വാട്ട്‌സാപ്പില്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന പുതിയ സവിശേഷതകള്‍

ബീറ്റ മോഡിലാണ് ഈ പുതിയ സവിശേഷതകള്‍ ആദ്യം പരീക്ഷിച്ചത്. ഇവിടെ നിങ്ങളുടെ വാട്ട്‌സാപ്പ് രീതി മാറ്റുന്നതിനായി പുതിയ സവിശേഷതകള്‍ പരിചയപ്പെടുത്തുകയാണ്.


ആഗോളതലത്തില്‍ തന്നെ വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സാപ്പ്. കൂടുതല്‍ ജനപ്രീതി നിലനിര്‍ത്താനായി ഇടയ്ക്കിടെ പുതിയ സവിശേഷതകള്‍ കൊണ്ടു വരുകയാണ് വാട്ട്‌സാപ്പ്.

Advertisement

ബീറ്റ മോഡിലാണ് ഈ പുതിയ സവിശേഷതകള്‍ ആദ്യം പരീക്ഷിച്ചത്. ഇവിടെ നിങ്ങളുടെ വാട്ട്‌സാപ്പ് രീതി മാറ്റുന്നതിനായി പുതിയ സവിശേഷതകള്‍ പരിചയപ്പെടുത്തുകയാണ്.

Advertisement

ചാറ്റ് കൂടുതല്‍ സുരക്ഷിതമാക്കാന്‍

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ഇതിനകം തന്നെ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബീറ്റ വേര്‍ഷന്‍ 2.19.83ല്‍ ഇത് പരീക്ഷണ ഘടത്തിലാണ്. ഈ സവിശേഷത ആപ്ലിക്കേഷനില്‍ ഒരു സുരക്ഷ ലേയര്‍ ചേര്‍ക്കാന്‍ നിങ്ങളെ അനുവദിക്കുകയും കൂടാതെ നിങ്ങള്‍ തിരഞ്ഞെടുത്ത ക്രമീകരണങ്ങള്‍ അനുസരിച്ച് മാത്രം തുറക്കുകയും ചെയ്യുന്നു.

ചാറ്റുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ട് തടയുന്നു വാട്ട്‌സാപ്പ്

ഇത് വാട്ട്‌സാപ്പിലെ ഏറ്റവും വലിയൊരു സൗകര്യമാണ്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ വാട്ട്‌സാപ്പ് ചാറ്റുകള്‍ സ്‌ക്രീന്‍ ഷോര്‍ട്ട് ചെയ്യുന്നത് തടയാന്‍ കഴിയും. അതായത് ഫിങ്കര്‍പ്രിന്റ് ഓതെന്റിക്കേഷന്‍ ഓണ്‍ ആക്കിയാല്‍ പിന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്ട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ പകര്‍ത്താന്‍ കഴിയില്ല.

എത്ര തവണ ഒരു സന്ദേശം കൈമാറ്റം ചെയ്തുവെന്നു കണ്ടെത്താം

ഒരു സന്ദേശം എത്ര പ്രാവശ്യം അടച്ചു എന്നറിയാന്‍ സാധിക്കുന്ന സവിശേഷതയും എത്തുന്നു. 'Forwarding Info' ടാബ് ആണ് ഇതിനു നല്‍കിയിരിക്കുന്നത്. ഇത് വാട്ട്‌സാപ്പ് ബീറ്റ പതിപ്പ് 2.19.97 ലണ് കാണപ്പെട്ടത്.

ഓഡിയോ ഫയലുകള്‍ അയ്ക്കുന്ന രീതി മാറ്റി

ഈ ഫീച്ചര്‍ കാണപ്പെട്ടത് വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.19.89 എന്നതിലാണ്. ഉപയോക്താക്കള്‍ക്ക് ഒരു ഓഡിയോ ഫയല്‍ അയക്കുന്നതിനു മുന്‍പ് അത് കേള്‍ക്കാന്‍ അനുവദിക്കുന്നു. കൂടാതെ ഒരേ സമയം 30 ഓഡിയോ ഫയലുകള്‍ അയക്കാനും സാധിക്കും.

