499 രൂപയുടെ അൺലിമിറ്റഡ് ഓഫറുകളുമായി 4 കമ്പനികളും; ഏതാണ് നിങ്ങൾക്ക് മെച്ചം??


ഇന്നിവിടെ ഞങ്ങൾ ചെറിയൊരു താരതമ്യം നടത്തുകയാണ്. നിലവിലുള്ള ഏറ്റവും മികച്ച നാല് കമ്പനികളുടെ പ്രീപെയ്ഡ് ഓഫറുകൾ തമ്മിലാണ് താരതമ്യം നടത്തുന്നത്. ഇതിലൂടെ ഏതാണ് ഏറ്റവും മികച്ച ഓഫർ എന്ന് നിങ്ങൾക്ക് വളരെ വ്യക്തമായി മനസ്സിലാവും. അതുകൊണ്ട് ഇനിയും ഏത് ഓഫർ തിരഞ്ഞെടുക്കണം എന്ന സംശയം വേണ്ടി വരില്ല.

Advertisement

ഐഡിയ, വൊഡാഫോൺ, ഏയർടെൽ, ജിയോ തുടങ്ങിയ നാല് കമ്പനികളുടെയും 499 രൂപയുടെ ഓഫറുകൾ തമ്മിലാണ് താരതമ്യം നടത്തുന്നത്.

Advertisement

ഐഡിയ 499 രൂപ പ്ലാൻ

ഐഡിയയുടെ 499 രൂപയുടെ ഓഫർ പ്രകാരം 82 ദിവസത്തെ കാലാവധിയിൽ മൊത്തം 164 ജിബി ഡാറ്റയാണ് ലഭിക്കുക. 4ജി ഡാറ്റ തന്നെയാണ് ഇത്. 4ജി ഇല്ലാത്ത സ്ഥലമാണെങ്കിൽ 3ജി 2ജി ആയി എല്ലാം തന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം. ദിവസവും 2 ജിബി എന്ന തോതിലാണ് ഈ ഓഫർ ലഭിക്കുക. അതോടൊപ്പം തന്നെ പരിധികളില്ലാത്ത ലോക്കൽ നാഷണൽ കോളുകളും ഈ ഓഫർ പ്രകാരം സാധ്യമാണ്. ഒപ്പം ദിവസം 100 എസ്എംഎസും സൗജന്യമായി ലഭിക്കും.

എയർടെൽ 499 രൂപ പ്ലാൻ

ഐഡിയയുടെ അതേ ഓഫർ തന്നെയാണ് എയർടെല്ലും നൽകുന്നത്. 499 തന്നെയാണ് ഓഫർ ലഭിക്കാനായി റീചാർജ്ജ് ചെയ്യേണ്ടത്. ഇത് പ്രകാരം 82 ദിവസത്തെ കാലാവധിയിൽ മൊത്തം 164 ജിബി 4ജി 3ജി ഡാറ്റ ലഭിക്കും. ദിവസവും 2 ജിബി എന്ന തോതിലാണ് ഈ ഓഫർ ഉപയോഗിക്കാൻ പറ്റുക. അതോടൊപ്പം തന്നെ പരിധികളില്ലാത്ത ലോക്കൽ നാഷണൽ കോളുകളും ഈ ഓഫർ പ്രകാരം സാധ്യമാണ്. ദിവസം 100 എസ്എംഎസും സൗജന്യമായി ലഭിക്കുന്ന സൗകര്യം ഈ ഓഫറിലുമുണ്ട്.

വൊഡാഫോൺ 511 പ്ലാൻ

വൊഡാഫോണിന്റെ 511 രൂപ ഓഫർ പ്രകാരം 82 ദിവസത്തെ കാലാവധിയിൽ മൊത്തം 164 ജിബി ഡാറ്റയാണ് ലഭിക്കുക. 4ജി ഡാറ്റ തന്നെയാണ് ഇത്. 4ജി ഇല്ലാത്ത സ്ഥലമാണെങ്കിൽ 3ജി 2ജി ആയി എല്ലാം തന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം. ദിവസവും 2 ജിബി എന്ന തോതിലാണ് ഈ ഓഫർ ലഭിക്കുക. അതോടൊപ്പം തന്നെ പരിധികളില്ലാത്ത ലോക്കൽ നാഷണൽ കോളുകളും ഈ ഓഫർ പ്രകാരം സാധ്യമാണ്. ഒപ്പം ദിവസം 100 എസ്എംഎസും സൗജന്യമായി ലഭിക്കും.

ജിയോ 498 രൂപ പ്ലാൻ

കൂട്ടത്തിൽ എന്തുകൊണ്ടും കേമൻ ജിയോ തന്നെയാണ് എന്ന് യാതൊരു സംശയവുമില്ലാതെ പറയാം. കാരണം 498 രൂപയുടെ ജിയോ പ്ലാനിൽ 91 ദിവസത്തെ കാലാവധിയിൽ 182 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. ദിവസവും 2 ജിബി എന്ന തോതിലാണ് ഈ ഓഫർ ഉപയോഗിക്കാൻ പറ്റുക. അതോടൊപ്പം തന്നെ പരിധികളില്ലാത്ത ലോക്കൽ നാഷണൽ കോളുകളും ഈ ഓഫർ പ്രകാരം സാധ്യമാണ്.

ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി തീർക്കുന്നത് എന്ന് എങ്ങനെ കണ്ടെത്താം?

ദിവസം 100 എസ്എംഎസും സൗജന്യമായി ലഭിക്കുന്ന സൗകര്യം ഈ ഓഫറിലുമുണ്ട്. ഈ നാല് കമ്പനികളുടെയും ഓഫറുകളിൽ ഏറ്റവും മികച്ച ഓഫർ ജിയോയുടേത് തന്നെ എന്ന് നിസ്സംശയം പറയാം.

 

Best Mobiles in India

English Summary

499 Prepaid offer; Jio vs Idea vs Airtel vs Vidafone