ഏവരും അറിഞ്ഞിരിക്കേണ്ട 15 ഗൂഗിള്‍ സേര്‍ച്ച് ട്രിക്കുകള്‍


ആധുനിക ലോകത്ത് ഗൂഗിള്‍ സൃഷ്ടിച്ച വിപ്ലവം വളരെ വലുതാണ്. ഒരു പരിധിവരെ സംശയദൂരീകരണത്തിന്റെ അവസാനവാക്കാകാന്‍ ഗൂഗിളിനു കഴിഞ്ഞിട്ടുമുണ്ട്. പുതു തലമുറ പഠനത്തിനായും റിസര്‍ച്ചിനായും ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. ഗൂഗിളില്‍ ഏവരും അറിഞ്ഞിരിക്കേണ്ട ട്രിക്കുകളും ടിപ്പുകളും ഏറെയുണ്ട്. അവയില്‍ 15 എണ്ണം നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ.

Advertisement

പുതിയ സിനിമയുടെ ഷോടൈം

പുത്തന്‍ സിനിമകള്‍ കാണാന്‍ താത്പര്യമുണ്ടോ. ആതിനാദ്യം ഷോടൈം അറിയണ്ടേ. ഇതിനായി ഗൂഗിളിന്റെ ലളിതമായ ടിപ്പുണ്ട്. സേര്‍ച്ച് ബോക്‌സില്‍ കയറി മൂവി ഷോടൈം എന്ന് ടൈപ്പ് ചെയ്താല്‍ മതി. പുതിയ സിനിമകളും അവയുടം പ്രദര്‍ശന സമയവും ഗൂഗിള്‍ വിവരിച്ചു നല്‍കും.

Advertisement
നഗരത്തിലെ പ്രധാന പരിപാടികള്‍

നഗരത്തില്‍ നിലവില്‍ നടക്കുന്ന പ്രധാന ഭക്ഷ്യമേള, സാംസ്‌കാരിക പരിപാടികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ നല്‍കും. ഇതിനായി സേര്‍ച്ച് ടാബില്‍ 'ഫുഡ് ഫെസ്റ്റിവല്‍', 'കള്‍ച്ചറല്‍ ഫെസ്റ്റിവല്‍' എന്നു ടൈപ്പ് ചെയ്താല്‍ മതിയാകും.

ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍

ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളെ തെരഞ്ഞ് ഇനി അലയേണ്ടതില്ല. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ മതിയാകും. തൊട്ടടുത്തുള്ള ഹോട്ടലില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവം ഗൂഗിള്‍ തെരഞ്ഞെടുത്തു നല്‍കും.

സ്‌പോര്‍ട്‌സ് സ്‌കോര്‍

തത്സമയ മത്സരങ്ങളുടെ ഫലമറിയാനും ഗഗൂഗിള്‍ നിങ്ങളെ സഹായിക്കും. മത്സരത്തിന്റെ പേര് സേര്‍ച്ച് ബട്ടണില്‍ ടൈപ്പ് ചെയ്ത് ഓ.കെ അമര്‍ത്തിയാല്‍ മതി. ഫലം അരികിലെത്തും.

തൊഴില്‍ തേടാം

തൊഴിലന്വേഷര്‍ക്കും വഴികാട്ടിയാണ് ഗൂഗിള്‍. ജോബ്‌സ് നിയര്‍ മീ എന്നു സേര്‍ച്ചു ചെയ്താല്‍ തൊട്ടടുത്തുള്ള തൊഴില്‍ ഒഴിവ് അറിയാനാകും.

കോളേജ്/യൂണിവേഴ്‌സിറ്റികളെ അറിയാം

കോളേജ്/ യൂണിവേഴ്‌സിറ്റി എന്നിവയെക്കുറിച്ച് വിവരങ്ങള്‍ അറിയണോ... അതിനുമുണ്ട് ഗൂഗിളില്‍ ലളിതമായ സൗകര്യം. സേര്‍ച്ച് ബാറില്‍ വിവരങ്ങള്‍ ലഭിക്കേണ്ട കോളേജുകളെക്കുറിച്ച് ടൈപ്പ് ചെയ്താല്‍ മാത്രം മതി.

ആരോഗ്യ വിവരങ്ങള്‍

രോഗവിവരങ്ങളെയും ആരോഗ്യ അറിവുകളെയും കുറിച്ചറിയാനും ഗൂഗിള്‍ സൗകര്യമൊരുക്കുന്നുണ്ട്. അതും സിംപിള്‍ സേര്‍ച്ചിംഗിലൂടെ അറിയാം.

