ജി-മെയിലിന്റെ പതിനഞ്ചാം വാര്‍ഷികം; രസകരമായ സംഭവങ്ങള്‍ അറിയാം


2004 ഏപ്രില്‍ ഒന്നിനാണ് സെര്‍ച്ച് കമ്പനിയായ ഗൂഗിള്‍ തങ്ങളുടെ സൗജന്യ കണ്‍സ്യൂമര്‍ ഫോക്കസ്ഡ് ഇ-മെയില്‍ സര്‍വീസായ ജി-മെയിലിനെ അവതരിപ്പിക്കുന്നത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ജി-മെയിലിന്റെ ജനനമെങ്കിലും ഇന്ന് ലോകംമുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആന്‍ഡ്രോയിഡും,യൂട്യൂബും,ഗൂഗിള്‍ മാപ്പും, ക്രോമുമൊക്കയായി ജി.മെയില്‍ വിലസുകയാണ്.

Advertisement

2019 ഏപ്രില്‍ ഒന്നിന് 15 വയസു തികഞ്ഞിരിക്കുകയാണ് ജി-മെയിലിന്. പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി-മെയിലിനെക്കുറിച്ചുള്ള ചില രസകരമായ സംഭവങ്ങള്‍ വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. കൂടുതലറിയാന്‍ തുടര്‍ന്നു വായിക്കൂ...

Advertisement

ജി-മെയില്‍ വിഡ്ഢിദിനത്തിലെ തമാശയായി സുന്ദര്‍പിച്ചെ കരുതി

ജി-മെയില്‍

1ജിബി ക്ലൗഡ് സ്റ്റോറേജ് സ്‌പേസ്

ഗൂഗിള്‍

വളരെ കുറച്ചുപേര്‍ക്കുമാത്രം തൊഴില്‍

ജി-മെയില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ മാസങ്ങളോളം വളരെകുറച്ചുപേര്‍ക്കു മാത്രമാണ് തൊഴില്‍ നല്‍കിയിരുന്നത്. ജി-മെയില്‍ ക്രിയേറ്റര്‍ പോള്‍ ബചറ്റ് ഉള്‍പ്പടെ ഏകദേശം 12 മാത്രമാണ് ജി-മെയിലില്‍ തൊഴിലാളികളായുണ്ടായിരുന്നത്. 2006 വരെ പോള്‍ ബചറ്റ് ഗൂഗിളില്‍ തൊഴില്‍ നോക്കുകയും പിന്നീട് സ്വന്തം സ്റ്റാര്‍ട്ടപ്പുമായി മുന്നോട്ടു പോവുകയും ചെയ്തു. ഗൂഗിളിന്റെ സ്വന്തം ആഡ് സെന്‍സിന്റെ പിന്നണിയിലും പോളാണ് എന്നറിയണം.

നിലവില്‍ 1.5 ബില്യണ്‍ ഉപയോക്താക്കള്‍

ബചറ്റ് ജി-മെയിലിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയപ്പോള്‍ എല്ലാവരും കളിയാക്കി. ജി-മെയില്‍ എന്നത് വന്‍ പരാജയമാണെന്നുപോലും പറഞ്ഞവരുണ്ട്. മൈക്രോസോഫ്റ്റ് ഹോട്ട്‌മെയില്‍ അരങ്ങുവാണിരുന്ന കാലമായിരുന്നു അത്. എന്നാല്‍ കാലം കഴിയുംതോറും ജി-മെയില്‍ വാനംമുട്ടേ ഉയര്‍ന്നു. നിലവില്‍ ഏകദേശം 1.5 ബില്യണ്‍ ഉപയോക്താക്കളാണ് ജി-മെയിലിനുള്ളത്.

ആരെയും വിസ്മയിപ്പിക്കും വളര്‍ച്ച

ജി-മെയിലിന്റെ തുടക്കത്തില്‍ വളരെ പരിമിതമായ സവിശേഷതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇ-മെയില്‍ ഇന്‍ബോക്‌സ് നോക്കുക, ഔട്ട്‌ബോക്‌സ് നോക്കുക, ഡ്രാഫ്റ്റ് നോക്കുക എന്നീ സവിശേഷതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ആരെയും വിസ്മയിപ്പിക്കും മാറ്റങ്ങളാണ് ജി-മെയിലിനുള്ളത്. മെസ്സേജിനായി പുത്തന്‍ ലേബല്‍,സ്മാര്‍ട്ട് റിപ്ലെ സംവിധാനം എന്നിങ്ങനെ ജി-മെയില്‍ എതിരാളികളെ വളരെ പിന്നിലാക്കിക്കഴിഞ്ഞു.

Best Mobiles in India

English Summary

5 interesting facts as Gmail turns 15