2 ലക്ഷം ടൈറ്റാനിക്ക് റെക്കോര്‍ഡുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ കാണാം


ടൈറ്റാനിക്ക് കപ്പല്‍ ദുരന്തത്തിന് 100 വയസ്സാകുന്ന വേളയില്‍ ദുരന്തവുമായി ബന്ധപ്പെട്ട 2 ലക്ഷത്തിലേറെ റെക്കോര്‍ഡുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, മരിച്ചവര്‍, , ഇന്‍ക്വസ്റ്റ് ഫയലുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് ലഭിക്കുന്നതാണ്. മെയ് 31 വരെ ഈ റെക്കോര്‍ഡുകള്‍ സൗജന്യമായി ആക്‌സസ് ചെയ്യാം.

കുടുംബ ചരിത്ര വെബ്‌സൈറ്റായ ആന്‍സെസ്ട്രിയിലാണ് ഇത് ആക്‌സസ് ചെയ്യാനാകുക. സൗജന്യവേര്‍ഷന് പുറമെ പ്രീമിയം നിരക്കിലും ഈ രേഖകള്‍ ലഭിക്കും. 1912 ഏപ്രില്‍ 15ന് ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയ്ക്കിടയിലാണ് ബ്രിട്ടീ്ഷ് യാത്രാക്കപ്പലായ ആര്‍.എം.എസ് ടെറ്റാനിക്ക് അത്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയുമായി കൂട്ടിയിടിച്ച് തകര്‍ന്നത്.

കപ്പലിലെ യാത്രക്കാരുടെ പേര് വിവരപ്പട്ടികയും കപ്പിലിലെ 900ത്തോളം വരുന്ന ജീവനക്കാരുടെ പൗരത്വം, പദവി, വിലാസം എന്നിവയും ഈ വെബ്‌സൈറ്റില്‍ കാണാനാകും. ടൈറ്റാനിക്ക് ക്യാപ്റ്റന്‍ എഡ്വാര്‍ഡ് ജെ സ്മിത്തിന്റെ ഒസ്യത്തും ഈ രേഖകളില്‍ ഉള്‍പ്പെടും.

121 പേരുടെ ശവകുടീരങ്ങളുടെ ചിത്രങ്ങളും ടൈറ്റാനിക്ക് കപ്പല്‍ യാത്രാ ചിത്രങ്ങളും കാണാം. ടൈറ്റാനിക്കില്‍ നിന്ന് 700ലേറെ പേരെ രക്ഷിച്ച കര്‍പ്പാത്തിയ കപ്പലിലെ യാത്രക്കാരുടെ പട്ടികയും ഇതിലുണ്ട്.

Most Read Articles
Best Mobiles in India

Have a great day!
Read more...