ആപ്പിളിനേക്കാള്‍ മികച്ചത് ഗൂഗിള്‍ തന്നെ... എന്തുകൊണ്ട്!!!


ഇന്റര്‍ബ്രാന്‍ഡ്‌സ് ഈ വര്‍ഷം നടത്തിയ സര്‍വേയില്‍ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി തെരഞ്ഞെടുത്തത് ആപ്പിളിനെയാണ്. ഗൂഗിളാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ചില കാര്യങ്ങളില്‍ എന്തുകൊണ്ടും ആപ്പിളിനേക്കാള്‍ മികച്ചത് ഗൂഗിളാണെന്ന് സമ്മതിക്കാതെ തരമില്ല.

Advertisement

സെര്‍ച്ച് എന്‍ജിന്‍ എന്നതിലുപരിയായി സാങ്കേതികതയുടെ വിവിധ മേഖലകളില്‍ കൈവച്ച ഗൂഗിള്‍ അവിടെയെല്ലാം വിജയം കൈവരിക്കുകതന്നെ ചെയ്തു. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ആപ്പിളും ഗൂഗിളും തമ്മില്‍ പല മേഖലകളിലും കടുത്ത മത്സരവും നടക്കുന്നുണ്ട്.

Advertisement

ഇന്റര്‍നെറ്റിലെ കരീടം വയ്ക്കാത്ത രാജാവ് ഗൂഗിളാണെങ്കില്‍ സ്മാര്‍ട്‌ഫോണ്‍ ടാബ്ലറ്റ് വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചത് ആപ്പിള്‍ തന്നെയാണ്. അടുത്തകാലം വരെ യു.എസില്‍ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണികളില്‍ ആപ്പിളിന്റെ ആധിപത്യമാണ് കണ്ടത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഐ ഫോണും ഐ പാഡും മാക് കമ്പ്യൂട്ടറുമെല്ലാം വിപണിയില്‍ ശക്തമായ സ്വാധീനമുണ്ടാക്കി. എന്നാല്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന്റെ രംഗപ്രവേശത്തോടെ ആപ്പിളിന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്.

ഗൂഗിള്‍ നെക്‌സസ് ടാബ്ലറ്റുകളും ഫോണുകളും ഇറക്കിക്കൊണ്ടാണ് ആപ്പിളിന് വെല്ലുവിളി ഉയര്‍ത്തിയത്. അതോടൊപ്പം ക്രോം ബുക്കും ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വാധീനമുണ്ടാക്കി. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ഒരു വര്‍ഷം ബെസ്റ്റ് സെല്ലിംഗ് നോട് ബുക്ക് എന്ന ഖ്യാതി ക്രോം ബുക് നേടി.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇതിനെല്ലാം പുറമെ ഇറങ്ങാനിരിക്കുന്ന ഗൂഗിള്‍ ഗ്ലാസും കമ്പ്യൂട്ടറിന്റെ ചരിത്രത്തില്‍ മറ്റൊരു അധ്യായം എഴുതിച്ചേര്‍ക്കുമെന്നാണ് കരുതുന്നത്. അതേസമയം ഐ ഫോണും ഐ പാഡും പരിഷ്‌കരിച്ച് ഇറക്കുന്നതല്ലാതെ പുതുമയാര്‍ന്ന ഒരു ഉപകരണം ആപ്പിളില്‍നിന്ന് അടുത്ത കാലത്ത് ഉണ്ടായിട്ടുമില്ല.

