2154-ല്‍ ലോകം എങ്ങനെയായിരിക്കും???


2154 ആകുമ്പോഴേക്കും ലോകം എങ്ങനെയായിരിക്കും എന്ന് സങ്കല്‍പിച്ചിട്ടുണ്ടോ?. പണമുള്ളവരെല്ലാം ബഹിരാകാശത്ത് താമസം തുടങ്ങും. ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലായാളിയേയും അവിടെ കണ്ടേക്കാം. സ്ഥിരതാമസമാക്കുന്നവരും ഇടയ്ക്കിടെ ഭൂമിയില്‍ വന്നു പോകുന്നവരുമുണ്ടാകാം. എന്നാല്‍ അതുകൊണ്ട് തീര്‍ന്നില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള മറ്റൊരു യുദ്ധത്തിനും ഇത് വഴിതെളിക്കും.

Advertisement

ഇതൊന്നും ആരും ഗണിച്ചു പറയുന്നതല്ല. ഒരു സങ്കല്‍പം മാത്രം. സങ്കല്‍പിക്കുന്നതാകട്ടെ പ്രശസ്ത ഹോളിവുഡ് സംവിധായകനായ നീല്‍ ബ്ലോംകാംപും. ഹോളിവുഡ് സംവിധായകര്‍ക്ക് പണ്ടേ ഉള്ള പ്രത്യേകതയാണ് സങ്കല്‍പിക്കുന്നതെന്തും ഉടന്‍ കയറി സിനിമയാക്കുക എന്നത്. ഇവിടെയും അതുതന്നെ സംഭവിച്ചു.

Advertisement

പറഞ്ഞുവരുന്നത് ഓഗസ്റ്റ് 9-ന് റിലീസ് ചെയ്ത എലിസിയം എന്ന സയന്‍സ് ഫക്ഷന്‍ ചിത്രത്തെ കുറിച്ചാണ്. 2154-ല്‍ ലോകം എങ്ങനെയായിരിക്കും എന്നതാണ് സിനിമയുടെ ഇതിവൃത്തം. നേരത്തെ പറഞ്ഞപോലെ പണക്കാരായ കുറെ ആളുകള്‍ ബഹിരാകാശത്ത് സ്ഥിരതാമസമാക്കും. അതേ സമയം പാവപ്പെട്ടവരായ മനുഷ്യര്‍ ഭൂമിയില്‍ ഒരു തുണ്ട് ഭൂമിയില്ലാതെ കഷ്ടപ്പെട്ടും തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ ഉണ്ടാകുന്ന സംഘര്‍ഷമാണ് സിനിമയുടെ ഇതിവൃത്തം.

സോണി പിക്‌ചേഴ്‌സാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയിലെ വിവിധ രംഗങ്ങള്‍ കാണുന്നതിനും കൂടുതല്‍ അറിയുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1

പ്രശസ്ത ഹോളിവുഡ് നടന്‍ മാറ്റ് ഡാമനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

#2

2154-ല്‍, ജനസാന്ദ്രത ഏറെ വര്‍ദ്ധിച്ചതും അക്രമവും അരാജകത്വവും അരങ്ങുവാഴുന്നതുമായ ലോസ് ആഞ്ചലസില്‍ ആണ് നായകന്‍ ജീവിക്കുന്നത്.

#3

പണക്കാര്‍ ജീവിക്കുന്ന സ്‌പേസ് സ്‌റ്റേഷനാണ് ഇത്. എലിസിയം എന്നാണ് സ്‌പേസ് സ്‌റ്റേഷന്റെ പേര്.

#4

 സാങ്കേതിക വിദ്യയുടെ വികാസം കാരണം സ്‌പേസ് സ്‌റ്റേഷനിലുള്ളവര്‍ രോഗങ്ങള്‍ക്ക് അതീതരായിരിക്കും.

