ഇതാ നിങ്ങൾക്കായി 9 കിടിലൻ പ്ളേ സ്റ്റോർ പൊടിക്കൈകൾ


ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈവശമുള്ളവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങളില്‍ ഒന്നാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. എങ്ങനെ പ്ലേ സ്റ്റോര്‍ ഉപയോഗം മികച്ച അനുഭവമാക്കി മാറ്റാം? അതിന് ആവശ്യമുള്ള ചില പൊടിക്കൈകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Advertisement

1. സൈ്വപ് ചെയ്ത് പ്ലേസ്റ്റോര്‍ മെനു തുറക്കുക

പ്ലേസ്റ്റോര്‍ മെനും രണ്ട് വിധത്തില്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയും. ഇടതുവശത്ത് മുകളില്‍ കാണുന്ന മൂന്ന് വരകളില്‍ അമര്‍ത്തുകയാണ് ഒന്നാമത്തെ വഴി. ഇതിനെക്കാള്‍ സൗകര്യപൂര്‍വ്വം മെനു ഓപ്പണ്‍ ചെയ്യാന്‍ ഇടത്ത് നിന്ന് സൈ്വപ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്‌സും എടുക്കാനാകും.

 

Advertisement
2. നമ്മുടെ രാജ്യത്ത് ലഭ്യമല്ലാത്ത ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക

രാജ്യത്ത് ലഭ്യമല്ലാത്ത ഏതെങ്കിലും ആപ്പ് വേണമെന്നുള്ളവര്‍ക്ക് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) വഴി അത് സ്വന്തമാക്കാന്‍ കഴിയും. സ്വകാര്യ നെറ്റ് വര്‍ക്കുകളിലൂടെ രാജ്യത്തിന് പുറത്തേക്ക് സുരക്ഷിത ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കാന്‍ വിപിഎന്‍ സഹായിക്കുന്നു.

നിങ്ങള്‍ മറ്റേതോ സ്ഥലത്ത് നിന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുകയാണെന്ന പ്രതീതി ഉണ്ടാക്കുകയാണ് വിപിഎന്‍ ചെയ്യുന്നത്. അതിനാല്‍ വിശ്വസനീയമായ വിപിഎന്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേണ്ട ആപ്പ് ലഭ്യമായ രാജ്യത്തെ പ്ലേസ്റ്റോര്‍ സെലക്ട് ചെയ്യുക. ആവശ്യമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.

3. പ്ലേസ്റ്റോറില്‍ ആപ്പുകള്‍ മാനേജ് ചെയ്യുക

പ്ലേസ്റ്റോറിലെ മൈ ആപ്പ്‌സ് & ഗെയിംസില്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ കാണാന്‍ കഴിയും. നിങ്ങളുടെ ആപ്പുകള്‍ ഇവിടെ അനായാസം മാനേജ് ചെയ്യാനാകും.

*ഗൂഗിള്‍ പ്ലേസ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക.

*മെനു എടുക്കുക

*ആപ്പ്‌സ് & ഗെയിംസില്‍ നിന്ന് മൈ ആപ്പ്‌സ് & ഗെയിംസ് എടുക്കുക

*ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ ഇവിടെ പ്രത്യക്ഷപ്പെടും

സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്ത് കാണുന്ന അപ്‌ഡേറ്റ് ഓളില്‍ അമര്‍ത്തുക.

4. ഗൂഗിള്‍ പ്ലേയില്‍ രക്ഷകര്‍ത്യപ്പൂട്ട് (പാരന്റല്‍ ലോക്ക്) ഇടുക

പ്ലേസ്റ്റോറില്‍ നിന്ന് കുട്ടികള്‍ അനുയോജ്യമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് തടയുന്നതിനായി രക്ഷകര്‍ത്യപ്പൂട്ട് ഇടാന്‍ സാധിക്കും. അപകടകരമായ ഡേറ്റിംഗ്-ചാറ്റിംഗ് ആപ്പുകള്‍, കുറ്റകൃത്യങ്ങള്‍ ആഘോഷമാക്കുന്ന ഗെയിമുകള്‍ എന്നിവയില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്താന്‍ ഇത് സഹായിക്കും. പൂട്ടിടാന്‍ ചെയ്യേണ്ടത് ഇത്രമാത്രം:

*പ്ലേസ്റ്റോറില്‍ നിന്ന് മെനു എടുക്കുക

*സെറ്റിംഗ്‌സിലേക്ക് പോവുക

*പാരന്റല്‍ കണ്‍ട്രോളില്‍ അമര്‍ത്തി സ്ലൈഡര്‍ നീക്കി ഓണ്‍ ചെയ്യുക. അപ്പോള്‍ പിന്‍കോഡ് അടിക്കാന്‍ ആവശ്യപ്പെടും.

*നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടവ തിരഞ്ഞെടുക്കുക

പൂട്ട് ഇട്ടുകഴിഞ്ഞാല്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ പിന്‍കോഡ് രേഖപ്പെടുത്തേണ്ടിവരും.

5. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് റീഫണ്ട് നേടുക

പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ വാങ്ങുമ്പോള്‍ റീഫണ്ട് നേടാന്‍ കഴിയും. പക്ഷെ ആപ്പ് വാങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണം.

*ആപ്പ് വാങ്ങിയാല്‍, അതിന്റെ പ്ലേസ്റ്റോര്‍ പേജില്‍ ഇന്‍സ്റ്റോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ എന്നിവ കാണാനാകും. ഇതിന് പുറമെ റീഫണ്ട് കൂടി പ്രത്യക്ഷപ്പെടും.

*രണ്ട് മണിക്കൂറിനുള്ളില്‍ ഈ ബട്ടണില്‍ അമര്‍ത്തി റീഫണ്ട് നേടാന്‍ സാധിക്കും.

