പിന്നില്‍ മൂന്നു ക്യാമറയുമായി ഐഫോണ്‍ എത്തുന്നു, ലക്ഷ്യം വാവെയ്!


ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്ന കമ്പനിയാണ് ആപ്പിള്‍. വലിയൊരു വിപ്ലവം സൃഷ്ടിച്ചു കൊണ്ടാണ് ഐഫോണ്‍ X എത്തിയത്, അതും നോച്ച് ഡിസൈനുമായി. നോച്ച് ഡിസൈനുമായി എത്തിയ ആദ്യത്തെ ഫോണായിരുന്നു ഇത്. എന്നാല്‍ അതിനു ശേഷം വിവോ, വണ്‍പ്ലസ് എന്നീ കമ്പനികള്‍ ഇതു പകര്‍ത്തുകയായിരുന്നു.

Advertisement

ഇപ്പോള്‍ മറ്റൊരു വാര്‍ത്തയുമായി എത്തുകയാണ് ആപ്പിള്‍. അതായത് പിന്നില്‍ മൂന്നു ക്യാമറയുമായി എത്താന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാവേയുടെ പി20 പ്രോയാണ് ലോകത്തില്‍ ആദ്യമായി മൂന്നു റിയര്‍ ക്യാമറയുമായി എത്തിയത്. അതു പോലെ തന്നെയാണ് ആപ്പിളും നീക്കം നടത്തുന്നതും.

Advertisement

തായ്‌പേയ് ടൈംസിന്റെ റിപ്പോര്‍ട്ടു പ്രകാരം ഐഫോണിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ പതിപ്പ് 2019 മധ്യത്തോടെയാകും എത്തുന്നത്. ഈ ഫോണിന്റെ പ്രത്യേകതകളെ കുറിച്ച് അധികം സൂചനയൊന്നുമില്ല. അതേ സമയം ഈ ട്രിപ്പിള്‍ ലെന്‍സില്‍ ഒന്ന് 6പി ലെന്‍സും ഇതിന് 5X സൂമും ഉണ്ടാകുമെന്ന് ചില സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മൂന്നു ക്യാമറയും 12എംപി ആയിരിക്കുമെന്നും ചില സൂചനകള്‍ പറയുന്നു. ഒപ്പം ഈ ക്യമറകളെ കീഴ്‌പ്പോട്ട് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക എന്നും പറയുന്നു.

2018ലെ ഐഫോണ്‍ മോഡലുകളില്‍ എല്‍ജിയുടെ MLCD പ്ലസ് എല്‍സിഡി ഡിസ്‌പ്ലേ ആയിരിക്കുമെന്നും ആപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എല്‍ജി ജി7 ThinQ എന്നിവയോട് സാമ്യമുളളതാണ് ഡിസ്‌പ്ലേ.

Advertisement

2019 ഐഫോണ്‍ ഡിസ്‌പ്ലേ

2019 ലെ ഐഫോണ്‍ ഡിസ്‌പ്ലേ വളരെ ശക്തവും കൂടുതല്‍ കരുത്തുളള ഗ്ലാസ് ടെക്‌നോളജി (CGS) യുമാണ് ഉപയോഗിക്കുന്നത്. ഇത് ഉപകരണത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

ഹെഡ്‍ഫോണും ചെവിയിൽ കുത്തി ഉറങ്ങുന്നവർക്ക് ഈ സ്ത്രീയുടെ മരണം ഒരു പാഠമാകട്ടെ..!!

Best Mobiles in India

Advertisement

English Summary

2019 iPhone To Have Triple-Lens Camera Setup