ആപ്പിളിനെതിരെ 100 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പതിനെട്ടുകാരൻ

ബോസ്റ്റണിലെ കേസു പോരെങ്കില്‍ ന്യൂ ജേഴ്‌സി, ഡെലവെയര്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലെ ആപ്പിള്‍ സ്റ്റോറുകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചും ഉസ്മാനെയ്‌ക്കെതിരെ കേസു വന്നു.


ഇപ്പോൾ സ്മാർട്ട്ഫോണുകളിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സവിശേഷതയായ 'ഫേസ് റെക്കഗ്‌നിഷൻ' സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. സ്മാർട്ട്ഫോണുകളിലെ സുരക്ഷാ സ്വഭാവമെന്ന നിലയിൽ 'ഫേസ് റെക്കഗ്‌നിഷൻ' സവിശേഷത ആരംഭിച്ച കമ്പനിക്ക് ആപ്പിൾ ഇപ്പോൾ സ്വന്തം സാങ്കേതികവിദ്യയുടെ ഇരയാണ്.

Advertisement

ഒരു കൗമാരക്കാരൻ എന്തിനാണ് ആപ്പിളിനോട് നഷ്ടപരിഹാരം ചോദിക്കുന്നത് ? എന്തെന്നാൽ, ഈ കൗമാരകാരനെതിരെ ആപ്പിൾ മോഷണക്കുറ്റം ചുമത്തി എന്നുള്ളതാണ്.

Advertisement

ഫേസ് റെക്കഗ്‌നിഷൻ

തന്നെ അറസ്റ്റു ചെയ്തത് ആപ്പിളിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം തെറ്റായ തിരിച്ചറിയല്‍ നടത്തിയതിനാലാണെന്നും അറസ്റ്റ് തനിക്ക് മാനസികമായി പ്രയാസം ഏല്‍പ്പിച്ചുവെന്നുമാണ് വിദ്യാർഥിയുടെ ആരോപണം.

ന്യൂയോര്‍ക്കില്‍ നിന്നുള്ള പതിനെട്ടുകാരനായ വിദ്യാര്‍ഥിയാണ് ആപ്പിള്‍ കമ്പനിക്കും സുരക്ഷാ കമ്പനിയായ സെക്യുരിറ്റി ഇന്‍ഡസ്ട്രി സ്പെഷ്യലിസ്റ്റ്‌സിനുമെതിരെ 100 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുന്നത്.

ആപ്പിള്‍

ഉസ്മാനെ ബാ എന്ന പേരുള്ള വിദ്യാർഥിയെ കോടതി വിളിച്ചു വരുത്തിയത് ആപ്പിളിന്റെ ബോസ്റ്റണിലുള്ള സ്‌റ്റോറില്‍ നിന്ന് 1,200 ഡോളര്‍ വില വരുന്ന ആപ്പിള്‍ പെന്‍സിലുകള്‍ മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്നാണ്. ഉസ്മാനെ ജിവിതത്തില്‍ ഒരിക്കല്‍ പോലും ബോസ്റ്റണില്‍ വന്നിട്ടില്ലെന്നും, കൃത്യം നടന്നുവെന്നു പറയുന്ന ദിവസം അദ്ദേഹം തന്റെ പ്രോഗ്രമില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ആപ്പിള്‍ പെന്‍സിലുകള്‍

ബോസ്റ്റണിലെ കേസു പോരെങ്കില്‍ ന്യൂ ജേഴ്‌സി, ഡെലവെയര്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലെ ആപ്പിള്‍ സ്റ്റോറുകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചും ഉസ്മാനെയ്‌ക്കെതിരെ കേസു വന്നു.

ഉസ്മാനെ ബാ

നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത് പൊലീസിന്റെ അറസ്റ്റ് വാറന്റില്‍ ഉസ്മാനെയുമായി യാതൊരു സാമ്യവുമില്ലാത്ത ഒരാളുടെ ഫോട്ടോയും ഉണ്ടായിരുന്നുവെന്നാണ്. എന്തായാലും പൊലീസ് അറസ്റ്റു ചെയ്‌തേക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ആപ്പിള്‍ സ്റ്റോറുകൾ

ഉസ്മാനെയെ അറസ്റ്റു ചെയ്തത് തെറ്റായ തെളിവിന്റെ പേരിലാണെന്ന് ന്യൂയോർക്ക് പോലീസ് സേനയിലെ ഒരു കുറ്റാന്യോഷകൻ പിന്നീട് മനസ്സിലാക്കുകയായിരുന്നു. ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നുള്ള സുരക്ഷാ ക്യാമറയിലെ വിഡിയോ ക്ലിപ്പുകളിലുള്ളത് ഉസ്മാനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

ന്യൂയോർക്ക് പോലീസ്

പ്രശ്‌നം ആപ്പിളിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്ട്‍വെയറിനാണ് പ്രശ്‌നമെന്ന് ഈ അന്യോഷണസംഘം ഉസ്മാനോടു പറഞ്ഞത്. ആപ്പിളിന്റെ സെക്യൂരിറ്റി ടെക്‌നോളജി സംശയിക്കുന്ന ആളുകളെ ഫേഷ്യല്‍ റെക്കഗ്നിഷന്റെ സഹായത്തോടെയാണ് കണ്ടെത്തുന്നത്.

ന്യൂയോർക്ക്

ഉസ്മാനെയുടെ കാര്യത്തില്‍ മാത്രമല്ല ഇതു പ്രശ്‌നമായിരിക്കുന്നത്. ആപ്പിള്‍ സുരക്ഷാ ക്യാമറകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുവെന്നതു പോലും കമ്പനിക്കെതിരെ തിരിയാവുന്നതാണ്.

സെക്യുരിറ്റി ഇന്‍ഡസ്ട്രി സ്പെഷ്യലിസ്റ്റ്‌

ആപ്പിളിന്റെ സുരക്ഷാ ക്യാമറകള്‍ സ്റ്റോറിലെത്തുന്ന ആളുകളുടെ മുഖങ്ങളില്‍ കുറ്റവാളികളുടെ മുഖമുണ്ടോ എന്നന്വേഷിക്കുന്നുവെന്നും ഉസ്മാനെ ആപ്പിളിനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു.

ടിം കുക്ക്

ആപ്പിള്‍ കൃത്യമായി എങ്ങനെയാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നതെന്നു പരാതിയില്‍ പറയുന്നില്ല. എന്നാല്‍, ആപ്പിളിന്റെ പുതിയ ഐഫോണുകളില്‍ ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യയെക്കുറിച്ച് പരാതിയില്‍ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്.

Best Mobiles in India

English Summary

And the blame squarely lies on Apple's in-store face recognition security system, which has messed up badly, according to the details of the lawsuit. Bah says he had lost a learner's permit which allegedly the thief used to identify himself in the Apple Stores, while robbing them at the same time.