ചോളം വറുക്കുന്നതിനായി സൗരോർജം ഉപയോഗിക്കുന്ന തെരുവു കച്ചവടകാരിയുടെ വൈറൽ വീഡിയോ കാണുക

ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചാണ് സോളാര്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സാധാരണ രീതിയില്‍ വറുത്തെടുക്കുമ്പോള്‍ കൈയില്‍ പൊള്ളലേല്‍ക്കുകയോ മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്യാറുണ്ട്.


ബംഗളൂരുവിലെ വിദാന്‍ സൗധയ്ക്ക് (സംസ്ഥാന നിയമസഭ) മുന്‍പില്‍ കഴിഞ്ഞ 20 വര്‍ഷമായി ചോളം വറുത്തെടുത്ത് വില്‍ക്കുന്ന ജോലിയാണ് 75 കാരിയായ സെല്‍വമ്മ ചെയ്തുവരുന്നത്. വറുത്ത ചോളം വില്‍ക്കുന്ന സെല്‍വമ്മ എല്ലാവര്‍ക്കും പതിവ് കാഴ്ചയാണ്.

Advertisement

എന്നാല്‍, കഴിഞ്ഞ കുറച്ച്ദിവസങ്ങളായി സെല്‍വമ്മ ചോളം വറുക്കുന്നത് സോളാർ പാനലിന്റെ സഹായത്തോടെയാണ്. സോളാര്‍ ശക്തി ഉപയോഗിച്ചുള്ള ഫാന്‍ കറക്കിയാണ് ചോളം വറുത്തെടുക്കുന്നത്.

Advertisement

ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഒപ്പോയുടെ പുതിയ സ്മാർട്ഫോണുകൾ

ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചാണ് സോളാര്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സാധാരണ രീതിയില്‍ വറുത്തെടുക്കുമ്പോള്‍ കൈയില്‍ പൊള്ളലേല്‍ക്കുകയോ മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്യാറുടെന്ന് പറഞ്ഞു.

സോളാര്‍ ഫാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടുകളെല്ലാം മാറിയെന്ന് സെല്‍വമ്മ തന്നെ പറയുന്നു. സോളാര്‍ ഫാന്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന സെല്‍വമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Selvamma, who has been selling roasted corn outside the Bengaluru Vidhana Soudha (State Legislative Assembly) for 20 years, now uses a solar-powered fan to do the same. She is a viral sensation now.