സുഹൃത്തുക്കളുമായി ബില്‍ വിഭജിക്കാം

ഗൂഗിളിന്റെ പുത്തന്‍ സംവിധാനമാണിത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുവസ്തു വാങ്ങിയാല്‍ അതിന്റെ ബില്‍ എല്ലാവര്‍ക്കും ചേര്‍ന്നു നല്‍കാനുള്ള സൗകര്യമാണിത്. ശതമാനമനുസരിച്ചും വിഭജിച്ച് നല്‍കാനുള്ള സൗകര്യവുമുണ്ട്.

കറന്‍സി കണ്‍വേര്‍ട്ടര്‍

കറന്‍സി കണ്‍വേര്‍ട്ടു ചെയ്യാനും ലളിതമായ സൗകര്യം ഗൂഗിളിലുണ്ട്. അതായത് അറിയേണ്ട രണ്ടു കറന്‍സികളുടെ പേര് ഗൂഗിളില്‍ സേര്‍ച്ചു ചെയ്താല്‍ മതി. വിവരം ഉടന്‍ ലഭിക്കും.

ഫ്‌ളൈറ്റ് വിവരങ്ങള്‍ അറിയാം

ഫ്‌ളൈറ്റ് വിവരങ്ങള്‍ ആവശ്യമാണോ. ലളിതമായ മാര്‍ഗങ്ങളിലൂടെ അറിയാം. ഗൂഗിളില്‍ മൈ ഫ്‌ളൈറ്റ്‌സ് എന്നു സേര്‍ച്ചു ചെയ്താല്‍ മതി. വിവരം ഉടന്‍ ലഭിക്കും.

കലോറി കണക്കറിയാം

ഒരു സമോസയില്‍ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്നറിയണോ.. ഗൂഗിളില്‍ സേര്‍ച്ചിംഗില്‍ ലളിതമായറിയാം. സമോസ കലോറി എന്ന് ലളിതമായൊന്നു സേര്‍ച്ച് ചെയ്താല്‍ മതി. ഇതുപോലെ എല്ലാ ഭക്ഷണ വസ്തുക്കളുടെയും വിവരമറിയാം.

അര്‍ത്ഥവും പര്യായവും

ഏതെങ്കിലുമൊരു വസ്തുവിന്റെ അര്‍ത്ഥവും പര്യായവും അറിയണോ? വളരെ ലളിതമാണ്. ഗൂഗിള്‍ സേര്‍ച്ചിംഗില്‍ അവശ്യമുള്ള പേര് സേര്‍ച്ചു ചെയ്താല്‍ മതി.

സേര്‍ച്ചിംഗ് വിത്ത് ഇമേജ്

കയ്യിലുള്ള ചിത്രത്തിന്റെ വിവരമറിയണോ.. ഗൂഗിള്‍ സേര്‍ച്ചില്‍ ചിത്രം പോസ്റ്റ് ചെയ്ത് സേര്‍ച്ച് ചെയ്താല്‍ മതി. വിവരങ്ങള്‍ ഉടന്‍ ലഭിക്കും.

വലിയ അക്കങ്ങള്‍ ലളിതമാക്കാം

വലിയ അക്കമുള്ള നമ്പര്‍ ലളിതമായി അറിയാനുമുണ്ട് ഗൂഗിളില്‍ മാര്‍ഗങ്ങള്‍. നമ്പര്‍ സേര്‍ച്ച് ബട്ടണില്‍ ടൈപ്പ് ചെയ്യുക മാത്രമേ വേണ്ടു.

സ്‌പെസിഫിക് സൈറ്റ് സേര്‍ച്ചിംഗ്

പ്രത്യേക വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം അറിയണോ. അതിനുമുണ്ട് ഗൂഗിള്‍ ടിപ്പ്. വിവരമറിയേണ്ട സബ്ജക്ടിനോടൊപ്പം വെബ്‌സൈറ്റിന്റെ പേരും ടൈപ്പ് ചെയ്താല്‍ മതി.

മുന്നിലും പിന്നിലും ഡിസ്‌പ്ലേയുമായി വിവോ നെക്‌സ് 2; അടുത്തറിയാം

Best Mobiles in India

English Summary

15 Google Search tips and tricks you must know