ഇതാ കാലിഫോര്‍ണിയയില്‍ കമ്പനിയുളള ഒരു 13 വയസ്സുളള കൊച്ചു മിടുക്കന്‍...!


സിലിക്കണ്‍ വാലിയില്‍ വ്യവസായത്തിന്റെ അധിപനാവാന്‍ പ്രായം ഒരു ഘടകമേ അല്ല. സംശയമുണ്ടെങ്കില്‍ 13 വയസ്സുളള ശുഭം ബാനര്‍ജിയോട് ചോദിക്കുക.

Advertisement

കണ്ണിന് കാഴ്ചയില്ലാത്തവര്‍ക്ക് എഴുതാന്‍ ഉപയോഗിക്കുന്ന ബ്രയിലി യന്ത്രം കുറഞ്ഞ വിലയില്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഈ മിടുക്കന്‍ സ്വന്തമായി നടത്തുന്നത്.

Advertisement

ലെഗൊ റൊബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ചാണ് സ്‌കൂള്‍ സയന്‍സ് മേളയില്‍ അവതരിപ്പിക്കാന്‍ ബ്രയിലി പ്രിന്റര്‍ നിര്‍മ്മിച്ചത്. നിലവില്‍ ഇത്തരത്തിലുളള പ്രിന്ററിന് 2,000$ ആണ് വില. ഇത് കണ്ണിന് കാഴ്ചയില്ലാത്തവര്‍ക്ക് താങ്ങാവുന്നതിലും അധികമായ തുകയാണ്.

ശുഭത്തിന്റെ പ്രിന്ററിന് നിലവില്‍ വിപണിയില്‍ ലഭ്യമായ ബ്രയിലി പ്രിന്ററിനേക്കാള്‍ വില കുറവാണെന്ന് മനസ്സിലാക്കിയ ഈ കൊച്ചു മിടുക്കന്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് പിതാവിന്റെ കൈയില്‍ നിന്ന് 35,000$ വാങ്ങി മൂലധനമായി മുടക്കി ബ്രയിഗൊ ലാബ്‌സ് എന്ന കമ്പനി ആരംഭിക്കുകയായിരുന്നു.

ശുഭത്തിന്റെ പ്രിന്ററിന് ആവേശകരമായ പിന്തുണയാണ് അന്ധ സമൂഹത്തില്‍ നിന്ന് ലഭിച്ചത് കൂടാതെ ഈ കണ്ടുപിടുത്തം ധാരാളം അവാര്‍ഡുകള്‍ക്കും അര്‍ഹമായി.

Advertisement

ടെക്ക് ഭീമന്‍ ഇന്റല്‍ കോര്‍പറേഷന്‍ കഴിഞ്ഞ നവംബറില്‍ പുറത്ത് വിടാന്‍ തയ്യാറാകാത്ത ഒരു തുക ഈ തുടക്ക കമ്പനിയില്‍ നിക്ഷേപിക്കുകയുണ്ടായി. ഇത്തരത്തിലുളള ധനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയായി ഇതോടെ ശുഭം മാറുകയായിരുന്നു.

Best Mobiles in India

Advertisement

English Summary

13-year-old Indian-American starts his own company Braigo Labs in California.