#5

പ്രധാന കഥാപാത്രമായ മാക്‌സ് ഡി കോസ്റ്റ (മാറ്റ് ഡാമന്‍) യ്ക്ക് ഒരു അപകടം സംഭവിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്.

#6

അപകടത്തെ തുടര്‍ന്ന് മരണത്തെ അഭിമുഖീകരിക്കുകയാണ് മാക്‌സ്.

#7

എലുസിയത്തില്‍ എത്തിപ്പെട്ടാല്‍ മാത്രമെ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിയു.

#8

എന്നാല്‍ പാവപ്പെട്ട സാധാരണ മനുഷ്യര്‍ക്ക് എലുസിയത്തിലെ സമ്പന്നര്‍ പ്രവേശനം നിഷേധിക്കുകയാണ്.

#9

തുടര്‍ന്ന് സ്‌പേസ് സ്‌റ്റേഷനിലെത്താന്‍ സ്‌പൈഡര്‍ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരിയെ കൂട്ടുപിടിക്കുകയാണ് മാക്‌സ്

#10

അനധികൃതമായി ആളുകളെ എലുസിയത്തില്‍ എത്തിക്കാന്‍ സഹായിക്കുന്ന വ്യക്തിയാണ് സ്‌പൈഡര്‍. അതിനു പ്രത്യുപകാരവും അയാള്‍ ആവശ്യപ്പെടും.

#11

ബഹിരാകാശത്തേക്ക് സ്ഥിരതാമസത്തിനു പോകാനൊരുങ്ങുന്ന കാള്‍ എന്ന വ്യക്തിയുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് മാ്‌സിനോട് അയാള്‍ ആവശ്യപ്പെടുന്നു. എങ്കിലോ മാക്‌സിന് എലുസിയത്തില്‍ എത്താന്‍ സഹായിക്കു.

#12

എന്നാല്‍ മാക്‌സിന്റെ ശരീരം ദുര്‍ബലമാണെന്നു മനസിലാക്കിയ സ്‌പൈഡര്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ താല്‍കാലികമായി മാക്‌സിന് അമാനുഷിക ശക്തി നല്‍കുകയാണ്.

#13

ഈ ശക്തി ഉപയോഗിച്ച എലിസിയത്തിന്റെ ഉപജ്ഞാതാവായ ജോണ്‍ കാള്‍ലെയെ തട്ടിക്കൊണ്ടുപോകുകയാണ്. സ്‌പേസ് സ്‌റ്റേഷന്റെ ആക്‌സസ് കോഡ് മറ്റാരും മോഷ്ടിക്കാതിരിക്കാന്‍ സ്വന്തം തലച്ചോറില്‍ യന്ത്രസഹായത്തോടെ ഫീഡ് ചെയ്തിരിക്കുകയാണ് ജോണ്‍ കാള്‍.

#14

തന്റെ തലച്ചോറില്‍ ഫീഡ് ചെയ്ത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് മാക്‌സിന്റെ ലക്ഷ്യമെന്നറിയുന്നതോടെ ജോണ്‍ കാള്‍ അതെല്ലാം നശിപ്പിക്കുകയാണ്.

#15

ഇതിനിടെ മാക്‌സിന്റെ സഹായികള്‍ ഓരോരുത്തരായി കൊല്ലപ്പെടുകയും ചെയ്യും.

#16

തുടര്‍ന്ന് അവിചാരിതമായി മാക്‌സ് തന്റെ ബാല്യകാല സുഹൃത്തായ ഫ്രേയെ കണ്ടു മുട്ടുന്നു. അവരുടെ മകള്‍ ലുക്കീമിയ ബാധിച്ച് മരണത്തെ അഭിമുഖീകരിക്കുകയാണ്.

#17

മാക്‌സ് എലിസിയത്തിലേക്ക് പോകാന്‍ ശ്രമിക്കുകയാണെന്നറിഞ്ഞതോടെ മകളെയും കൂടെകൂട്ടാന്‍ ഫ്രേ ആവശ്യപ്പെടുന്നു. എന്നാല്‍ മാക്‌സ് സമ്മതിക്കുന്നില്ല.

