569ന് ദിവസവും 3 ജിബി; അതും 84 ദിവസത്തേക്ക്; ഓഫർ ലഭ്യമായ 4 സ്ഥലങ്ങളിൽ കേരളവും


വൊഡാഫോൺ രണ്ട് പുതിയ റീചാർജ് പായ്ക്കുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 511 രൂപയുടെയും 569 രൂപയുടെയും ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചത്. പുതിയ ഓഫർ പ്രകാരം വോഡഫോൺ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറിന്റെ പ്രധാന സവിശേഷത പായ്ക്കുകൾക്ക് 84 ദിവസത്തേക്ക് കാലാവധി ഉണ്ട് എന്നത് തന്നെയാണ്.

Advertisement

എന്നാൽ ചില സർക്കിളുകളിൽ മാത്രമാണ് ഇവ നിലവിൽ ലഭ്യമാകുന്നത്. 511 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക് പ്രകാരം വോഡഫോൺ ദിവസേന 100 എസ്എംഎസ് സന്ദേശങ്ങൾ, പ്രതിദിനം 2ജിബി 3 ജി / 4 ജി ഡാറ്റ ഉൾപ്പെടെയുള്ള അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. 168 ജിബി ഡാറ്റയാണ് മൊത്തം നൽകുന്നത്. 84 ദിവസമാണ് ഇതിന്റെ കാലാവധി.

Advertisement

569 രൂപയുടെ പ്രീപെയ്ഡ് പാക്കിൽ വരിക്കാർക്ക് പ്രതിദിനം 3 ജിബി 3 ജി / 4 ജി ഡാറ്റ ലഭിക്കുന്നു. 84 ദിവസ കാലാവധിയിൽ മൊത്തം 252 ജിബി ഡാറ്റ ഇത് പ്രകാരം ലഭ്യമാകും. ഒപ്പം ദിവസേന 100 എസ്എംഎസ് സന്ദേശങ്ങളും ലഭിക്കും.

മഹാരാഷ്ട്ര (മുംബൈ ഒഴികെ), ഗോവ, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ് 569 രൂപയുടെ ഈ ഓഫർ നിലവിൽ ലഭ്യമാകുക. വൊഡാഫോൺ ഇന്ത്യയിലുടനീളമുള്ള മറ്റു സർക്കിലുകളിൽ കൂടെ ഈ ഓഫർ നടപ്പിലാക്കുമോ എന്ന് കണ്ടറിയാം.

ഇതോടെ നിലവിൽ കമ്പനി കൊടുക്കുന്ന എറ്റവും മികച്ച ഡാറ്റ ഓഫർ ഇതാകും. മറ്റു കമ്പനികളെല്ലാം തന്നെ മികച്ച ഓഫറുകൾ നൽകുന്നുണ്ടെങ്കിലും ഇത്രയും നീണ്ട കാലാവധിയിൽ ഡാറ്റ ഓഫറുകൾ അധികം ലഭ്യമല്ല എന്നത് ശ്രദ്ധേയമാണ്. അതിലേറെ ഈ ഓഫർ കേരളത്തിൽ ലഭിക്കുന്നു എന്നതും എടുത്തുപറയേണ്ട കാര്യം തന്നെ.

Advertisement

കമ്പനിയുടെ വെബ്സൈറ്റിൽ ആണ് ഈ ഓഫർ പ്രത്യക്ഷപ്പെട്ടത്. നിങ്ങൾക്ക് വോഡാഫോണിന്റെ വെബ്സൈറ്റിൽ കയറി ഈ ഓഫർ പരിശോധിച്ച് ലഭ്യമാണോ എന്ന് നോക്കുകയും ചെയ്യാം.

വിലയിലും സവിശേഷതകളിലും മറ്റു കമ്പനികളെ മത്സരിപ്പിക്കുന്ന രീതിയിലാണ് ടിസിഎല്‍ സ്മാര്‍ട്ട് ടിവി

Best Mobiles in India

Advertisement

English Summary

569 Offer; Vodafone Gives 3GB Data per Day for 84 days