10.5 ഇഞ്ച് ആപ്പിൾ ഐപാഡ് എയറിനെയും ഐപാഡ് പ്രോയിനെയും അടുത്തറിയാം


ഇലക്ട്രോണിക് ഭീമന്മാരായ ആപ്പിൾ പുത്തൻ രണ്ട് ഐപാഡ് മോഡലുകളെ വിപണിയിലെത്തിച്ചു. 10.5 ഇഞ്ച് ഐപാഡ് എയർ, 10.5 ഇഞ്ച് ഐപാഡ് പ്രോ എന്നിവയാണ് മോഡലുകൾ. ഐപാഡ് എയറിന്റെ വൈഫൈ മാത്രമുള്ള മോഡലിന്റെ വില ആരംഭിക്കുന്നത് 499 ഡോളർ മുതലാണ്. എൽ.റഅറി.ഇ കണക്ടീവിറ്റിയുള്ള മോഡലിനാകട്ടെ 629 യു.എസ് ഡോളറും നൽകണം.

മോഡലിന്റെ വില

ഐപാഡ് പ്രോയുടെ വൈഫൈ എഡിഷൻ മോഡലിന്റെ വില 649 ഡോളർ മുതൽ ആരംഭിക്കും. എൽ.റ്റി.ഇ കണക്ടീവിറ്റിയുള്ള മോഡൽ ആവശ്യമുള്ളവർക്ക് 779 ഡോളറും നൽകണം. രണ്ടു മോഡലുകൾക്കും 64 ജി.ബി/256 ജി.ബി സ്റ്റോറേജ് ഓപ്ഷൻ നിലവിലുണ്ട്. താത്പര്യമുള്ളവ തെരഞ്ഞെടുക്കാവുന്നതാണ്.

സമാനതകൾ പുലർത്തുന്നുണ്ട്.

ഡിസൈൻ നോക്കിയാൽ രണ്ടു മോഡലുകളും ഏറെ സമാനതകൾ പുലർത്തുന്നുണ്ട്. ഡൈമൻഷൻ, കനം തുടങ്ങി ആകമാനം ഒരു സമാനത കാണാനാകും. ടച്ച് ഐ.ഡി ഹോം ബട്ടൺ, ഹെഡ്‌ഫോൺ ജാക്ക്, ലൈറ്റ്‌നിംഗ് കണക്ടർ എന്നിവ രണ്ടു മോഡലുകളിലുമുണ്ട്. എന്നാൽ ഐപാഡ് എയർ മോഡലിൽ രണ്ടു സ്പീക്കറുകൾ മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. ഐപാഡ് പ്രോയിലാകട്ടെ നാലു സ്പീക്കറുകളാണുള്ളത്.

ഐപാഡ് എയർ ലഭിക്കും

സിൽവർ, സ്‌പേസ് ഗ്രേ, ഗോൾഡ് എന്നീ നിറഭേദങ്ങളിൽ ഐപാഡ് എയർ ലഭിക്കും. ഈ നിറങ്ങൾക്കു പുറമേ ഗോൾഡ്, റോസ് നിറങ്ങളിലാണ് ഐപാഡ് പ്രോയിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. രണ്ടു ഐപാഡ് മോഡലുകളിലും ലാമിനേറ്റഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഘടിപ്പിച്ചിരിക്കുന്നത്. 2224X1668 പിക്‌സലാണ് റെസലൂഷൻ. ഐപാഡ് എയറിൽ 60 ഹെർട്‌സ് റിഫ്രഷ് റേറ്റാണുള്ളത്. പ്രോയിലാകട്ടെ 120 ഹെർട്‌സിന്റെ റിഫ്രഷ് റേറ്റുണ്ട്.

ഐപാഡിൽ ഘടിപ്പിച്ചിരിക്കുന്നത്

ആപ്പിൾ എ12 ബയോണിക് പ്രോസസ്സറാമ് ഐപാഡിൽ ഘടിപ്പിച്ചിരിക്കുന്നത്. ഐപാഡ് എയറിൽ ന്യൂറൽ എഞ്ചിൻ എന്നപേരിൽ ഡെഡിക്കേറ്റഡ് ഹാർഡ്-വെയർ പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രോയിൽ ഈ സംവിധാനമില്ല. ബാറ്ററി ലൈഫിന്റെ കാര്യമെടുത്താൽ രണ്ടു മോഡലുകളും സമാനമാണ്. 100 ശതമാനം ചാർജിൽ ഏകദേശം 10 മണിക്കൂറിന്റെ ബാക്കപ്പ് ലഭിക്കുന്നുണ്ട്.

ഉപയോഗിച്ചിരിക്കുന്നത്

ഐപാഡ് എയറിനു വിലക്കുറവായതു കൊണ്ടുതന്നെ 8 മെഗാപിക്‌സലിന്റെ പിൻക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഐപാഡ് പ്രോയിൽ പിൻക്യാമറ 12 മെഗാപിക്‌സലാണ്. രണ്ടു മോഡലുകളിലും മുൻ ക്യാമറ 7 മെഗാപിക്‌സലാണ്. വൈഫൈ അടക്കമുള്ള കണക്ടീവിറ്റികൾ ഇരു മോഡലുകളിലുമുണ്ട്. പ്രോയ്ക്ക് എൽ.റ്റി.ഇ കണക്ടീവിറ്റി പ്രത്യേകം വരുന്നുണ്ട്.

കീബോർഡുമുണ്ട്.

രണ്ടു മോഡലുകളിലും ആപ്പിളിന്റെ ഒന്നാം തലമുറ ആപ്പിൾ പെൻസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ സ്മാർട്ട് കീബോർഡുമുണ്ട്.

Most Read Articles
Best Mobiles in India
Read More About: ipad air ipad pro news technology

Have a great day!
Read more...

English Summary

2019 10.5-Inch iPad Air vs. 2017 10.5-Inch iPad Pro