ഇനി റഫ്രിജറേറ്റര്‍ സ്മാര്‍ട്‌ഫോണിനുള്ളില്‍ കൊണ്ടു നടക്കാം... ഈ ഉപകരണങ്ങളുണ്ടെങ്കില്‍


റഫ്രിജറേറ്റര്‍ ഇല്ലാത്ത വീടുകള്‍ ഇന്ന് അധികമുണ്ടാവില്ല. പാലായാലും മുട്ടയായാലും മറ്റു ഭക്ഷണ പദാര്‍ഥങ്ങളയാലും കേടാവാതെ സൂക്ഷിക്കാന്‍ റഫ്രിജറേറ്റര്‍ വലിയൊരളവില്‍ സഹായകരമാണ്. സാങ്കേതിക വിദ്യ മനുഷ്യ ജീവിതം ആയാസ രഹിരതമാക്കാന്‍ എങ്ങനെ സഹായിച്ചു എന്നുള്ളതിന് മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് ഈ ഉപകരണം.

Advertisement

ഇപ്പോള്‍ ഒരു പടി കൂടി കടന്ന് റഫ്രിജറേറ്റര്‍ തുറക്കാതെ തന്നെ അതിനുള്ളില്‍ എന്തൊക്കെയുണ്ട്.... എന്തെല്ലാം പദാര്‍ഥങ്ങള്‍ കേടുവരുന്നുണ്ട്.... തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാനുള്ള സംവിധാനങ്ങള്‍ വരുന്നു. അതും സ്മാര്‍ട്‌ഫോണിന്റെ സഹായത്തോടെ.

Advertisement

ഉദാഹരണത്തിന് മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്നു കരുതുക. ഏതാനും ദിവസത്തിനു ശേഷം അവയില്‍ ചിലത് കേടായാല്‍ ഉടന്‍ നിങ്ങളുടെ ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. അതുപോലെ വീടിനു പുറത്തുള്ളപ്പോള്‍ റഫ്രിജറേറ്ററിനുള്ളിലെ ഏതെങ്കിലും ഭക്ഷണ പദാര്‍ഥം കഴിയാറായോ എന്ന് നോക്കണം എന്നിരിക്കട്ടെ. ഉടന്‍ ഫോണില്‍ റഫ്രിജറേറ്ററിന്റെ ഉള്‍വശം മുഴുവന്‍ തെളിഞ്ഞു കാണും.

ഇതൊക്കെ എങ്ങനെയെന്നല്ലേ.. ചില ആപ്ലിക്കേഷനുകളുടെ സഹായത്തോടെ സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ഉപകരണങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ആ ഉപകരണങ്ങള്‍ ഏതെല്ലാമെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ചുവടെ കൊടുക്കുന്നു. ഇതില്‍ ചിലതെല്ലം നിര്‍മാണത്തിലിരിക്കുന്നവയാണ്.

#1

റഫ്രിജറേറ്ററിനുള്ളില്‍ വയ്ക്കാവുന്ന ക്യാമറ ഘടിപ്പിച്ച ചെറിയ ഉപകരണമാണ് ഇത്. ഓരോതവണ ഡോര്‍ തുറക്കുമ്പോഴും ഉള്‍വശത്തെ ചിത്രം പൂര്‍ണമായി പകര്‍ത്തും. വിങ്ക് എന്ന ആപ്ലിക്കേഷന്‍ വഴി അപ്പപ്പോള്‍ തന്നെ ഈ ചിത്രങ്ങള്‍ സ്മാര്‍ട്‌ഫോണിലേക്ക് അയയ്ക്കുകയും ചെയ്യും. ഉപകരണം വിപണിയിലെത്തിയിട്ടില്ല.

 

#2

റഫ്രിജറേറ്ററിനകത്ത് എത്ര മുട്ടകള്‍ അവശേഷിക്കുന്നു, അവ കേടാവാന്‍ തുടങ്ങുന്നുണ്ടോ, എത്രയെണ്ണം കേടായി എന്നെല്ലാം അറിയിക്കുന്ന ഉപകരണമാണ് എഗ് മൈന്‍ഡര്‍. ഇതും ആപ്ലിക്കേഷന്‍ വഴി സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യുന്നു. ആമസോണില്‍ നിന്ന് 78 ഡോളര്‍ നല്‍കി എഗ്‌മൈന്‍ഡര്‍ വാങ്ങാം.

 

#3

മില്‍ക്‌മെയ്ഡ് എന്നത് പേരുപോലെതന്നെ പാലിന്റെ അളവ് അറിയാനുള്ള പ്രത്യേകതരം ജാറാണ്. റഫ്രിജറേറ്ററില്‍ ഈ ജാറിലാക്കി പാല്‍ സുക്ഷിച്ചാല്‍ മതി. എത്രത്തോളം ബാക്കിയുണ്ട്, കേടാവാറായോ തുടങ്ങിയ വിവരങ്ങളെല്ലാം സ്മാര്‍ട്‌ഫോണിലൂടെ അറിയിക്കും. ഈ ഉപകരണവും നിര്‍മാണത്തിലാണ്.

 

#4

റഫ്രിജറേറ്ററിനകത്ത് ദുര്‍ഗന്ധം ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്ന റീ ചാര്‍ജബിള്‍ റഫ്രിജറേറ്റര്‍ പ്യൂരിഫയര്‍ ആണ് പ്യുവര്‍. ഭക്ഷണം കേടായാലും മറ്റും ഉണ്ടാവുന്ന ഗന്ധം പുറത്തുകളയാനും സുഗന്ധം സൃഷ്ടിക്കാനും പ്യുവറിനു സാധിക്കും. ആമസോണില്‍ നിന്ന് 69 ഡോളറിന് വാങ്ങാം.

 

#5

റഫ്രിജറേറ്ററിന്റെ വാതില്‍ അടയ്ക്കാന്‍ മറന്നാല്‍ അത് ഓര്‍മിപ്പിക്കുന്ന ഉപകരണമാണ് ഇത്. നിശ്ചിത സമയത്തിലപ്പുറം ഡോര്‍ തുറന്നു കിടന്നാല്‍ അലാറം മുഴങ്ങും. 31.99 ഡോളര്‍ ആണ് വില.

 

#6

മുകളില്‍ പറഞ്ഞവിധം റഫ്രിജറേറ്ററിന്റെ ഡോര്‍ അടയ്ക്കാന്‍ മറന്നാല്‍ അലാറം മുഴക്കുന്ന ഉപകരണമാണ് ഇത്. എന്നാല്‍ ഗോഗ്രീന്‍ ഫ്രഡ്ജ് അലാറത്തിനേക്കാള്‍ വില കുറവാണ്. 10.79 ഡോളര്‍ മാത്രം.

#7

റഫ്രിജറേറ്ററിനകത്തെ താപനില ക്രമീകരിക്കാന്‍ സഹായിക്കുന്ന ഗാഡ്ജറ്റാണ് ഇത്. ഫ്രിഡ്ജില്‍ നേരത്തെ സെറ്റ് െചയ്തു വയ്ക്കുന്ന താപനിലയില്‍ കുറവു വരികയോ കൂടുതലാവുകയോ ചെയ്താല്‍ അലാറം മുഴക്കും. 39.99 ഡോളര്‍ ആണ് വില.

 

Best Mobiles in India