2019-ല്‍ ഐഫോണ്‍ പുതിയ ആന്റിന സാങ്കേതികവിദ്യയിലേക്ക് മാറും: മിംഗ് ചി കൗ


അടുത്ത വര്‍ഷം ആപ്പിള്‍ പുതിയ ആന്റിന സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് പ്രശസ്ത ആപ്പിള്‍ വിദഗ്ദ്ധന്‍ മിംഗ് ചി കൗ. ലിക്വിഡ് ക്രിസ്റ്റല്‍ പോളിമര്‍ (എല്‍സിപി) ആന്റിന സാങ്കേതികവിദ്യയില്‍ നിന്ന് പുതിയ പിഐ ആന്റിനയിലേക്ക് മാറുമെന്നാണ് സൂചന.

ആപ്പിള്‍ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്ക്

ആവശ്യത്തിന് എല്‍സിപി വിതരണക്കാര്‍ ഇല്ലാത്തതും പുതിയ വിതരണക്കാരെ കിട്ടാത്തതും അടക്കമുള്ള കാരണങ്ങളാലാണ് ആപ്പിള്‍ മാറിചിന്തിക്കുന്നതെന്ന് പറയപ്പെടുന്നു. മാത്രമല്ല എല്‍സിപി പെട്ടെന്ന് പൊട്ടുന്നതിനാല്‍ ഇത് ആന്റിനയുടെ പ്രകടനത്തെയും ബാധിക്കും. 2019-ല്‍ പുറത്തിറങ്ങുന്ന ഐഫോണുകളില്‍ നാല് എംപിഐ ആന്റിനകളും രണ്ട് എല്‍സിപി ആന്റിനകളുമായിരിക്കും ഉണ്ടാവുക. വരുന്ന ഐഫോണുകള്‍ക്ക് എംപിഐ ആന്റിനകള്‍ നല്‍കാന്‍ ഇപ്പോള്‍ തന്നെ അഞ്ച് വിതരണക്കാന്‍ രംഗത്തുണ്ട്.

അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ആപ്പിള്‍ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് എല്‍സിപി ആന്റിനകള്‍ വിതരണം ചെയ്യുന്നത് ജാപ്പനീസ് കമ്പനിയായിരിക്കും. എല്‍സിപി, എംപിഐ സാങ്കേതികവിദ്യകള്‍ ചേരുന്നതോടെ 5G സാങ്കേതികവിദ്യയില്‍ മുന്നേറാനും ആപ്പിളിന് കഴിയും.

ഫെയ്‌സ്‌ഐഡി

ഇനിപ്പുറത്തിറങ്ങുന്ന ഐഫോണുകളിലെ ഫെയ്‌സ്‌ഐഡി സാങ്കേതികവിദ്യയും മെച്ചപ്പെടുത്തുമെന്ന് മിംഗ് ചി കൗ വ്യക്തമാക്കിയിരുന്നു. കമ്പനി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രകാശത്തിന്റെ പ്രഭാവം

ഉപയോക്താവിന്റെ മുഖത്തിന് ചുറ്റുമുള്ള അദൃശ്യമായ പ്രകാശത്തിന്റെ പ്രഭാവം കുറച്ച് പ്രകടനം മെച്ചപ്പെടുത്താനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. 2019-ല്‍ പുറത്തിറങ്ങുന്ന എല്ലാ ഐഫോണുകളിലും പുതിയ ഫെയ്‌സ്‌ഐഡി ഉണ്ടാകും.

3D ടച്ച് ഡിസ്‌പ്ലേ പ്രതീക്ഷിക്കേണ്ടതില്ല.

പുതിയ മോഡലുകളില്‍ മൂന്ന് ക്യാമറകള്‍ ഉണ്ടാകുമെന്ന് അഭ്യുഹങ്ങളുണ്ട്. നോചും അപ്രത്യക്ഷമാവും. എന്നാല്‍ 3D ടച്ച് ഡിസ്‌പ്ലേ പ്രതീക്ഷിക്കേണ്ടതില്ല.

ഐഫോണുകള്‍

2019-ല്‍ വിപണിയിലെത്തുന്ന ഐഫോണുകള്‍ 5G സാങ്കേതികവിദ്യ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 5G മോഡം 2020 മുതല്‍ വിതരണം ചെയ്താല്‍ മതിയെന്ന് ആപ്പിള്‍ ഇന്റലിനെ അറിയിച്ചതായി പറയപ്പെടുന്നു. ഇന്റലിന്റെ 8161 5G മോഡമാണ് ആപ്പിള്‍ വാങ്ങുന്നത്. 10nm സംവിധാനം ഉപയോഗിക്കുന്ന ചിപ്പില്‍ ട്രാന്‍സിസ്റ്റര്‍ സാന്ദ്രത കൂടുതലായിരിക്കും. അതിനാല്‍ പ്രകടനവും മെച്ചപ്പെടും.

ഹുവായ്, ഷവോമി, ഓപ്പോ എന്നിവ അവരുടെ 5G സ്മാര്‍ട്ട്‌ഫോണുകളില്‍ ക്വാല്‍കോമിന്റെ 5G ചിപ് ഉപയോഗിക്കും. 2019 5G സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ഷമായിരിക്കുമെന്ന് കരുതാം.

നിങ്ങളുടെ ലിങ്കുകള്‍ സുരക്ഷിതമാണോ എന്നു കണ്ടെത്താം ഈ വെബ്‌സൈറ്റിലൂടെ..

Most Read Articles
Best Mobiles in India
Read More About: apple iphone news smartphone

Have a great day!
Read more...

English Summary

2019 iPhones to incorporate new antenna technology: Ming-Chi Kuo