ആന്‍ഡ്രോയ്ഡിലെ 60 % ക്രോം ട്രാഫിക്കും ഇപ്പോള്‍ സുരക്ഷിതം: ഗൂഗിള്‍


ആന്‍ഡ്രോയ്ഡിലെ 60 ശതമാനം ക്രോം ട്രാഫിക്കും ഇപ്പോള്‍ സുരക്ഷിതമാണന്ന് ഗൂഗിളിന്റെ പുതിയ ബ്ലോഗ് പോസിറ്റില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമിത് 42 ശതമാനമായിരുന്നു.

Advertisement

വിവിധ ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും സുരക്ഷിതമായ വെബ് ബ്രൗസര്‍ ക്രോം ആണ് എന്നാണ് അടുത്തിടെ നടന്ന രണ്ട് പഠനങ്ങളില്‍ പറയുന്നത്. അപകടകാരികളായ സൈറ്റുകള്‍ മനസ്സിലാക്കുന്ന നിരക്ക്, പിഴവുകള്‍ പരിഹരിക്കുന്നതിന്റെ വേഗത, പ്രതിരോധത്തിന്റെ വിവിധ തലങ്ങള്‍ എന്നിവ കണക്കാക്കിയാല്‍ ക്രോമിന്റെ സുരക്ഷ മികച്ചതാണെന്ന് പഠനം പറയുന്നു.

Advertisement

ക്രോമിന്റെ പ്രധാന തത്ത്വങ്ങളില്‍ ഒന്ന് സുരക്ഷ ആണന്നാന്നാണ് ഗൂഗിള്‍ പറയുന്നത് . ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന ഏറ്റവും സുരക്ഷിതമായ ബ്രൗസറിന് വേണ്ടിയാണ് തങ്ങള്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു.

' ഒരാള്‍ എടുക്കുന്ന സൈറ്റ് സുരക്ഷിതമല്ലെങ്കില്‍ അത് മനസ്സിലാക്കാന്‍ അവരെ ഞങ്ങള്‍ക്ക് സഹായിക്കണം. അതേസമയം തന്നെ ആ സൈറ്റിന്റെ ഉടമസ്ഥര്‍ക്ക് അവരുടെ സൈറ്റിന്റെ സുരക്ഷ മെച്ചപ്പെടുത്താനുള്ള പ്രചോദനം നല്‍കുകയും വേണം' ഗൂഗിളിന്റെ ക്രോം സെക്യൂരിറ്റി മാനേജര്‍ എമിലി ഷെസ്റ്റര്‍ പറയുന്നു.
' ഇതിന് കുറച്ച് സമയം എടുക്കും എന്ന് അറിയാം, അതിനാല്‍ ഇപ്പോള്‍ എന്‍ക്രിപ്ഷന്‍ കൂടാതെ പാസ്സ്‌വേഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ശേഖരിക്കുന്ന പേജുകള്‍ അടയാളപ്പെടുത്തുകയാണ് ആദ്യം ചെയ്തു തുടങ്ങിയിരിക്കുന്നത്.

Advertisement

ഗൂഗിള്‍ ഫോട്ടോസ് ഇപ്പോള്‍ എല്ലാ പ്ലാറ്റ്‌ഫോമിലും ലൈവ് ഫോട്ടോസ് സപ്പോര്‍ട്ട് ചെയ്യും

അടുത്ത ഘട്ടത്തില്‍, സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങും. രണ്ട് സാഹചര്യങ്ങളിലായിരിക്കും ഇങ്ങനെ ചെയ്യുക: എച്ച്ടിടിപി പേജില്‍ ഡേറ്റ നല്‍കാന്‍ തുടങ്ങുമ്പോഴും ഇന്‍കോഗ്നിറ്റോ മോഡില്‍ എച്ച്ടിടിപി പേജുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങുമ്പോഴും ആയിരിക്കും ഈ മുന്നറിയിപ്പ് നല്‍കുക' ഷെച്റ്റര്‍ പറയുന്നു.

ക്രോം ഓപറേറ്റിങ് സിസ്റ്റത്തിലെയും (ഒഎസ്) മാക്കിലെയും 75 ശതമാനത്തോളം ട്രാഫിക് ഇപ്പോള്‍ സുരക്ഷിതമാണ്. ഒരു വര്‍ഷം മുമ്പ് മാകില്‍ 60 ശതമാനവും ക്രോം ഒഎസില്‍ 67 ശതമാനവും ആയിരുന്നു ഇത്.

കൂടതെ 100 പ്രമുഖ സൈറ്റില്‍ 71 സൈറ്റും ഡിഫോള്‍ട്ടായി എച്ച്ടിടിപി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇത് 37 ആയിരുന്നു.

Advertisement

അതേസമയം ജപ്പാനിലെ എച്ച്ടിടിപി ഉപയോഗം അടുത്തിടെ ഉയര്‍ന്നു. റകുടെന്‍, കുക്ക്പാഡ് ,ആംബ്ലോ, യാഹു ജപ്പാന്‍ തുടങിയ വലിയ സൈറ്റുകള്‍ 2017 ല്‍ എച്ച്ടിടിപിയിലേക്ക് തിരിഞ്ഞു.

' മറ്റ് മേഖലകളില്‍ എച്ച്ടിപിപി ഉപയോഗത്തില്‍ സമാനമായ വര്‍ധന വന്നിട്ടുണ്ട്, ബ്രസീലില്‍ ഇത് 5 ശതമാനത്തില്‍ നിന്നും 66 ശതമാനവും യുഎസില്‍ 59 ശതമാനത്തില്‍ നിന്നും 73 ശതമാനവുമായി' ഷെസ്റ്റര്‍ പറയുന്നു.

Best Mobiles in India

English Summary

HTTPS usage surge recently in Japan; large sites like Rakuten, Cookpad, Ameblo, and Yahoo Japan all made major headway towards HTTPS in 2017.