മികച്ച ദൃശ്യപരതയ്ക്കായി ഡാര്‍ക്ക് മോഡ്

ആപ്പില്‍ ഏറെ കാത്തിരുന്ന ഫീച്ചറാണ് ഇത്. വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.19.87 ല്‍ ആണ് ഇത് കാണപ്പെട്ടത്. സെറ്റിംഗ്‌സ്, നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സ്, ഡേറ്റ ആന്റ് സ്‌റ്റോറോജ് യൂസേജ് സെറ്റിംഗ്‌സ് എന്നീ വിവിധ വിന്‍ഡോയില്‍ ഈ മോഡ് കാണാവുന്നതാണ്.

വോയിസ് മെസേജുകള്‍ സ്വയമേവ പ്ലേ ചെയ്യാനുളള പിന്തുണ

വാട്ട്‌സാപ്പ് ഉടന്‍ തന്നെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് തുടര്‍ച്ചയായി ശബ്ദ സന്ദേശങ്ങള്‍ പ്ലേ ചെയ്യാന്‍ അനുവദിക്കുന്നു. ഇതിനായി പ്ലേ ബട്ടണില്‍ അമര്‍ത്തേണ്ട ആവശ്യമില്ല. വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.19.86-ല്‍ ആണ് കാണപ്പെട്ടത്.

ചാറ്റ് സ്വിച്ച് ചെയ്യാതെ തന്നെ ഒന്നിലധികം വീഡിയോകള്‍ കാണാം

ഈ സവിശേഷത കാണപ്പെട്ടത് ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.19.86ല്‍ ആണ്. അതായത് വാട്ട്‌സാപ്പ് ചാറ്റ് അടയ്ക്കാതെ തന്നെ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ കാണാം.

വാട്ട്‌സാപ്പില്‍ ഇന്‍-ആപ്പ് ബ്രൗസര്‍

ഇത് വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.19.74ല്‍ ആണ് കാണപ്പെട്ടത്. ഉപയോക്താക്കള്‍ ഒരു ലിങ്ക് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തുറക്കും. അഭ്യര്‍ത്ഥിച്ച പേജ് സുരക്ഷിതമല്ലെങ്കില്‍ ഈ ബ്ലൗസറിലൂടെ കണ്ടെത്താനും കഴിയും.

മികച്ച സ്റ്റിക്കറുകള്‍

ജിഫ് പോലെ പ്രവര്‍ത്തിക്കുന്ന അനിമേറ്റഡ് സ്റ്റിക്കറുകള്‍ വാട്ട്‌സാപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് നിലവിലുളള സ്റ്റിക്കറുകളുടെ പായ്ക്കില്‍ ഉള്‍പ്പെടുത്താം. മൂന്ന് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ചാറ്റുകൾ ഒളിപ്പിക്കാന്‍ വളരെ എളുപ്പം

നിലവില്‍ നിങ്ങള്‍ ഒരു ചാറ്റ് ആര്‍ക്കൈവ് ചെയ്യുമ്പോള്‍ ആ ചാറ്റില്‍ നിന്നും പുതിയ സന്ദേശം വരുന്നതോടെ വാട്ട്‌സാപ്പ് അത് സ്വയമേവ സൂക്ഷിക്കുന്നു. ഇത് ആപ്പ് ബീറ്റ പതിപ്പ് 2.19.101ല്‍ കാണപ്പെടുന്നു.

ഇമേജ് വ്യാജമണോ ഇല്ലയോ എന്നു പരിശോധിക്കാം

ഇത് ആപ്പ് ബീറ്റ വേര്‍ഷന്‍ 2.19.73യിലാണ് കാണപ്പെട്ടത്. ഇത് നിങ്ങളുടെ ചാറ്റില്‍ ലഭിച്ച ഇമേജുകള്‍ തിരയാന്‍ സാധിക്കും. കൂടാതെ ആ ഇമേജുമായി ബന്ധപ്പെട്ട വാര്‍ത്തയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വ്യാജമാണോ അല്ലയോ എന്നും അറിയാം.

ഇമോജിയില്‍ കൂടുതല്‍ ഓപ്ഷനുകള്‍

നിലവിലെ ഇമോജികളേക്കാള്‍ കൂടുതല്‍ ഓപ്ഷന്‍ ഇതില്‍ ചേര്‍ക്കാന്‍ ആപ്പ് ശ്രമിക്കുന്നു. വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.19.110 യില്‍ ആണ് ഇത് കാണപ്പെട്ടത്.

Best Mobiles in India

English Summary

In what can easily be called as one of the biggest change that is yet to come to WhatsApp, the instant messaging app will block users to take screenshots of chats, if they enable biometric authentication. This was spotted in WhatsApp beta version 2.19.106.