#18

അതേസമയം ജോണ്‍ കാളിന്റെ തലച്ചോറിലെ വിവരങ്ങള്‍ നഷ്ടപ്പെട്ടതോടെ എലിസിയം താല്‍കാലികമായി പൂട്ടിയിടാന്‍ അധികൃതര്‍ തീരുമാനിക്കുന്നു.

#19

അതിനിടെ കാളിനേയും കൂട്ടി മാക്‌സ് സ്‌പൈഡറുടെ അടുത്തെത്തുകയും തലച്ചോറിലുണ്ടായിരുന്ന, നശിപ്പിച്ചുകളഞ്ഞ ഡാറ്റകള്‍ വീണ്ടെടുക്കുകയും ചെയ്യുന്നു. അതോടെ നിയമപ്രകാരം തന്നെ ഭൂമിയിലെ എല്ലാ മനുഷ്യരെയും എലിസിയത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നും ഇവര്‍ തിരിച്ചറിയുന്നു.

#20

തുടര്‍ന്ന് മാക്‌സിനെ എലിസിയത്തിലേക്ക് അയയ്ക്കാന്‍ സ്‌പൈഡര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബഹിരാകാശ കേന്ദ്രം പൂട്ടിയിട്ടതിനാല്‍ സാധിക്കുന്നില്ല.

#21

ഇതിനിടെ ക്രൂഗര്‍ എന്നയാള്‍ മാക്‌സിന്റെ ബാല്യകാല സഖിയായ ഫ്രേയേയും മകളേയും എലിസിയത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണ്. മാക്‌സും അവരോടൊപ്പം ചേരുന്നു.

#22

അപ്പോഴേക്കും എലിസിയം തുറക്കുകയും ചെയ്യും. തുടര്‍ന്ന് നാലുപേരും അവിടേക്ക് യാത്ര തിരിക്കുകയാണ്. എന്നാല്‍ യന്ത്രത്തകരാര്‍ കാരണം ഇവര്‍ സഞ്ചരിച്ച വാഹനം എലിസിയത്തില്‍ ഇടിച്ചിറക്കേണ്ടി വരുന്നു.

#23

അപകടത്തില്‍ മാക്‌സും ഫ്രേയും മകളും കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും ക്രൂഗര്‍ക്ക് കാര്യമായ അപകടം സംഭവിക്കുകയാണ്. ഒപ്പം മാനസിക നിലയിലും മാറ്റം സംഭവിക്കും.

#24

പിന്നീട് ചികിത്സയ്ക്കു വിധേയനായ ക്രൂഗര്‍ എലിസിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും അതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും ചെയ്യുന്നു.

#25

സിനിമയുടെ അവസാനം കേന്ദ്രകഥാപാത്രമായ മാക്‌സ് മറ്റുള്ളവരുടെ നന്മക്കായി സ്വന്തം ജീവന്‍ ബലികഴിക്കുകയാണ്. എങ്കിലും പിന്നീട് ഭൂമിയിലുള്ള എല്ലാവര്‍ക്കും എലിസിയത്തിലേക്ക് പ്രമവശനം ലഭിക്കുകയും ചെയ്യുന്നു.

#26

സിനിമയ്ക്ക് റെക്കോഡ് കളക്ഷനാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്‌ടോബര്‍ മൂന്നു വരെയുള്ള കണക്കനുസരിച്ച് ഡൊമസ്റ്റിക് ബോക്‌സ് ഓഫീസ് കളക്ഷന്‍ 569 കോടി രൂപയാണ്. അന്താരാഷ്ട്ര തലത്തില്‍ ആയിരം കോടിയിലധികം കലക്റ്റ് ചെയ്തു.

Best Mobiles in India