില്‍ ഇടേണ്ടതാണ്. പാട്ട് കേള്‍ക്കുന്നതും ഒഴിവാക്കുക. റോഡ് മുറിച്ച് കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ വാഹനങ്ങളുടെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല, തുടര്‍ന്ന് അപകടം സംഭവിക്കുകയും ചെയ്യും.

Best Mobiles in India

English Summary

1024 Smartphones Devices Were Used To Set This Guinness World Record. Can You Beat It?