നിങ്ങളുടെ അറിവില്ലാതെ കുട്ടികളോ മറ്റോ ആപ്പുകള്‍ വാങ്ങിയാല്‍ അവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും വഴിയുണ്ട്.

*പ്ലേസ്റ്റോറില്‍ സെറ്റിംഗ്‌സ് എടുക്കുക

*'റിക്വയര്‍ ഓഥന്റിക്കേഷന്‍ ഫോര്‍ പര്‍ച്ചേസ്' പ്രവര്‍ത്തനസജ്ജമാക്കുക

*ഇനി 'ഫോര്‍ ഓള്‍ പര്‍ച്ചേസസ് ത്രൂ ഗൂഗിള്‍ പ്ലേ ഓണ്‍ ദിസ് ഡിവൈസ്' തിരഞ്ഞെടുക്കുക

6. ഇന്‍ഡി കോര്‍ണര്‍

വലതും ചെറുതുമായ നിരവധി ആപ്പുകള്‍ പ്ലേസ്റ്റോറിലുണ്ട്. വലിയ ആപ്പുകള്‍ക്ക് മുഖവുര ആവശ്യമില്ല. ചെന്നാല്‍ ചെറുസംഘങ്ങള്‍ വികസിപ്പിച്ചെടുത്ത ആപ്പുകളുടെ കാര്യം വ്യത്യസ്തമാണ്. പ്ലേസ്റ്റോറില്‍ ഇന്‍ഡി കോര്‍ണര്‍ ഉണ്ടോ? പ്ലേസ്റ്റാറില്‍ ഇത് കണ്ടെത്താന്‍ കഴിയുകയില്ല. പക്ഷെ മികച്ച ഗെയിമുകളുടെ നല്ലൊരു കലവറയാണിത്. ഇന്‍ഡി കോര്‍ണറില്‍ എങ്ങനെ എത്തും:

*വെബ് ബ്രൗസറില്‍ ഇന്‍ഡി കോര്‍ണര്‍ എന്ന് തിരയുക

*ഗൂഗിള്‍ പ്ലേയില്‍ നിന്നുള്ള ഡിസ്‌കവര്‍ ഇന്‍ഡി കോര്‍ണര്‍ ആയിരിക്കും ആദ്യം പ്രത്യക്ഷപ്പെടുന്നത്

*ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പുകളും ഗെയിമുകളും തിരഞ്ഞെടുക്കുക

7. ഓട്ടോമെറ്റിക് അപ്‌ഡേറ്റ് നിര്‍ത്തുക

ഗൂഗിള്‍ പ്ലേസ്റ്റോര്‍ നിങ്ങളുടെ സമ്മതമില്ലാതെ പലപ്പോഴും ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യും. ഡേറ്റ ചെലവാകുന്നത് കൊണ്ട് ഇതുമൂലം സാമ്പത്തിക നഷ്ടം നേരിടേണ്ടിവരാം. ഓട്ടോമെറ്റിക് അപ്‌ഡേറ്റ് നിര്‍ത്തി ഈ പ്രശ്‌നത്തിന് പരിഹാരം കാണുക.

*പ്ലേസ്റ്റോര്‍ എടുത്ത് സെറ്റിംഗ്‌സിലേക്ക് പോവുക. അപ്‌ഡേറ്റ് ആപ്പ്്‌സില്‍ ക്ലിക്ക് ചെയ്യുക

*'ഡു നോട്ട് ഓട്ടോമെറ്റിക്കലി അപ്‌ഡേറ്റ് ആപ്ലിക്കേഷന്‍സ്' തിരഞ്ഞെടുക്കുക

8. ഹോംസ്‌ക്രീനില്‍ ഷോര്‍ട്ട്കട്ട് ചേര്‍ക്കുന്നത് തടയുക

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ അവയുടെ ഷോര്‍ട്ട്കട്ട് ഹോം സ്‌ക്രീനില്‍ ചേര്‍ക്കപ്പെടും. ഇത് ചില അവസരങ്ങളിലെങ്കിലും തലവേദന സൃഷ്ടിക്കാറുണ്ട്. പരിഹാരം ഇതാ:

*പ്ലേസ്റ്റോറില്‍ നിന്ന് സെറ്റിംഗ്‌സ് എടുക്കുക

*'ആഡ് ഐക്കണ്‍ ടു ഹോം സ്‌ക്രീന്‍' അണ്‍ചെക്ക് ചെയ്യുക

9. ഓര്‍ഡര്‍ ഹിസ്റ്ററി കാണുക

പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകളും ഗെയിമുകളും വാങ്ങുന്നത് എളുപ്പമാണ്. എന്നാല്‍ നാളുകള്‍ക്ക് ശേഷം വാങ്ങിയ ആപ്പുകളെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും. പ്ലേസ്റ്റോര്‍ പര്‍ച്ചേസ് ഹിസ്റ്ററിയില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭിക്കും.

*പ്ലേസ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക

*മെനു എടുക്കുക

*അക്കൗണ്ടില്‍ അമര്‍ത്തുക. അതില്‍ നിന്ന് ഓര്‍ഡര്‍ ഹിസ്റ്ററി എടുക്കുക

*വാങ്ങിയതും ഡൗണ്‍ലോഡ് ചെയ്തതുമായ എല്ലാ ആപ്പുകളും ഗെയിമുകളും കാണാനാകും.

പണി തുടങ്ങി വാട്ട്‌സാപ്പ്, നിങ്ങള്‍ അറിയേണ്ട ഏഴു മികച്ച ടിപ്‌സുകള്‍

Best Mobiles in India

English Summary

9 Google play tips for Android users to know