സ്മാര്‍ട്‌ഫോണുകളെ മൈക്രോസ്‌കോപ് ആക്കി മാറ്റാനുള്ള ലെന്‍സ വരുന്നു


സ്മാര്‍ട്‌ഫോണ്‍ ക്യാമറയുടെ ഫോക്കസ് ലെംഗ്ത് മനുഷ്യ ദൃഷ്ടിയേക്കാള്‍ കുറവാണ്. എന്നാല്‍ ഇനി മൈേക്രാസ്‌കോപിനു സമാനമായി, സ്മാര്‍ട്‌ഫോണ്‍ ക്യാമറയില്‍ വളരെ അകലത്തിലുള്ള വസ്തുക്കള്‍ പോലും ദൃശ്യമാക്കാം. അതിനായി പ്രത്യേകതരത്തിലുള്ള ലെന്‍സ് വികസിപ്പിച്ചുകഴിഞ്ഞു.

Advertisement

യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ് ടണ്ണിലെ പൂര്‍വവിദ്യാര്‍ഥിയായ തോമസ് ലാര്‍സന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയറാണ് ഈ ലെന്‍സ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്‌ഫോണ്‍ ക്യാമറയില്‍ ഘടിപ്പിക്കാവുന്ന ഈ ലെന്‍സ് വഴി നിലവിലുള്ള കാഴ്ചയുടെ 15 ഇരട്ടി ലഭ്യമാകുമെന്നാണ് പറയുന്നത്. ഭാവിയില്‍ ഇത് 150 ഇരട്ടി ആക്കാനാണ് ശ്രമം.

Advertisement

അതായത് ഈ ലെന്‍സ് ഉണ്ടെങ്കില്‍ സ്മാര്‍ട്‌ഫോണിനെ മൈക്രോസ്‌കോപ് ആക്കാമെന്നര്‍ഥം. പശയോ മറ്റ് യാതൊരു പദാര്‍ഥങ്ങളുടെയും സഹായമില്ലാതെ ലെന്‍സ് സ്മാര്‍ട്‌ഫോണ്‍ ക്യാമറയില്‍ പതിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

ഒരു െചറിയ ബട്ടന്റെ വലിപ്പം മാത്രമുള്ള പരന്ന ലെന്‍സാണ് ഇത്. സ്മാര്‍ട്‌ഫോണ്‍ ക്യാമറക്കു മുകളില്‍ പതിച്ചാല്‍ മാത്രം മതി. നിലവില്‍ 15 ഇരട്ടി അധിക കാഴ്ച ലഭിക്കുന്ന ലെന്‍സ് വിപണിയില്‍ എത്തിക്കഴിഞ്ഞു.

Best Mobiles in India

Advertisement