ഇരു കമ്പനികളുടെയും അടുത്ത കാലത്തെ പ്രകടനം വിലയിരുത്തിയാല്‍ മുകളില്‍ പറഞ്ഞപോലെ ഗൂഗിള്‍ തന്നെയാണ് ചില മേഖലകളിലെങ്കിലും മികച്ചു നില്‍ക്കുന്നത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അത് എന്തെല്ലാമെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

Browsers

ആപ്പിളിന്റെ സഫാരി ബ്രൗസറിനേക്കാള്‍ എന്തുകൊണ്ടും മികച്ചത് ഗൂഗിളിന്റെ ക്രോം ആണ്. ഉപയോഗിക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനുകളും ക്രോമിനെ വ്യത്യസ്തമാക്കുന്നുണ്ട്. ആപ്പിളിന്റെ മാക് കമ്പ്യൂട്ടര്‍, ലാപ്‌ടോപ് ഉപയോക്താക്കള്‍ക്കു പോലും ക്രോം തന്നെയാണ് പ്രിയപ്പെട്ടത്.

 

Maps

ടെക് ലോകത്ത് ഏറ്റവും വിശ്വാസ്യത കല്‍പിക്കുന്നത് ഗൂഗിള്‍ മാപ്പിനു തന്നെയാണ്. കൃത്യമായ വിവരങ്ങളും സൂക്ഷ്മതയും ഒട്ടു മുക്കാല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതും ഗൂഗിള്‍ മാപ്പിന്റെ പ്രത്യേകതകളാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിള്‍ മാപിനെ ദുരന്തമെന്നു വിളിക്കാതെ തരമില്ല.

 

Google Drive

ഗൂഗിള്‍ ഡ്രൈവ് 15 ജി.ബി. സൗജന്യ ്‌സറ്റോറേജ് അനുവദിക്കുമ്പോള്‍ ആപ്പിളിന്റെ ഐ ക്ലൗഡ് 5 ജി.ബി. സ്‌റ്റോറേജ് മാത്രമാണ് നല്‍കുന്നത്.

 

Tablets

ഗൂഗിളിന്റെ നെക്‌സസ് 7 (സെക്കന്‍ഡ് ജനറേഷന്‍) ആപ്പിള്‍ ഐ പാഡ് മിനിയെക്കാള്‍ എന്തുകൊണ്ടും മികച്ചതാണ്. അതുപോലെ ആപ്പിളിന്റെ റെറ്റിന സ്‌ക്രീനിനേക്കാള്‍ മികച്ച ഡിസ്‌പ്ലെയാണ് ഗൂഗിള്‍ സ്ലേറ്റിനുള്ളത്.

 

Nexus 4 vs iPhone

സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തുന്ന ഫോണുകളാണ് നെക്‌സസ് 4-ഉം ഐ ഫോണും. എന്നാല്‍ യു.എസ്., യു.കെ. എന്നിവിടങ്ങളില്‍ 15000 രൂപയ്ക്ക് നെക്‌സസ് ലഭ്യമാവുമ്പോള്‍ ഐ ഫോണുകള്‍ക്ക് 45000 രൂപയ്ക്കു മുകളിലാണ് വില.

 

Google Now vs Siri

ആപ്പിളിന്റെ സിരിയാണ് ആദ്യം ഇറങ്ങിയ ശബ്ദ നിയന്ത്രിത സംവിധാനം. ഏശറ പ്രശംസിക്കപ്പെട്ടതുമാണ് ഇത്. എന്നാല്‍ ഗൂഗിള്‍ നൗ അവതരിച്ചതോടെ കാര്യങ്ങള്‍ മാറി. കൂടുതല്‍ കൃത്യമാണ് എന്നതിനൊപ്പം എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലുള്ള ഭാഷാപ്രയോഗമാണ് ഉള്ളത്.

 

Operating System

ലോകത്തെ 80 ശതമാനം ആളുകളും ആന്‍ഡ്രോയ്ഡ് ഫോണുകളാണ് ഉപയോഗിക്കുന്നതെന്നാണ് IDC നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. അതേസമയം 13 ശതമാനം ആളുകള്‍ മാത്രമാണ് ഐ.ഒ.എസ്. ഫോണുകള്‍ ഉപയോഗിക്കുന്നത്.

 

Best Mobiles in India