ഒരു മിനിറ്റില്‍ 3 ലക്ഷം ടിവികള്‍ ഷവോമി വിറ്റഴിച്ചു, കാരണം ഇത്...!


രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ വിതരണ കമ്പനിയായ ഷവോമി ഏറ്റവും പുതിയ സ്മാര്‍ട്ട് ടെലിവിഷനുകളില്‍ റെക്കോര്‍ഡ് വില്‍പനയാണ് നടത്തിയിരിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുളളിലാണ് ഷവോമി ടിവികള്‍ ചൂടപ്പം പോലെ ഇന്ത്യയില്‍ വിറ്റു പോകുന്നത്.

Advertisement

ഷവോമിയെ പോലെ ഇന്ത്യന്‍ വിപണിയെ കുറിച്ച് ഇത്ര സൂക്ഷമമായി പഠിച്ചെടുത്ത മറ്റൊരു കമ്പനിയും ഇവിടെ ഉണ്ടാകില്ല. ഇതിലേക്കുളള അവരുടെ അത്ഭുതപൂര്‍വ്വമായ വിജയം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Advertisement

ഫ്‌ളിപ്കാര്‍ട്ട് വഴി ഷവോമി മീ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4എ 80cm, മീ എല്‍ഇഡിസ്മാര്‍ട്ട് ടിവി 4എ 108cm, മീ എല്‍ഇഡി ടിവി സ്മാര്‍ട്ട് ടിവി 4 എ 138cm എന്നീ മോഡലുകളാണ് നിമിഷനേരം കൊണ്ടു വിറ്റു തീര്‍ന്നത്. മൂന്നു വേരിയന്റുകളിലായി മൂന്നു ലക്ഷം ടെലിവിഷനുകള്‍ വിറ്റഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളിപ്കാര്‍ട്ട് മീ.കോം വഴിയാണ് വിറ്റത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ഫ്‌ളാഷ് സെയില്‍

15,999 രൂപ വിലയുളള മീ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4എ, 80cm 12% ഇളവു നല്‍കി 13,999 രൂപയ്ക്കാണ് വിറ്റഴിച്ചത്. 25,999 രൂപയുടെ മീ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4എ 108 cm 11% ഇളവു നല്‍കി 22,999 രൂപയ്ക്കു വിറ്റു. മീ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4എ 138cm 44,999 രൂപയ്ക്കും വിറ്റു.

Advertisement

ഐഫോണ്‍ x നേക്കാള്‍ കനം കുറഞ്ഞതും വില കുറഞ്ഞതും

പൊതുവേ ഷവോമി ഉത്പന്നങ്ങള്‍ എല്ലാം തന്നെ പൈസയുടെ മൂല്യം ഈടാക്കാനാകുമെന്നു തോന്നുന്നവയാണ്. ഇതു തന്നെയാണ് ഇന്ത്യന്‍ വിപണിയിലെ ഷവോമിയുടെ വിജയ രഹസ്യവും. ഇതു കൂടാതെ അവയുടെ സവിശേഷതകളും ഏറെ ആകര്‍ഷിക്കുന്നവയാണ്. 50,000 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആള്‍ ചിലപ്പോള്‍ ടിവിയോ കമ്പ്യൂട്ടറോ വാങ്ങാന്‍ ആഗ്രഹിക്കും.

4കെ എച്ച്ഡിആര്‍ ഫീച്ചറുളള 55 ഇഞ്ച് വലുപ്പമുളള ഷവോമി ടിവിക്ക് 39,999 രൂപയാണ്. എന്നാല്‍ സോണിയുടേയും സാംസങ്ങിന്റേയും 4കെ UHD ടിവിയുടെ വില 80,000 രൂപയ്ക്കു മുകളിലും.

അടുത്തതായി ഷവോമി ടിവിയുടെ മറ്റൊരു ആകര്‍ഷണം എന്നു പറയുന്നത് അതിന്റെ മെലിഞ്ഞ ബോഡിയാണ്. ഏറ്റവും കനം കുറഞ്ഞ സ്ഥലത്ത് 4.99 mm വലുപ്പമാണുളളത്. എന്നാല്‍ ഐഫോണ്‍ Xന്റെ കട്ടി 7.7mm ഉും. ടിവിയുടെ ഭാരം മൊത്തത്തില്‍ 20 കിലോ ആണ്. കോണ്‍ട്രാസ്റ്റ് റേഷ്യോ 6000:1 ആണെങ്കില്‍ റിഫ്‌റെഷ് റേറ്റ് 60Ghz ആണ്. 4കെ എച്ച്ഡിആര്‍ ഫീച്ചര്‍ മുന്തിയ ടിവികളുടെ കുത്തകയാണ്. ഇതാണ് ഷവോമി തകര്‍ക്കുന്നത്. ഷവോമി ടിവിക്ക് ശക്തി പകരുന്നത് അംലോജിക് T988 കോര്‍ട്ടെക്‌സ് A53 ക്വാഡ്‌കോര്‍ പ്രോസസറാണ്. ഗ്രാഫിക്‌സ് പ്രോസസര്‍, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയായിട്ടാണ് ഷവോമി ടിവി എത്തുന്നത്.

Advertisement

ഷവോമി ടിവിയെ ബുദ്ധിയുളള ടിവി എന്നും പറയുന്നു

ഏറ്റവും വ്യത്യസ്ഥമായ രീതിയിലാണ് ഷവോമി മീ ടിവി 4 എത്തുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ഷവോമിയുടെ സ്വന്തം പാച്‌വാള്‍ എന്ന സോഫ്റ്റ്വയറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാലാണ് ഷവോമി മീ ടിവി 4 ബുദ്ധിയുളള ടിവി എന്നു പറയുന്നത്. സ്പീഡ് ലേണിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാച്ച്വാളില്‍ ഉണ്ട്. കാഴ്ച്ചക്കാരന്‍ കാണുന്ന കണ്ടന്റിന്റെ മെറ്റാഡേറ്റ പഠിച്ച് സമാന രീതിയിലുളള കണ്ടന്റ് കണ്ടെത്തലും നിര്‍ദ്ദേശിക്കലുമാണ് ഇതിന്റെ പണി.

സലൂണിലേക്ക് ഫോൺ വിളിച്ച് ബുക്ക് ചെയ്യുന്ന ഗൂഗിൾ അസിസ്റ്റന്റ്; അതും മനുഷ്യൻ സംസാരിക്കുന്ന പോലെ തന്നെ

Best Mobiles in India

English Summary

Three Lakh Xiaomi TV Units Soldout Within Seconds