സ്വതന്ത്ര ഇന്ത്യ പിന്നിട്ട 20 സാങ്കേതിക നാഴികക്കല്ലുകള്‍


സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ചില മേഖലകളില്‍ ലോകത്തിലെ വന്‍ശക്തികള്‍ക്കൊപ്പം നില്‍ക്കാനും ഇന്ത്യക്ക് സാധിച്ചു. ഐടി വ്യവസായം ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്. കഴിഞ്ഞ എഴുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സാങ്കേതിക രംഗത്ത് സ്വന്തമാക്കിയ നേട്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ.

Advertisement

1. 1951: പശ്ചിമബംഗളാലെ ഖരഗ്പൂരില്‍ ഇന്ത്യയിലെ ആദ്യത്തെ ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) സ്ഥാപിച്ചു.

Advertisement

2. 1954: ആണവോര്‍ജ്ജ ഗവേഷണത്തിനായി ട്രോംബെയില്‍ അറ്റോമിക് എനര്‍ജി റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചു. പിന്നീട് ഭാഭ അറ്റോമിക് എനര്‍ജി റിസര്‍ച്ച് സെന്റര്‍ എന്ന് പുന:ര്‍നാമകരണം ചെയ്തു.

3. 1958: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന് (ഡിആര്‍ഡിഒ) രൂപംനല്‍കി.

4. 1959: ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചു.

5. 1959: ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ആദ്യ ഡിജിറ്റല്‍ കമ്പ്യൂട്ടറായ TIFR ഓട്ടോമെറ്റിക് കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചു.

6. 1968: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് പ്രവര്‍ത്തനം തുടങ്ങി. പഞ്ച്കാര്‍ഡ് സേവനങ്ങള്‍ അവതരിപ്പിച്ചു.

7. 1969: ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) സ്ഥാപിതമായി.

Advertisement

8. 1970: ഇലക്ട്രോണിക്, കമ്പ്യൂട്ടിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്‌സ് വകുപ്പിന് രൂപംനല്‍കി.

9. 1974: രാജസ്ഥാനിലെ പൊഖ്രാനില്‍ വിജയകരമായ ആദ്യ ആണവ പരീക്ഷണം.

10. 1978: ഐബിഎം ഇന്ത്യ വിടുന്നു. വിപ്രോ, എച്ച്‌സിഎല്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ കടന്നുവരുന്നു.

11. 1981: പുറംപണി കരാര്‍ അടിസ്ഥാന (Outsourcing) ഐടി സേവനങ്ങള്‍ ലക്ഷ്യംവച്ച് ഇന്‍ഫോസിസ് പ്രവര്‍ത്തനം തുടങ്ങി.

12. 1983: ഇന്ത്യന്‍ ദേശീയ ഉപഗ്രഹ സംവിധാനത്തിന് തുടക്കമിട്ട് ഇന്‍സാറ്റ്-1ബി ഭ്രമണപഥത്തില്‍.

13. 1984: രാകേഷ് ശര്‍മ്മ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായി. ഏപ്രില്‍ 2-ന് ആണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

Advertisement

14. 1986: റെയില്‍വെ സീറ്റ് റിസര്‍വേഷന്‍ സംവിധാനം കമ്പ്യൂട്ടര്‍വത്ക്കരിച്ച് ഇന്ത്യന്‍ പ്രോഗ്രാമര്‍മാര്‍ മികവ് തെളിയിച്ചു.

15. 1991: ഉദാരവത്ക്കരണത്തെ തുടര്‍ന്ന് സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു.

16. 1991: ഇന്ത്യയുടെ ആദ്യ സൂപ്പര്‍ കമ്പ്യൂട്ടറായ പരം8000 വികസിപ്പിച്ചെടുത്തു.

17. 1995: മൊബൈല്‍ ഫോണ്‍ സേവനം ആരംഭിച്ചു. കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവുമായി സംസാരിച്ച് ഉദ്ഘാടനം ചെയ്തു.

18. 2008: ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണമായ ചന്ദ്രയാന്‍ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.

19. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗല്യാന് തുടക്കമായി.

Advertisement

20. 2016: ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്ഥാപിതമായി.

സ്റ്റാറ്റസ് കാണുന്നതിൽ പരിഷ്കാരവുമായി വാട്സ് ആപ്പ്

Best Mobiles in India

English Summary

20 biggest tech milestones of independent India