3ജിയില്ലാത്ത 3ജി ഫോണുകള്‍


ഇന്ത്യയിലെ 45 ശതമാനം 3ജി ഫോണ്‍ ഉപഭോക്താക്കള്‍ മാത്രമേ 3ജി ഉപയോഗിക്കുന്നുള്ളൂ എന്നാണ് മൊബൈല്‍ കമ്പനിയായ നോക്കിയയുടെ വിലയിരുത്തല്‍. അവരുടെ പഠനം അനുസരിച്ച് കഴിഞ്ഞ 6മാസത്തെ 3ജി സബ്സ്ക്രിപ്ഷനിലുള്ള വളര്‍ച്ച 26 ശതമാനമാണ്. ഇത് ടെലിക്കോം കമ്പനികള്‍ക്ക് വളരെയേറെ പ്രതീക്ഷ നല്‍കുമെന്നാണ് അവര്‍ പറയുന്നത്.

Advertisement

ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 4പേരില്‍ ഒരാള്‍ 3ജി ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, 3ജി സര്‍വീസുകള്‍ വെറും 1000 മില്യണ്‍ ആളുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 3ജി ഉപഭോക്താക്കളുടെ കാര്യത്തില്‍ മുംബൈയാണ് മുന്നില്‍ നില്‍ക്കുന്നത്, തൊട്ടുപിന്നില്‍ ഡല്‍ഹിയും.

Advertisement

ഇന്നിപ്പോള്‍ 3ജിയും കഴിഞ്ഞ് ആളുകള്‍ 4ജി ഫോണുകളുടെ പുറകെയാണല്ലോ. 14.8 മില്യണ്‍ 4ജി ഫോണുകള്‍ ഇതിനോടകം വിറ്റഴിഞ്ഞെങ്കിലും 4ജി സര്‍വീസുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. മുംബൈ, ഡല്‍ഹി, കേരളം, പഞ്ചാബ്‌, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും 4ജി സര്‍വീസുകള്‍ കൂടിവരുന്നത്.

Best Mobiles in India

Advertisement

English Summary

Nokia's study on 3g phones in India without 3g subscriptions.