എഴുപതാം വയസ്സിൽ സൈക്കിളിൽ ഘടിപ്പിച്ച 11 ഫോണുകളിലായി ഗെയിം കളി!


എഴുപതാം വയസ്സിൽ ഗെയിം കളിച്ച് ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടുകയാണ് ഈ മനുഷ്യൻ. അതും വെറും ഗെയിം പ്ളേ അല്ല. 11 മൊബൈലുകളിലായാണ് ഇദ്ദേഹം പ്രശസ്ത ഗെയിം ആയ പോക്കിമോൻ ഗോ കളിക്കുന്നത്.അതും തന്റെ സൈക്കിളിൽ നിന്നും. തന്റെ സൈക്കിളിൽ ഘടിപ്പിച്ചിട്ടുള്ള 11 മൊബൈൽ ഫോണുകൾ വഴി 20 മണിക്കൂർ വരെ ഒറ്റയടിക്ക് മൊത്തത്തിലുള്ള ഗെയിം പ്ളേ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

Advertisement

എഴുപതിൽ ഒരു അപാര ഗെയിമിംഗ്

മൊത്തം ആഴ്ചയിൽ ഏഴോ എട്ടോ തവണ വരെ ഗെയിം പൂർത്തിയാക്കുന്ന ഇദ്ദേഹം ഇതിനായി 1165 യൂറോ വരെ പണം ചിലവാക്കുകയും ചെയ്യുന്നു. ഗെയിം കളിക്കുമ്പോൾ ഗെയിമിനുള്ളിൽ ആവശ്യമായ ഓരോന്നിനാണ് ഈ പണച്ചിലവ്. തായ്‌വാനിൽ നിന്നുമാണ് അതിശയകരമായ ഈ എഴുപതുകാരന്റെ കഥ പുറത്തുവന്നിരിക്കുന്നത്. ഡെയിലി മെയിൽ അടക്കമുള്ള പല അന്തർദേശീയ മാധ്യമങ്ങളും വാർത്ത പുറത്തുവിട്ടതോടെയാണ് പുറംലോകം ഇദ്ദേഹത്തെ കുറിച്ച് അരിഞ്ഞത്.

Advertisement
സൈക്കിളിൽ ഘടിപ്പിച്ചത് 11 ഫോണുകൾ

ചെൻ സാൻ യുവാൻ എന്ന ഈ എഴുപതുകാരൻ തന്റെ സൈക്കിളിൽ ആണ് ഇത്രയും ഫോണുകൾ ഒരേ സമയം ഘടിപ്പിച്ചിരിക്കുന്നത്. ഈ 11 ഫോണുകളിലും പൊക്കിമോൻ ഗെയിം സ്ഥിരമായി ഇദ്ദേഹം കളിക്കും. ഇതിനാവശ്യമായ പവർ ബാങ്കുകളും മറ്റു സൗകര്യങ്ങളും എല്ലാം തന്നെ സൈക്കിളിൽ ചേർത്തിട്ടുമുണ്ട്. അതിനാൽ തന്നെ ഒറ്റയടിക്ക് 20 മണിക്കൂർ വരെ ഈ ഫോണുകൾ ഉപയോഗിച്ച് കൊണ്ട് കളി സാധ്യമാകും.

ഒപ്പം പണവും ചിലവാക്കുന്നു!

ചിലപ്പോൾ പുലർച്ചെ 4 മണി വരെ ഇദ്ദേഹത്തെ തായ്‌വാനിലെ തെരുവുകളിൽ ഈ സൈക്കിളിൽ കാണാം. പോക്കിമോൻ ഗോ ആപ്പിലെ പല തരത്തിലുള്ള പേയ്‌മെന്റുകൾക്ക് ആദരമായി മാസം തോറും 1100 യുറോക്ക് മുകളിൽ ഇദ്ദേഹം ചിലവാക്കുന്നുമുണ്ട്. മുമ്പ് 2016ൽ ഇദ്ദേഹത്തിന്റെ പേരക്കുട്ടിയാണ് ഗെയിം കളിക്കുന്നത് ഇദ്ദേഹത്തെ പഠിപ്പിച്ചത്. അതിൽപിന്നെ ഗെയിം ശീലമാക്കിയ ചെൻ പിന്നീട് ഈയൊരു രീതിയിൽ ഗെയിം കളിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

ഗെയിം ഇദ്ദേഹത്തിന് വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു!

അൾഷിമേഴ്‌സ് രോഗബാധിതനാണ് ഇദ്ദേഹം. അതിനാൽ തന്നെ വേദനക്കിടയിലും ഈ രീതിയിലുള്ള ഒഎസ് കളി കാരണം പലപ്പോഴും തന്റെ വേദന മറക്കാൻ സഹായകമാകാറുണ്ട് എന്ന് അദ്ദേഹം പറയുന്നു. വൈകാതെ തന്നെ ഫോണുകളുടെ എണ്ണം ഇനിയും കൂട്ടും എന്നും അദ്ദേഹം പറയുന്നു.

ശല്യം ചെയ്യുന്ന പരസ്യ കോളുകളും മെസ്സേജുകളും എങ്ങനെ എന്നന്നേക്കുമായി നിർത്തലാക്കാം?

image:dailymail

Best Mobiles in India

English Summary

70 Year Old Gaming in Cycle With 11 Mobile Phones