ആദര്‍ശിനിക്ക് ലാപ്‌ടോപ് അഴിക്കുന്നതും കൂട്ടിയോജിപ്പിക്കുന്നതും കുട്ടിക്കളി


ഒരു ഹോണററി ഡോക്ടറേറ്റ് ലഭിക്കുക എന്നത് ചില്ലറക്കാര്യമല്ല. ഏതെങ്കിലും വിഷയത്തില്‍ അഗാധ പാണ്ഡിത്യം വേണം. പ്രസ്തുത മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം... അത് സമൂഹത്തിന് ബോധ്യപ്പെടണം. അതായത് വെറുെതയിരുന്ന് വാങ്ങാന്‍ പറ്റുന്ന ഒന്നല്ല.

Advertisement

എന്നാല്‍ അത്തരമൊരു ഹോണററി ഡോക്ടറേറ്റ് ഒരു ഒമ്പതു വയസുകാരിക്ക് ലഭിച്ചിരിക്കുന്നു. അതും യു.കെ ആസ്ഥാനമായുള്ള വേള്‍ഡ് റെക്കോഡ്‌സ് സര്‍വകലാശാലയില്‍ നിന്ന്. അന്തിനാണെന്നല്ലേ... ഏറ്റവും വേഗത്തില്‍ ലാപ്‌ടോപ് തുറന്ന് ഓരോ ഭാഗവും വേര്‍തിരിക്കുകയും അവ വീണ്ടും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നതിന്.

Advertisement

തമിഴ്‌നാട് കോലിപാളയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ പി. ആദര്‍ശിനി എന്ന പെണ്‍കുട്ടിയാണ് ലാപ്‌ടോപില്‍ 'അത്ഭുതം' സൃഷ്ടിച്ചതിന്റെ പേരില്‍ ഡോക്ടറേറ്റ് നേടിയത്. കഴിഞ്ഞയാഴ്ച വിയറ്റ്‌നാമില്‍ വച്ചായിരുന്നു ആദര്‍ശിനിയുടെ റെക്കോഡ് പ്രകടനം. 10 മിനിറ്റിനുള്ളില്‍ ഒരു ലാപ്‌ടോപ് മുഴുവനായി അഴിച്ച് ഭാഗങ്ങള്‍ വേര്‍പെടുത്തുകയും അവ വീണ്ടും കൂട്ടിയോജിപ്പിക്കുകയുമാണ് ആദര്‍ശിനി ചെയ്തത്.

നേരത്തെ തമിഴ്‌നാട് ബുക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യന്‍ ബുക് ഓഫ് റെക്കോഡ്‌സ്, ഏഷ്യന്‍ ബുക് ഓഫ് റെക്കോഡ്‌സ് എന്നിവയില്‍ ആദര്‍ശിനി ഇടംപിടിച്ചിരുന്നതായി പിതാവ് പ്രഭു മഹാലിംഗം പറഞ്ഞു. സ്വന്തമായി ഒരു ഐ.ടി. കമ്പനി നടത്തുകയാണ് പ്രഭു.

Advertisement

അച്ഛന്റെ കമ്പനിയില്‍ സ്ഥിരമായി പോകാറുണ്ടെന്നും അവിടെ വച്ചാണ് ലാപ്‌ടോപുകള്‍ അഴിക്കാന്‍ തുടങ്ങിയതെന്നും 15 മിനിറ്റിനകം ലാപ്‌ടോപ് അഴിക്കാന്‍ സാധിച്ചിരുന്നുവെന്നും ആദര്‍ശിനി പറഞ്ഞു. പിന്നീട് അത് പത്തു മിനിറ്റായി മാറി. ഇനി ഏതാനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നും കുട്ടി പറഞ്ഞു.

Best Mobiles in India

Advertisement